Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മരടിൽ സുപ്രീംകോടതി വിധി അട്ടിമറിക്കാൻ അവസാന കച്ചിതുരുമ്പ് തേടി എം സ്വരാജ്; സ്‌ഫോടനത്തിലൂടെ ഫ്‌ളാറ്റ് പൊളിക്കുമ്പോഴുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ സമീപവാസികളുടെ യോഗം വിളിച്ചത് നാട്ടുകാരെ പ്രതിഷേധക്കാരാക്കാൻ; പൊളിക്കൽ നോട്ടീസ് ഒട്ടിക്കാൻ എത്തിയ നഗരസഭാ സെക്രട്ടറിയോട് എന്തിനാണ് വന്നതെന്ന് ആക്രോശിച്ച സ്വരാജ് ഇപ്പോഴും രണ്ടും കൽപ്പിച്ച് തന്നെ; ഫ്‌ളാറ്റിൽ നിന്ന് ഒഴിയാതെ പ്രതിഷേധിക്കാൻ ചില താമസക്കാരും; മരടിൽ എല്ലാം നിയന്ത്രിക്കുന്നത് ഫ്‌ളാറ്റ് നിർമ്മാതാക്കളോ?

മരടിൽ സുപ്രീംകോടതി വിധി അട്ടിമറിക്കാൻ അവസാന കച്ചിതുരുമ്പ് തേടി എം സ്വരാജ്; സ്‌ഫോടനത്തിലൂടെ ഫ്‌ളാറ്റ് പൊളിക്കുമ്പോഴുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ സമീപവാസികളുടെ യോഗം വിളിച്ചത് നാട്ടുകാരെ പ്രതിഷേധക്കാരാക്കാൻ; പൊളിക്കൽ നോട്ടീസ് ഒട്ടിക്കാൻ എത്തിയ നഗരസഭാ സെക്രട്ടറിയോട് എന്തിനാണ് വന്നതെന്ന് ആക്രോശിച്ച സ്വരാജ് ഇപ്പോഴും രണ്ടും കൽപ്പിച്ച് തന്നെ; ഫ്‌ളാറ്റിൽ നിന്ന് ഒഴിയാതെ പ്രതിഷേധിക്കാൻ ചില താമസക്കാരും; മരടിൽ എല്ലാം നിയന്ത്രിക്കുന്നത് ഫ്‌ളാറ്റ് നിർമ്മാതാക്കളോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മരടിലെ ഫ്‌ളാറ്റുകൾ എങ്ങനേയും പൊളിച്ചു നീക്കാതിരിക്കാൻ പുതി നീക്കവുമായി തൃപ്പുണ്ണിത്തുറ എംഎൽഎ. പൊളിച്ചുനീക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റുകളിൽനിന്ന് താമസക്കാർ ഒഴിഞ്ഞുപോകാനുള്ള സമയപരിധി വ്യാഴാഴ്ച തീരുകയാണ്. ഇതിനിടെയാണ് പുതിയ നീക്കം. ഫ്‌ളാറ്റ് സ്‌ഫോടനത്തിലൂടെ പൊളിക്കുമ്പോഴുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ സമീപവാസികൾ ബുധനാഴ്ച വൈകീട്ട് ഒത്തു ചേർന്നു. എം. സ്വരാജ് എംഎ‍ൽഎ.യും യോഗത്തിൽ പങ്കെടുത്തു. നൂറുകണക്കിന് വീടുകളാണ് പൊളിക്കുന്ന ഫ്‌ളാറ്റുകൾക്കു സമീപത്തായുള്ളത്. ഇവരെ രംഗത്തിറക്കി പൊളിക്കൽ പൊളിക്കാനാണ് നീക്കം.

മരടിൽ ഒഴിപ്പിക്കലിനെത്തിയ മുൻസിപ്പൽ സെക്രട്ടറിയോട് നേരത്തെ സ്വരാജ് തട്ടിക്കറയിരുന്നു. ഇത് ഏറെ വാർത്തയാവുകയും ചെയ്തു. ഫ്‌ളാറ്റ് നിർമ്മാതാക്കളെ രക്ഷിച്ച് സർക്കാർ ഖജനാവിൽ നിന്ന് ഫ്‌ളാറ്റിലെ താമസക്കാർക്ക് നഷ്ടപരിഹാരം നൽകാനുള്ള നീക്കവും നടന്നു. ഇതും പൊളിഞ്ഞു. നിർമ്മാതാക്കളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചതോടെയാണ് ഇത്. ഇതോടെയാണ് ഫ്‌ളാറ്റ് പൊളിക്കാതിരിക്കാൻ പുതിയ നീക്കങ്ങൾ തുടങ്ങിയത്. ഫ്‌ളാറ്റുകൾ പൊളിഞ്ഞു വീണാൽ പരിസര വാസികളുടെ വീടും തകരുമെന്ന ഭീതിയാണ് സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. എന്നാൽ ശാസ്ത്രീയമായി പൊളിച്ചാൽ പ്രശ്‌നമൊന്നും ഉണ്ടാകില്ലെന്നതാണ് വസ്തുത. എങ്ങനേയും ഫലാറ്റ് പൊളിക്കുന്നത് തടയാനാണ് ഇതെല്ലാം. സ്ഥലം എംഎൽഎ എന്ന നിലയിലാണ് സ്വരാജ് ഇടപെടലുകൾ നടത്തുന്നത്. എന്നാൽ എല്ലാം നിർ്മ്മതാക്കളെ രക്ഷിക്കുന്നതിന് വേണ്ടി മാത്രമാണെന്നതാണ് വസ്തുത.

സുപ്രീംകോടതി പൊളിച്ചുനീക്കാൻ ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റുകളിൽനിന്ന് കൂടുതൽ താമസക്കാർ ഒഴിഞ്ഞു. സമയപരിധി വ്യാഴാഴ്ച അവസാനിക്കും. ചില ഉടമകൾ കൂടുതൽ സമയം ചോദിച്ചെങ്കിലും നീട്ടില്ലെന്ന് പൊളിക്കലിന്റെ ചുമതലയുള്ള സബ് കലക്ടർ സ്നേഹിൽ കുമാർ സിങ് പറഞ്ഞു. നാല് ഫ്‌ളാറ്റുകളിലുള്ള 343 ൽ 113 കുടുംബങ്ങൾ ഒഴിഞ്ഞു. 213 പേർ ഒഴിയാൻ സന്നദ്ധരായിട്ടുണ്ട്. ഫ്‌ളാറ്റുകൾ പൊളിക്കാൻ കമ്പനികളുമായി ഏഴിനകം കരാർ ഒപ്പിടും. 11ന് പൊളിക്കൽ നടപടി തുടങ്ങും. നിയന്ത്രിത സ്ഫോടനത്തിലൂടെയാകും ഇത്. സമീപവാസികൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് പരിഹാരമുറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളവും വൈദ്യുതിയും വ്യാഴാഴ്ച വൈകിട്ട് വിച്ഛേദിക്കും. ഒഴിപ്പിക്കൽ നടപടികൾ വിലയിരുത്താനെത്തിയ സബ് കലക്ടറോടാണ് ഒഴിയാനുള്ള സമയപരിധി 16 വരെ നീട്ടണമെന്ന് ഉടമകൾ ആവശ്യപ്പെട്ടത്. വീട്ടു സാധനങ്ങൾ താഴെയിറക്കാൻ ലിഫ്റ്റ് സൗകര്യം കുറവാണെന്നും ചൂണ്ടിക്കാട്ടി. ഒഴിപ്പിക്കലിനെതിരെ ഫ്‌ളാറ്റ് ഉടമകളുടെ പ്രതിഷേധം തുടരുകയാണ്. ഫ്‌ളാറ്റ് സമുച്ചയങ്ങൾ പൊളിക്കുന്നതിനുള്ള കർമ പരിപാടിയുമായി മുന്നോട്ടുപോകുമെന്ന് മരട് നഗരസഭാ അധികൃതരും വ്യക്തമാക്കി.

മരടിലെ ഫ്‌ളാറ്റുകൾ ഒഴിപ്പിക്കാൻ ചുമതലയുള്ള സബ് കളക്ടർ സ്‌നേഹിൽകുമാർ സിങ്ങും മരട് നഗരസഭ സെക്രട്ടറി എം. മുഹമ്മദ് ആരിഫ് ഖാനും ബുധനാഴ്ച വൈകീട്ട് ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ., ആൽഫ സെറിൻ ഫ്‌ളാറ്റുകളിലെത്തി താമസക്കാരുമായി സംസാരിച്ചിരുന്നു. ഒഴിയാൻ 15 ദിവസം കൂടി അനുവദിക്കണമെന്ന് ഫ്‌ളാറ്റുടമകൾ സബ് കളക്ടറോട് ആവശ്യപ്പെട്ടു. ഒഴിഞ്ഞുപോകുന്നവർക്കായി താമസ സൗകര്യം ഒരുക്കണമെന്നും 15 ദിവസം കൂടി വൈദ്യുതിയും വെള്ളവും നിഷേധിക്കരുതെന്നും ഫ്‌ളാറ്റുടമകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിവരങ്ങൾ സർക്കാരിനെ അറിയിക്കാമെന്നും അതിനുശേഷമേ തീരുമാനം അറിയിക്കാൻ കഴിയുകയുള്ളൂവെന്നും സബ് കളക്ടർ ഫ്‌ളാറ്റുടമകളെ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ തനിക്കൊന്നും ചെയ്യാനാകില്ലെന്് സബ് കളക്ടർ അറിയിച്ചിട്ടുണ്ട്.

മരട് നഗരസഭയുടെ കണക്കനുസരിച്ച് 343 താമസക്കാരാണ് അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങളിലായിട്ടുള്ളത്. ഒഴിയുന്നവർക്ക് താമസത്തിനായി സൗകര്യം ഒരുക്കാം എന്നു പറഞ്ഞ സർക്കാർ അതിനായി ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് ഫ്‌ളാറ്റുടമകൾ പറയുന്നത്. കുറഞ്ഞ സമയപരിധിക്കുള്ളിൽ വീടോ ഫ്‌ളാറ്റോ സ്വന്തമായി കണ്ടെത്തി മാറുക വിഷമമാണ്. ഇതിനിടെയാണ് സമീപവാസികളുടെ യോഗം സ്വരാജ് വിളിച്ചത്. ഫ്‌ളാറ്റ് എങ്ങനേയും പൊളിക്കാതെ എല്ലാവരേയും അവിടെ തന്നെ താമസിപ്പിക്കാനാണ് ശ്രമം.

സുപ്രീം കോടതിയുടെ ഉത്തരവുപ്രകാരം പൊളിക്കേണ്ട മരടിലെ ഫ്‌ളാറ്റുകളുടെ ഉടമകൾക്കുള്ള നഷ്ടപരിഹാരത്തിന്റെ ഭാരം പൊതു ഖജനാവിൽ കെട്ടിവയ്ക്കാനുള്ള സമരത്തിന് പിന്നിലെ ശക്തികൾ ഫ്‌ളാറ്റ് നിർമ്മാതാക്കളായിരുന്നു. ഫ്‌ളാറ്റ് വിൽപ്പനയിലൂടെ 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളാണു രാഷ്ട്രീയ പിന്തുണയോടെ തലയൂരാൻ നീക്കം നടത്തിയത്. ഇതിന് സിപിഎം എംഎൽഎയുടെ പോലും പിന്തുണയുണ്ടായിരുന്നു. ഫ്ളാറ്റ് പൊളിക്കാൻ നിയമ നടപടി എടുക്കുന്ന നഗരസഭാ സെക്രട്ടറി എം ആരിഫ് ഖാനെ സമ്മർദ്ദത്തിലാക്കാൻ തൃപ്പുണിത്തുറ എംഎൽഎ കൂടിയായ എം സ്വരാജ് രംഗത്ത് വന്നത് ഉദ്യോഗസ്ഥരെ വെട്ടിലാക്കുകയും ചെയ്തു. ഫ്‌ളാറ്റ് ഉടമകളെ ഒഴുപ്പിക്കാൻ അനുവദിക്കില്ലെന്ന ഭീഷണിയാണ് സ്വരാജ് അന്ന് നടത്തിയത്. എന്തിനാണ് താൻ ഇവിടേക്ക് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് സ്വരാജ് തട്ടി കയറിയതും വാർത്തയായി. സുപ്രീംകോടതി വിധി നടപ്പാക്കാനെന്നായിരുന്നു സെക്രട്ടറിയുടെ മറുപടി. ഫ്‌ളാറ്റിൽ നഗരസഭ നോട്ടീസ് ഒട്ടിച്ചതിനെ പോലും എംഎൽഎ ചോദ്യം ചെയ്തിരുന്നു. എന്നാൽ സുപ്രീംകോടതിയുടെ ഇടപെടൽ എല്ലാം മാറ്റി മറിച്ചു. ഫ്‌ളാറ്റുടമകൾ പെടുകയും ചെയ്തു.

അതിനിടെ കോടതി ഉത്തരവുണ്ടായാൽ ഫ്‌ളാറ്റുകൾ ഒഴിയേണ്ടി വരികയോ പൊളിച്ചു കളയുകയോ ചെയ്യും എന്ന് വ്യക്തമാക്കിയാണ് കെട്ടിട്ട നിർമ്മാതാക്കൾക്ക് നഗരസഭ നിർമ്മാണ അനുമതി നൽകിയത് എന്ന് രേഖകളിൽ നിന്നും വ്യക്തമായിരുന്നു. ഫ്‌ളാറ്റ് നിർമ്മാണം നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കി കൊണ്ടാണ് നഗരസഭ ഫ്‌ളാറ്റ് നിർമ്മാതാക്കൾക്ക് കൈവശവകാശരേഖ കൈമാറിയത്. കെട്ടിട്ടം എപ്പോൾ വേണമെങ്കിലും പൊളിച്ചു മാറ്റേണ്ടി വരും എന്ന നഗരസഭയുടെ നിബന്ധന അംഗീകരിച്ചാണ് ഫ്‌ളാറ്റ് നിർമ്മാതാക്കൾ കെട്ടിട്ടം നിർമ്മിച്ചതും അത് വിറ്റതും. അതുകൊണ്ടു തന്നെ ബിൽഡർമാർക്ക് കൈകഴുകാൻ കഴിയുകയുമില്ല. ജെയിൻ, ആൽഫ വെഞ്ചേഴ്‌സ് എന്നീ ഫ്‌ളാറ്റ് നിർമ്മാതാക്കളുടെ പാർപ്പിട സമുച്ചയങ്ങൾക്കാണ് മരട് നഗരസഭ മേൽപ്പറഞ്ഞ രീതിയിൽ യുഎ നമ്പർ കൈമാറിയത്. നിയമം ലംഘിച്ച് നിർമ്മിക്കുന്ന കെട്ടിട്ടങ്ങൾക്കാണ് യുഎ നമ്പർ നൽകുന്നത്. യുഎ നമ്പർ നൽകിയിരിക്കുന്ന കെട്ടിട്ടങ്ങൾ എപ്പോൾ വേണമെങ്കിലും പൊളിച്ചു കളയാൻ സാധിക്കും. ഹോളിഫെയ്ത്ത്, ഗോൾഡൻ കായലോരം എന്നീ പാർപ്പിട സമുച്ചയങ്ങൾക്കും ഉപാധികളോടെയാണ് കെട്ടിട്ട നമ്പർ നൽകിയിരുന്നത്.

തീരദേശസംരക്ഷണനിയമം ലംഘിച്ചതിനെ തുടർന്ന് മരട് നഗരസഭ നേരത്തെ തന്നെ ഫ്‌ളാറ്റ് നിർമ്മാതാക്കൾക്ക് സ്റ്റോപ്പ് മെമോ നൽകിയിരുന്നു. ഇതു ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ച ബിൽഡർമാർ കോടതിയിൽ നിന്നും കിട്ടിയ ഇടക്കാല വിധിയുടെ ബലത്തിലാണ് ഫ്‌ളാറ്റുകളുടെ നിർമ്മാണവും കച്ചവടവും നടത്തിയത്. കെട്ടിട്ട നമ്പർ നൽകണമെന്ന ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് മരട് നഗരസഭ കെട്ടിട്ടത്തിന് ഉപാധികളോട് അനുമതി നൽകിയത്. കൈവശാവാകാശ രേഖകളിലടക്കം ഇക്കാര്യം നഗരസഭ വ്യക്തമായി പറയുന്നുമുണ്ട്. തങ്ങളുടെ ഫ്‌ളാറ്റുകൾക്ക് എന്തെങ്കിലും നിയമപ്രശ്‌നം ഉള്ളതായി കെട്ടിട്ടനിർമ്മാതാക്കൾ ഒരിക്കൽ പോലും അറിയിച്ചിട്ടില്ലെന്ന് താമസക്കാർ ആവർത്തിച്ചു. ഇതിന് പിന്നാലെയാണ് സുപ്രീംകോടതിയും നിർമ്മാതാക്കൾക്കെതിരെ നിലപാട് എടുത്തത്.

നിർമ്മാതാക്കളുടെ സ്വത്ത് കണ്ടു കെട്ടി നഷ്ടം നികത്താനാണ് സുപ്രീംകോടതിയുടെ നിർദ്ദേശം. ഇതോടെയാണ് എങ്ങനേയും ഫ്‌ളാറ്റ് പൊളിക്കാതെ നോക്കി നിർമ്മാതാക്കളെ രക്ഷിക്കാനുള്ള ശ്രമവുമായി ഒരു വിഭാഗം രംഗത്ത് എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP