Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഭിന്ന താത്പ്പര്യം! ശാന്ത രംഗസ്വാമിക്ക് പിന്നാലെ ബിസിസിഐ ഉപദേശക സമിതിയിൽ നിന്ന് കപിൽ ദേവ് രാജിവെച്ചതായി റിപ്പോർട്ട്; തുടരുന്നത് അൻഷുമാൻ ഗെയ്ക്വാദ് മാത്രം; കപിലിന്റെ രാജി ബിസിസിഐ എത്തിക്സ് ഓഫീസർ ഡികെ ജയിൻ നൽകിയ നോട്ടീസിനെ തുടർന്ന്

ഭിന്ന താത്പ്പര്യം! ശാന്ത രംഗസ്വാമിക്ക് പിന്നാലെ ബിസിസിഐ ഉപദേശക സമിതിയിൽ നിന്ന് കപിൽ ദേവ് രാജിവെച്ചതായി റിപ്പോർട്ട്; തുടരുന്നത് അൻഷുമാൻ ഗെയ്ക്വാദ് മാത്രം; കപിലിന്റെ രാജി ബിസിസിഐ എത്തിക്സ് ഓഫീസർ ഡികെ ജയിൻ നൽകിയ നോട്ടീസിനെ തുടർന്ന്

മറുനാടൻ ഡെസ്‌ക്‌

മുംബൈ; ശാന്ത രംഗസ്വാമിക്ക് പിന്നാലെ ബിസിസിഐ ഉപദേശക സമിതിയുടെ തലപ്പത്തുനിന്ന് മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ് രാജിവെച്ചതായി റിപ്പോർട്ട്. ഭിന്നതാൽപര്യം ചൂണ്ടിക്കാട്ടി ബിസിസിഐ എത്തിക്സ് ഓഫീസർ ഡികെ ജയിൻ നൽകിയ നോട്ടീസിനെ തുടർന്ന് രാജിവെക്കുന്ന രണ്ടാമത്തെ അംഗമാണ് കപിൽ ദേവ്. നോട്ടീസ് ലഭിച്ച നേരത്തെ രാജിവെച്ചിരുന്നു. ഇരുവരെയും കൂടാതെ അൻഷുമാൻ ഗെയ്ക്വാദാണ് സമിതിയിലുള്ളത്.

ബിസിസിഐ ഭരണഘടനയനുസരിച്ച് ഒരാൾക്ക് ഒരു പദവി മാത്രമെ വഹിക്കാനാകൂ. സഞ്ജയ് ഗുപ്തയുടെ പരാതിയെ തുടർന്ന് ശനിയാഴ്ച മൂവർക്കും ബിസിസിഐ എത്തിക്സ് ഓഫീസർ ഡികെ ജയിൻ നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ശാന്ത രംഗസ്വാമിയുടെയും കപിൽ ദേവിന്റെയും രാജികൾ. ഇന്ത്യൻ വനിത- പുരുഷ ടീം മുഖ്യ പരിശീലകരെ തെരഞ്ഞെടുത്തത് കപിൽ ദേവ് തലവനായ ഈ മൂന്നംഗ ഉപദേശകസമിതിയാണ്

മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ അംഗം സഞ്ജയ് ഗുപ്തയാണ് മൂന്നംഗ സമിതിക്കെതിരെ പരാതിയുന്നയിച്ചത്. കപിൽ ദേവ് കമന്റേറ്ററും ഇന്ത്യൻ ക്രിക്കറ്റ് അസോസിയേഷനിൽ അംഗവുമാണ് എന്നായിരുന്നു പരാതി. ഗെയ്ക്വാദിന് സ്വന്തമായി ക്രിക്കറ്റ് അക്കാദമിയുണ്ടെന്നും ബിസിസിഐ അഫിലിയേഷൻ സമിതിയിൽ അംഗമാണെന്നും ശാന്ത രംഗസ്വാമി ഇന്ത്യൻ ക്രിക്കറ്റ് അസോസിയേഷനിൽ അംഗമാണ് എന്നും പരാതിയിലുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP