Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എന്റെ അമ്മയുടെ ജീവൻ നിങ്ങൾ എടുത്തു....ഇനി വേണ്ടത് എന്റെ ഭാര്യയുടേതാണോ...? മേഗനെ പിന്തുടർന്ന് കഥകൾ എഴുതുന്ന മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് ഹാരി രാജകുമാരൻ; ഡയാനയുടെ ഓർമകളും മേഗനോടുള്ള ഇഷ്ടവും ബ്രിട്ടീഷ് രാജകുമാരൻ ഹാരിയെ കരയിക്കുമ്പോൾ

എന്റെ അമ്മയുടെ ജീവൻ നിങ്ങൾ എടുത്തു....ഇനി വേണ്ടത് എന്റെ ഭാര്യയുടേതാണോ...? മേഗനെ പിന്തുടർന്ന് കഥകൾ എഴുതുന്ന മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് ഹാരി രാജകുമാരൻ; ഡയാനയുടെ ഓർമകളും മേഗനോടുള്ള ഇഷ്ടവും ബ്രിട്ടീഷ് രാജകുമാരൻ ഹാരിയെ കരയിക്കുമ്പോൾ

സ്വന്തം ലേഖകൻ

ന്റെ ഭാര്യ മേഗൻ മാർകിളിനെതിരെ ഗോസിപ്പുകളും ഇല്ലാക്കഥകളും പ്രചരിപ്പിക്കുന്ന ബ്രിട്ടീഷ് മാധ്യമങ്ങൾക്കെതിരെ പൊട്ടിത്തെറിച്ച് ഹാരി രാജകുമാരൻ രംഗത്തെത്തി. തന്റെ അമ്മയയാ ഡയാന രാജകുമാരിക്കെതിരെ ഇല്ലാക്കഥകൾ മെനഞ്ഞ് അവരുടെ ജീവൻ എടുത്തത് നിങ്ങളാണെന്നും അതു പോലെ ഇനി നിങ്ങൾക്ക് വേണ്ടത് എന്റെ ഭാര്യയുടെ ജീവനാണോ...? എന്ന ഹൃദയവേദനയോടെയുള്ള ചോദ്യമാണ് ഹാരി ബ്രിട്ടീഷ് മാധ്യമങ്ങൾക്ക് നേരെ തൊടുത്ത് വിട്ടിരിക്കുന്നത്. മേഗനെ പിന്തുടർന്ന് നിറം പിടിപ്പിച്ച കഥകളെഴുതുന്ന മാധ്യമങ്ങളോട് ഇന്നലെ ഹാരി ഇത്തരത്തിൽ പൊട്ടിത്തെറിച്ചിരിക്കുകയാണ്. അമ്മയായ ഡയാനയുടെ ഓർമകളും മേഗനോടുള്ള ഇഷ്ടവും ഹാരിയെ അക്ഷരാർത്ഥത്തിൽ കരയിപ്പിച്ചിരിക്കുകയാണ്.

ഒരു പ്രത്യേക അജണ്ടയുടെ അടിസ്ഥാനത്തിലാണ് ബ്രിട്ടനിലെ ചില മാധ്യമങ്ങൾ തന്റെ ഭാര്യയ്ക്ക് നേരെ തിരിഞ്ഞിരിക്കുന്നതെന്നും ഹാരി കുറ്റപ്പെടുത്തുന്നു. തന്റെയും മേഗന്റെയും ഔദ്യോഗിക വെബ്സൈറ്റിലാണ് ഹാരി ഇത്തരത്തിൽ മാധ്യമങ്ങളെ വിമർശിച്ചിരിക്കുന്നത്. ഈ സ്ഥിതി തുടർന്നാൽ തന്റെ അമ്മയുടെ ഗതി ഭാര്യക്കുമുണ്ടാകുമോ എന്ന ആശങ്കയും ഹാരി പ്രകടിപ്പിക്കുന്നുണ്ട്. നിർഭാഗ്യവശാൽ ബ്രിട്ടീഷ് ടാബ്ലോയ്ഡ് പ്രസിന്റെ ഏറ്റവും പുതിയ ഇരയായി തന്റെ ഭാര്യ മാറിയിരിക്കുകയാണെന്നും തങ്ങൾ ചെയ്യുന്ന പ്രവർത്തിയുടെ ഭാഗമായി അതിനിരകളാകുന്നവർക്ക് എന്ത് മാത്രം പ്രത്യാഘാതങ്ങളുണ്ടാകുന്നുവെന്ന് ചിന്തിക്കാതെയാണ് ഇത്തരം മാധ്യമങ്ങൾ പ്രവർത്തിക്കുന്നതെന്നും ഹാരി ആരോപിക്കുന്നു.

കഴിഞ്ഞ വർഷം തന്റെ ഭാര്യ ഗർണിയായിരിക്കുന്ന വേളയിലും തുടർന്ന് പുത്രനായ ആർച്ചി ജനിച്ചതിന് ശേഷവും മാധ്യമങ്ങൾ മേഗനെ വിടാതെ പിന്തുടർന്ന് കള്ളക്കഥകൾ എഴുതി പുറത്ത് വിട്ട് കൊണ്ടിരിക്കുകയാണെന്ന് ആരോപിച്ചാണ് ഹാരി ആഞ്ഞടിച്ചിരിക്കുന്നത്.അതിന് മുമ്പ് മേഗന് അവരുടെ പിതാവ് തോമസ് മാർകിളും സഹോദരൻ മാർകിൾ ജൂനിയറും സഹോദരി സാമന്തയും തമ്മിലുള്ള അകൽച്ചയും മാധ്യമങ്ങൾ ആഘോഷമാക്കിയിരുന്നു. ഇതിന് പുറമെ സമീപകാലത്ത് ഹാരിയുടെ കുടുംബവും സഹോദരൻ വില്യം രാജകുമാരന്റെ കുടുംബവും തമ്മിലുള്ള പടലപ്പിഴക്കങ്ങളെക്കുറിച്ചും ടാബ്ലോയ്ഡുകൾ നിറം പിടിപ്പിച്ച കഥകളെഴുതിയത് ഹാരിയെ വിഷമിപ്പിച്ചിട്ടുണ്ട്.

മേഗനും വില്യമിന്റെ ഭാര്യ കേയ്റ്റും തമ്മിലും മേഗനും രാജ്ഞിയും തമ്മിലും സർവോപരി മേഗനും ബ്രിട്ടീഷ് രാജകുടുംബവും തമ്മിലും കടുത്ത പ്രശ്നങ്ങളുണ്ടെന്ന തരത്തിൽ അയഥാർത്ഥമായ കഥകൾ ചില ബ്രിട്ടീഷ് മാധ്യമങ്ങൾ പ്രചരിപ്പിച്ചതിൽ ഹാരിക്ക് കടുത്ത അസ്വസ്ഥതയുണ്ടെന്നാണ് ഇന്നലെ വെളിപ്പെട്ടിരിക്കുന്നത്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ നിയമങ്ങൾ പാലിക്കാത്ത താന്തോന്നിയാണ് മേഗനെന്ന് വരെ ചില മാധ്യമങ്ങൾ പ്രചരിപ്പിച്ചിരുന്നു. ഇതിന് പുറമെ തന്റെ ജോലിക്കാരോട് വളരെ പരുഷമായിട്ടാണ് മേഗൻ പെരുമാറുന്നതെന്ന വാർത്തകളും പാപ്പരാസികൾ പ്രചരിപ്പിച്ചതിൽ ഹാരിക്ക് കടുത്ത വിഷമമുണ്ടെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

പാപ്പരാസികൾ വിടാതെ പിന്തുടരുകയും അവരിൽ നിന്നും രക്ഷപ്പെടാനായി കാറിൽ അതിവേഗത്തിൽ സുഹൃത്തിനൊപ്പം സഞ്ചരിക്കുകയും ചെയ്തതിനെ തുടർന്നാണ് 1997ൽ പാരീസിൽ വച്ച് കാറപകടത്തിൽ മരിച്ചത്. ഇത്തരത്തിൽ തന്റെ ഭാര്യക്കെതിരെ തിരിയുന്ന ചില മാധ്യമങ്ങൾക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണെന്നും ഹാരി മുന്നറിയിപ്പേകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP