Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊല്ലപ്പട്ടത് ഐ എസ് ആർ ഒയിലെ മുതിർന്ന മലയാളി ശാസ്ത്രജ്ഞൻ; കട്ടിലിൽ മരിച്ചു കിടന്ന സുരേഷിന്റെ തലയിലുള്ളത് മാരകമായ മുറിവ്; ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്കടിച്ച് കൊന്നതെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ്; വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങളാകും കൊലയ്ക്ക് കാരണമെന്നും വിലയിരുത്തൽ; കൊലയാളിയെ സിസിടിവിൽ നിന്ന് തിരിച്ചറിഞ്ഞതായും സൂചന; ഹൈദരാബാദിലെ ഫ്‌ളാറ്റിലെ സുരേഷിന്റെ മരണവാർത്ത കെട്ട് ഞെട്ടി ശാസ്ത്ര ലോകം

കൊല്ലപ്പട്ടത് ഐ എസ് ആർ ഒയിലെ മുതിർന്ന മലയാളി ശാസ്ത്രജ്ഞൻ; കട്ടിലിൽ മരിച്ചു കിടന്ന സുരേഷിന്റെ തലയിലുള്ളത് മാരകമായ മുറിവ്; ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്കടിച്ച് കൊന്നതെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ്; വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങളാകും കൊലയ്ക്ക് കാരണമെന്നും വിലയിരുത്തൽ; കൊലയാളിയെ സിസിടിവിൽ നിന്ന് തിരിച്ചറിഞ്ഞതായും സൂചന; ഹൈദരാബാദിലെ ഫ്‌ളാറ്റിലെ സുരേഷിന്റെ മരണവാർത്ത കെട്ട് ഞെട്ടി ശാസ്ത്ര ലോകം

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: ഐ.എസ്.ആർ.ഒയിലെ ശാസ്ത്രജ്ഞൻ എസ്.സുരേഷിനെ (56) ഹൈദരാബാദിലെ അപ്പാർട്ട്മെന്റിൽ തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച ഓഫീസിൽ എത്താത്തതിനേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാത്രിയോടെ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. വ്യക്തിപരമായ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന സൂചനയാണ് പുറത്തു വരുന്നത്.

ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിങ് സെന്ററിലെ (എൻ.ആർ.എസ്.സി) ശാസ്ത്രജ്ഞനാണ് സുരേഷ്. അമീർപേട്ടിലെ അന്നപൂർണ അപ്പാർട്ട്മെന്റിൽ ഒറ്റക്കാണ് താമസം. ചൊവ്വാഴ്ച സഹപ്രവർത്തകർ ഫോണിൽ വിളിച്ചിട്ട് കിട്ടാതിരുന്നപ്പോൾ ചെന്നൈയിലായിരുന്ന ഭാര്യയെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് ഭാര്യയും ബന്ധുക്കളും പൊലീസിൽ വിവരമറിയിച്ചു. അവർ വാതിൽ കുത്തിത്തുറന്നപ്പോഴാണ് സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

സുരേഷിന്റെ ഫോൺ കാണാതിയിട്ടുണ്ട്. ജോലിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാകില്ലെന്നും വ്യക്തിപരമായ കാരണങ്ങളാകും കൊലയ്ക്ക് കാരണമെന്നും പൊലീസ് പറയുന്നു. തിങ്കളാഴ്ച അഞ്ചരയോടെ മഴയത്ത് നനഞ്ഞ് കുതിർന്ന് ഇരുചക്രവാഹനത്തിലാണ് സുരേഷ് താമസ സ്ഥലത്ത് എത്തിയത്. ചൊവ്വാഴ്ച രാവിലെ അപ്പോർട്‌മെന്റിന്റെ കതക് പുറത്ത് നിന്ന് പൂട്ടിയത് കണ്ടവരുമുണ്ട്. വാട്‌സാപ്പിലും ഫോണിലും സുരേഷിനെ കിട്ടാതെ വന്നതോടെയാണ് കുടുംബാഗങ്ങൾ ആശങ്കയിലായത്. ഇതോടെ ഹൈദരാബാദിലുള്ള ബന്ധുക്കളെ ഇക്കാര്യം അറിയിച്ചു. തുടർന്നാണ് മരണം തിരിച്ചറിയുന്നതും.

ഫോണിൽ കിട്ടാത്തതിനെ തുടർന്ന് വീട്ടുകാർ ഓഫീസിൽ കാര്യങ്ങൾ തിരക്കി. ജോലിക്ക് സുരേഷ് എത്തിയില്ലെന്ന് അറിഞ്ഞതോടെ ഭാര്യയും മറ്റും ആശങ്കയിലായി. ഇതോടെയാണ് ബന്ധുക്കൾ വീട്ടിലെത്തിയത്. പൂട്ടിയിട്ട റൂം തുറന്ന് അകത്ത് കയറിയപ്പോൾ മരിച്ച് കിടക്കുന്ന സുരേഷിനെയാണ് കണ്ടത്. തലയിൽ മൂന്ന് മുറിവുകളുണ്ട്. അതുകൊണ്ട് തന്നെ കൊലപാതകമാണ് ഉണ്ടായതെന്ന സംശയത്തിൽ പൊലീസ് എത്തിക്കഴിഞ്ഞു.

തലയ്ക്ക് പരുക്കേറ്റിട്ടുണ്ടെന്നും ഇരുമ്പ് ദണ്ഡ് പോലുള്ള വസ്തുകൊണ്ടാണ് തലയ്ക്ക് അടിച്ചതെന്നും പൊലീസ് പറയുന്നു. അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. ബാങ്ക് ഉദ്യോഗസ്ഥയായ ഇന്ദിരയാണ് ഭാര്യ. ഇന്ദിര ചെന്നൈയിലാണ് താമസം്. സ്ഥലമാറ്റത്തെ തുടർന്നായിരുന്നു ഇന്ദിര ചെന്നൈയിലേക്ക് മാറിയത്. രാവിലെ മുതൽ സുരേഷിനെ ഫോണിൽ കിട്ടാതെ വന്നതോടെ ഇന്ദിര സഹപ്രവർത്തകരെ ബന്ധപ്പെടുകയായിരുന്നു. അവരും സുരേഷുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതോടെയാണ് പൊലീസിൽ വിവരം അറിയിക്കുന്നത്.

ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. സംഭവ സ്ഥലത്ത് നിന്നും പ്രതിയേപ്പറ്റി സൂചനകൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ എത്തി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു. കഴിഞ്ഞ 20 വർഷമായി സുരേഷ് ഹൈദരാബാദിലുണ്ട്. 2005ലാണ് ഭാര്യ ചെന്നൈയിലേക്ക് സ്ഥലം മാറ്റം ലഭിച്ച് പോയത്. മകൻ യു.എസിലും മകൾ ഡൽഹിയിലുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP