Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സിറോ മലബാർ സഭാ ബിഷപ്പുമാർ വത്തിക്കാൻ സന്ദർശനത്തിന്; 'ആദ് ല്മിന' വത്തിക്കാൻ സന്ദർശനത്തിന്റെ ഭാഗമായി ബിഷപ്പുമാർ നാളെ മുതൽ 14 വരെ വത്തിക്കാൻ സന്ദർശിക്കും; ആലഞ്ചേരിയുടെ നേതൃത്വത്തിൽ പോകുന്നത് 51പേർ  

സിറോ മലബാർ സഭാ ബിഷപ്പുമാർ വത്തിക്കാൻ സന്ദർശനത്തിന്; 'ആദ് ല്മിന' വത്തിക്കാൻ സന്ദർശനത്തിന്റെ ഭാഗമായി ബിഷപ്പുമാർ നാളെ മുതൽ 14 വരെ വത്തിക്കാൻ സന്ദർശിക്കും; ആലഞ്ചേരിയുടെ നേതൃത്വത്തിൽ പോകുന്നത് 51പേർ   

മറുനാടൻ ഡെസ്‌ക്‌

വത്തിക്കാൻ സിറ്റി; സിറോ മലബാർ സഭാ ബിഷപ്പുമാർ വത്തിക്കാൻ സന്ദർശനത്തിന്. നാളെ മുതൽ ആരംഭിക്കുന്ന സന്ദർശനത്തിൽ 51 ബിഷപ്പുമാരാണ് ഉള്ളത്. ആഗോള കത്തോലിക്കാ സഭയിലെ മുഴുവൻ ബിഷപ്പുമാരും 5 വർഷത്തിലൊരിക്കൽ നടത്തേണ്ട 'ആദ് ല്മിന' വത്തിക്കാൻ സന്ദർശനത്തിന്റെ ഭാഗമായാണ് ബിഷപ്പുമാർ നാളെ മുതൽ 14 വരെ വത്തിക്കാൻ സന്ദർശിക്കുന്നത്.

2011ൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ കാലത്താണു സിറോ മലബാർ സഭയിലെ ബിഷപ്പുമാർ ആദ് ല്മിന സന്ദർശനം അവസാനമായി നടത്തിയത്. മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിലാണ് 51 ബിഷപ്പുമാർ ഇത്തവണ സന്ദർശനം നടത്തുന്നത്.

മൂന്നാം തീയതി രാവിലെ എട്ടു മണിക്ക് വി. പത്രോസിന്റെ കബറിടത്തിങ്കൽ ഒന്നിച്ചർപ്പിക്കുന്ന വി. കുർബാനയ്ക്കു ശേഷം 10 മണിക്ക് ഫ്രാൻസിസ് മാർപാപ്പയോടൊപ്പമുള്ള കൂടിക്കാഴ്ചയോടെ 'ആദ് ല്മിന' സന്ദർശനത്തിന് ഔദ്യോഗിക തുടക്കമാകും. തുടർന്നുള്ള ദിവസങ്ങളിൽ മെത്രാന്മാർ റോമിലെ നാല് ബസിലിക്കകളിൽ കുർബാനയർപ്പിച്ച് പ്രാർത്ഥിക്കുകയും വത്തിക്കാൻ കൂരിയയിലെ പതിനാറ് കാര്യാലയങ്ങൾ സന്ദർശിക്കുകയും ചെയ്യും. 13-ന് മറിയം ത്രേസ്യയുടെ വിശുദ്ധപദവി പ്രഖ്യാപനത്തിൽ എല്ലാവരും പങ്കെടുക്കും. 14-നാണ് സന്ദർശനം പൂർത്തിയാകുന്നത്.

യൂറോപ്പിലെ അപ്പസ്‌തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത്, ഡോ. ചെറിയാൻ വാരികാട്ട്, ഫാ. ബിജു മുട്ടത്തുകുന്നേൽ, ഫാ. ബിനോജ് മുളവരിക്കൽ , ഫാ. സനൽ മാളിയേക്കൽ എന്നിവരാണ് സന്ദർശന പരിപാടികൾ ആസൂത്രണം ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP