Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഉംറ നിർവഹിക്കാൻ ഇനി സർക്കാരിന്റെ കരുണ കാത്ത് നിൽക്കണ്ട; ക്വാട്ട തികയുമോ എന്ന ഭയവും വേണ്ട; ടൂറിസ്റ്റ് വിസ എടുത്ത് ഉംറയ്ക്ക് പോകാൻ അനുമതി നൽകി സൗദി സർക്കാർ; ഉംറ വിസയില്ലാതെ അനുമതി നൽകിയതോടെ സൗദിയിൽ കഴിയുന്ന സകലർക്കും ഇനി തടസങ്ങൾ ഇല്ലാതെ ഉംറ ചെയ്യാം; ഗൾഫ് മലയാളികൾ അടങ്ങിയ അനേകർക്ക് ആശ്വാസം

ഉംറ നിർവഹിക്കാൻ ഇനി സർക്കാരിന്റെ കരുണ കാത്ത് നിൽക്കണ്ട; ക്വാട്ട തികയുമോ എന്ന ഭയവും വേണ്ട; ടൂറിസ്റ്റ് വിസ എടുത്ത് ഉംറയ്ക്ക് പോകാൻ അനുമതി നൽകി സൗദി സർക്കാർ; ഉംറ വിസയില്ലാതെ അനുമതി നൽകിയതോടെ സൗദിയിൽ കഴിയുന്ന സകലർക്കും ഇനി തടസങ്ങൾ ഇല്ലാതെ ഉംറ ചെയ്യാം; ഗൾഫ് മലയാളികൾ അടങ്ങിയ അനേകർക്ക് ആശ്വാസം

മറുനാടൻ ഡെസ്‌ക്‌

ജിദ്ദ; ഉംറ നിർവഹിക്കാൻ ഇനി സർക്കാരിന്റെ കരുണ കാത്ത് നിൽക്കണ്ട, ടൂറിസ്റ്റ് വീസയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് ഉംറ നിർവഹിക്കാനും സൗദി അറേബ്യ അവസരം നൽകുന്നു. ഇതോടെ വിസ കിട്ടാത്തതിന്റെ പേരിൽ അവസരം കിട്ടാത്തവർക്ക് ഇതൊരു അശ്വാസമാകുകയാണ്. ടൂറിസ്റ്റ് വിസയിൽ അനുമതി നൽകുന്നതോടെ ഉംറ നിർവഹിക്കാൻ ഇനിയും പല രാജ്യങ്ങളിലെ ലക്ഷങ്ങൾക്ക് അവസരം ലഭിക്കും.

ഈ സീസണിൽ 76 ലക്ഷത്തിലധികം ഉംറ വിസ അനുവദിച്ചിരുന്നു. ഏറ്റവും കൂടുതൽ പേർ ഉംറ നിർവഹിക്കാനെത്തിയതിൽ മൂന്നാം സ്ഥാനത്ത് ഇന്ത്യയായിരുന്നു ഏറ്റവും കൂടുതൽ തീർത്ഥാടകരെത്തിയത് പാക്കിസ്ഥാനിൽ നിന്നാണ് .16,57,777 പേർ. തൊട്ടടുത്ത സ്ഥാനങ്ങളിലായി ഇന്തോനേഷ്യ, ഇന്ത്യ, ഈജിപ്ത് അൽജീരിയ തുടങ്ങിയ രാജ്യങ്ങളാണ്.

നിലവിൽ ഉംറ വിസയിൽ 15 ദിവസമാണ് ഭൂരിഭാഗം പേർക്കും ലഭിക്കുന്നത്. ഇതിൽ ഇരു ഹറമുകളും മക്ക മദീന എന്നിവിടങ്ങളിലെ പ്രധാന പുണ്യ കേന്ദ്രങ്ങളുമാണ് സന്ദർശിക്കാൻ സമയമുണ്ടാവുക. ഇതിനു പുറമെ ഒരു മാസം കൂടി അധികം അനുവദിക്കുന്നതാണ് ടൂറിസം വിസ. ഉംറ വിസ നീട്ടി ആർക്കും ടൂറിസം വിസ നേടാം. ഇതിന് ഉപാധികളുണ്ടാകുമെന്നും ടൂറിസം ആൻഡ് ഹെറിറ്റേജ് അതോറ്റിറ്റി മക്ക മേധാവി മുഹമ്മദ് അൽ ഉമരി പറഞ്ഞു.

നേരത്തേ ഹജ്, ഉംറ വീസയിൽ എത്തുന്നവർക്കു മാത്രമേ ഈ സൗകര്യം ഉണ്ടായിരുന്നുള്ളൂ. രക്തബന്ധുക്കൾ ഇല്ലാതെ എത്തുന്ന വിദേശ വനിതാ വിനോദ സഞ്ചാരികൾക്ക് ഉംറ നിർവഹിക്കാൻ അവസരം നൽകുമെന്നും സൗദി വിനോദസഞ്ചാര, പൈതൃക കമ്മിഷൻ (എസ്‌സിടിഎച്ച്) വ്യക്തമാക്കി.സന്ദർശന വിസയിലെത്തുന്നവർക്ക് സൗദിയിലെ വിവിധ സ്ഥലങ്ങളിൽ സന്ദർശിക്കാനാകും. ഒരു വർഷത്തെ കാലാവധിയുള്ള വിസയിൽ സൗദിയിലെ വിവിധ പ്രവിശ്യകളിൽ പോകുവാനും ചരിത്രസ്ഥലങ്ങൾ, പ്രകൃതിദൃശ്യങ്ങൾ തുടങ്ങിയവയും സന്ദർശിക്കാം.

2030 ആകുമ്പോഴേക്കും 100 ദശലക്ഷം വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കുവാനും ഒരു ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാനുമുള്ള പദ്ധതിയുടെ ഭാഗമായി വിഷൻ 2030-ൽ ഉൾപ്പെടുത്തിയാണ് ടൂറിസ്റ്റ് വിസ സംവിധാനം ആരംഭിച്ചിട്ടുള്ളത്. സൗദി ടൂറിസ്റ്റ് വിസയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത വിസ കൈവശമുള്ള മുസ്ലിങ്ങൾക്ക് ഉംറ നിർവ്വഹിക്കുവാനുള്ള അവസരം പ്രയോജനപ്പെടുത്താം എന്നുള്ളതാണ്. ഹജജ് സീസണിലൊഴികെ സ്ത്രീകൾക്ക് ഒരു പുരുഷബന്ധുവില്ലാതെ(മെഹ്‌റമില്ലാതെ) ഉംറ കർമ്മം ചെയ്യാനാകും. അതുപോലെ ഒരു സ്‌പോൺസറുടെ ആവശ്യവുമില്ല.

ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് ആഗോള വിനോദസഞ്ചാരികൾക്ക് സൗദിയുടെ വാതിൽ തുറന്നതിനു പിന്നാലെ 49 രാജ്യക്കാർക്ക് ഓൺലൈൻ ടൂറിസ്റ്റ് വീസ നൽകാനും തുടങ്ങിയിരുന്നു. ഇതിൽ പെടാത്ത രാജ്യക്കാർക്ക് അതതു രാജ്യത്തെ സൗദി എംബസിയിലോ കോൺസുലേറ്റിലോ നേരിട്ടെത്തി വീസ സമ്പാദിക്കാവുന്നതാണ്. ഇതിനോടകം തന്നെ ഒട്ടേറെ സഞ്ചാരികൾ പുതിയ വീസ ആനുകൂല്യത്തിൽ സൗദിയിൽ എത്തിയതായും അറിയിച്ചു.ടൂറിസം പ്രധാന വരുമാന ഉപാധിയാക്കുന്നതിന്റെ ഭാഗമായാണ് എല്ലാ രാജ്യക്കാർക്കും വീസ അനുവദിക്കാൻ തീരുമാനിച്ചതെന്ന് എസ്സിടിഎച്ച് ചെയർമാൻ വിശദീകരിച്ചു. ഇതിലൂടെ 10 ലക്ഷം തൊഴിൽ സൃഷ്ടിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP