Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പന്നിഫാം പൂട്ടാതിരിക്കാൻ ജനപ്രതിനിധികൾ അടക്കം ലക്ഷങ്ങൾ കൈപ്പറ്റി; വിദേശത്ത് നഴസായി ജോലി നോക്കി കിട്ടിയ സമ്പാദ്യവുമായി ഫാം തുടങ്ങിയപ്പോൾ പ്രദേശവാസികളെല്ലാം എതിര്; അനുനയത്തിലൂടെയും ഭീഷണിയിലൂടെയും പണം പിരിച്ചവരും കൈവിട്ടു; ഒടുവിൽ ഫാം പൂട്ടാൻ ഉത്തരവുമായി വന്നപ്പോൾ പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ഫാം ഉടമസ്ഥ; ബിന്ദു തോമസിന്റെ ജീവൻ രക്ഷിച്ചത് ലൈറ്റർ പിടിച്ചുവാങ്ങിയതോടെ

പന്നിഫാം പൂട്ടാതിരിക്കാൻ ജനപ്രതിനിധികൾ അടക്കം ലക്ഷങ്ങൾ കൈപ്പറ്റി; വിദേശത്ത് നഴസായി ജോലി നോക്കി കിട്ടിയ സമ്പാദ്യവുമായി ഫാം തുടങ്ങിയപ്പോൾ പ്രദേശവാസികളെല്ലാം എതിര്; അനുനയത്തിലൂടെയും ഭീഷണിയിലൂടെയും പണം പിരിച്ചവരും കൈവിട്ടു; ഒടുവിൽ ഫാം പൂട്ടാൻ ഉത്തരവുമായി വന്നപ്പോൾ പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ഫാം ഉടമസ്ഥ; ബിന്ദു തോമസിന്റെ ജീവൻ രക്ഷിച്ചത് ലൈറ്റർ പിടിച്ചുവാങ്ങിയതോടെ

പ്രകാശ് ചന്ദ്രശേഖർ

തൊടുപുഴ :ആദിവാസി മേഖലയായ പട്ടയക്കുടിയിൽ അനധികൃതമായി പ്രവർത്തിച്ച പന്നിഫാം പൂട്ടാൻ പഞ്ചായത്ത് അധികൃതർ എത്തിയപ്പോൾ ഫാം ഉടമ പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പ്രവാസി വനിത കല്ലുങ്കൽ ബിന്ദു തോമസ് ആണ് ആത്മഹത്യയക്കു ശ്രമിച്ചത്
പട്ടയക്കുടിയിൽ പ്രവർത്തിച്ച അനധികൃത പന്നിഫാമിന് എതിരെ മാസങ്ങൾ ആയി പ്രദേശവാസികൾ പ്രക്ഷോഭത്തിൽ ആയിരുന്നു.

ഫാമിന് എതിരെ പ്രദേശ വാസികൾ ഹൈക്കോടതിയെ സമിപിച്ച് ഫാം പൂട്ടാൻ കോടതി ഉത്തരവ് വാങ്ങുക ആയിരുന്നു. വൻ പൊലീസ് സന്നാഹത്തോടെ ഉത്തരവ് നടപ്പാക്കാൻ എത്തിയ വണ്ണപ്പുറം പഞ്ചാത്ത് സെക്രട്ടറിയുടെ മുൻപിൽ വച്ചാണ് ബിന്ദു പെട്രോൾ ഒഴിച്ച് ആത്മഹത്യക്കു ശ്രമിച്ചത് പൊലീസ് ഉടൻ ബിന്ദുവിന്റെ കൈയിലെ ലൈറ്റർ ബലമായി പിടിച്ചു വാങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി പെടോൾ ഉള്ളിൽ ചെന്ന ബിന്ദുവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തുടർന്ന് ഇന്ന് തന്നെ ഫാം പൂട്ടണം എന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്ത് എത്തി. പഞ്ചായത്ത് സെക്രട്ടറിയും വണ്ണപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈനി റെജിയും പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി കളപ്പുരയും ലൈവ് സ്റ്റോക്ക് ഫാം അസോസ്യേഷൻ ജില്ല പ്രസിഡന്റ് മനു ദാമോദരൻ തുടങ്ങിയവരുമായി നടത്തിയ ചർച്ചയിൽ ഇന്ന് തന്നെ ഫാമിലെ പന്നികളെ ജില്ലക്കു പുറത്തുള്ള ഫാം മിലേയ്ക്കു മറ്റുവാൻ തിരുമാനം ആയി ഇതോടെ പ്രദേശവാസികൾ 1 മണിയോടു കൂടി പ്രതിഷേധവും അവസനിപ്പിച്ചു

വണ്ണപ്പുറം ഗ്രാമപഞ്ചായത്തിലെ പട്ടയക്കുടിയിലെ ഫാമിൽ പന്നികളെയും താറാവുകളെയും വളർത്തുന്നതിന്റെ പേരിലാണ് ലക്ഷങ്ങൾ നാട്ടുകാർക്ക് പിരിവ് കൊടുക്കേണ്ടി വന്നത്. അനുനയരൂപത്തിലും പ്രതികാര നടപടിക്കെതിരെയും ഊരുവിലക്കിനെതിരെയും ഒരു പറ്റം നേതാക്കന്മാർ പിരിവ് ചോദിച്ചെത്തുന്നുവത്രെ. പാലാ കടനാട് ഭാഗത്തു നിന്നും ഏറെക്കാലം വിദേശത്ത് നഴ്സായി ജോലി ചെയ്ത് സ്വരൂപിച്ച പണമാണ് പട്ടയക്കുടിയിൽ 14 ഏക്കർ സ്ഥലം വാങ്ങി പന്നികളെ വളർത്താൻ ഉപയോഗിച്ചത്. പൊല്യൂഷൻ കൺട്രോൾ ബോർഡിൽ അപേക്ഷ സമർപ്പിച്ചശേഷം 2017 സെപ്റ്റംബറിൽ 14 പന്നികളുമായാണ് തുടക്കം.

മണ്ണുത്തിയിലെ സർക്കാർ ഫാമിൽ നിന്നും പന്നിക്കുഞ്ഞുങ്ങളെ ഒന്നിന് 20,000 രൂപ വീതം വില നിശ്ചയിച്ച് മുൻകൂറായി അടച്ചശേഷമായിരുന്നു കുഞ്ഞുങ്ങളെ കിട്ടിയത്. മണ്ണുത്തിഫാമിലെ അറിയിപ്പ് കിട്ടിയതോടെ കുഞ്ഞുങ്ങളെ കൈപ്പറ്റേണ്ടി വന്നു. പൊല്യൂഷൻ കൺട്രോൾ ബോർഡിൽ 60,000 രൂപ അടച്ചായിരുന്നു അപേക്ഷ നൽകിയത്. പക്ഷെ, 90 ദിവസത്തിനകം മാലിന്യബോർഡിൽ നിന്നും സർട്ടിഫിക്കറ്റ് ലഭിച്ചില്ല. പന്നിക്കുഞ്ഞുങ്ങളെ കൊണ്ടുവരേണ്ട സ്ഥിതിയും സംജാതമായി. ഗ്രാമപഞ്ചായത്താകട്ടെ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ സർട്ടിഫിക്കറ്റില്ലാതെ ഫാമിന് ലൈസൻസ് അനുവദിക്കാനും മടിച്ചു. ഇക്കാര്യമൊക്കെ അറിയാവുന്ന ജനപ്രതിനിധി പോലും കാര്യങ്ങൾ ശരിയാക്കാനായി ലക്ഷങ്ങൾ കൈപ്പറ്റിയത്രെ. അദ്ദേഹം തന്നെ ഈ അടുത്ത ദിവസങ്ങളിൽ ഫാമിനെതിരെ പരസ്യമായി പരിസരവാസികളെ സംഘടിപ്പിച്ച് സമരം നയിച്ചതും വിചിത്രമാകുന്നുവെന്ന് ഫാമുടമ ബിന്ദു തോമസ് പറഞ്ഞു.

മണ്ണുത്തിയിലെ സർക്കാർ ഫാമിൽ നിന്നും പന്നിക്കുഞ്ഞുങ്ങളെ ഒന്നിന് 20,000 രൂപ വീതം വില നിശ്ചയിച്ച് മുൻകൂറായി അടച്ചശേഷമായിരുന്നു കുഞ്ഞുങ്ങളെ കിട്ടിയത്. മണ്ണുത്തിഫാമിലെ അറിയിപ്പ് കിട്ടിയതോടെ കുഞ്ഞുങ്ങളെ കൈപ്പറ്റേണ്ടി വന്നു. പൊല്യൂഷൻ കൺട്രോൾ ബോർഡിൽ 60,000 രൂപ അടച്ചായിരുന്നു അപേക്ഷ നൽകിയത്. പക്ഷെ, 90 ദിവസത്തിനകം മാലിന്യബോർഡിൽ നിന്നും സർട്ടിഫിക്കറ്റ് ലഭിച്ചില്ല. പന്നിക്കുഞ്ഞുങ്ങളെ കൊണ്ടുവരേണ്ട സ്ഥിതിയും സംജാതമായി. ഗ്രാമപഞ്ചായത്താകട്ടെ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ സർട്ടിഫിക്കറ്റില്ലാതെ ഫാമിന് ലൈസൻസ് അനുവദിക്കാനും മടിച്ചു. ഇക്കാര്യമൊക്കെ അറിയാവുന്ന ജനപ്രതിനിധി പോലും കാര്യങ്ങൾ ശരിയാക്കാനായി ലക്ഷങ്ങൾ കൈപ്പറ്റിയത്രെ. അദ്ദേഹം തന്നെ ഈ അടുത്ത ദിവസങ്ങളിൽ ഫാമിനെതിരെ പരസ്യമായി പരിസരവാസികളെ സംഘടിപ്പിച്ച് സമരം നയിച്ചതും വിചിത്രമാകുന്നുവെന്ന് ഫാമുടമ ബിന്ദു തോമസ് നേരത്തെ പറഞ്ഞു.

നേതാക്കൾക്ക് പണം നൽകിയതിന്റെ രേഖകൾ ഫാം ഉടമയുടെ പക്കലുണ്ടെന്നും ആവശ്യമായ പക്ഷം ഹാജരാക്കുമെന്നും ബിന്ദു പറഞ്ഞു. ബിന്ദുവിന്റെ ജെ.എം.ജെ ഫാമിൽ മാലിന്യസംസ്‌ക്കരണത്തിനായി ആധുനികരീതിയാണ് ഉപയോഗിക്കുന്നത്. രണ്ട് ഗോബർ ഗ്യാസ് പ്ലാന്റുകളും ഇതിൽനിന്നുള്ള വേയ്സറ്റ് അഞ്ച് അറകളുള്ള അഞ്ച് ലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള മറ്റൊരു ടാങ്കിലും തുടർന്ന് മഴ നനയാത്ത 4 ലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള വേസ്റ്റ് കുഴിയിലുമാണ് പതിക്കുന്നത്. കൂടാതെ മറ്റ് ഫാമുകളിലേതുപോലെ അസഹനീയമായ ദുർഗന്ധം ഇല്ലാത്തും ഗ്രാമപഞ്ചായത്തംഗം സ്വന്തം ലെറ്റർപാഡിൽ കൊടുത്ത ക്ലീൻ സർട്ടിഫിക്കറ്റിൽ പറയുന്നതുപോലെ വൃത്തിയുള്ള ഫാം തന്നെയാണെന്ന് ഫാം സന്ദർശിച്ചാൽ ആർക്കും ബോധ്യമാകും.

ഫാം ഉടമയെയും ഫാമിലെ ജീവികളെയും ഉന്മൂലനം ചെയ്യുമെന്നുള്ള ഭീഷണിയും നിലനിൽക്കുന്നെന്നും ജീവഭയമുണ്ടെന്നും ബിന്ദു തോമസ് പറഞ്ഞു. കാര്യങ്ങൾ ഇങ്ങനെയൊക്കെയായാലും തനിക്ക് ഇന്നല്ലെങ്കിൽ നാളെ അധികാരികൾ അനുകൂലമായ രേഖ നൽകുമെന്നു തന്നെയാണ് വിശ്വാസമെന്നും പറയാൻ ബിന്ദു മടിച്ചില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP