Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദേശീയ പൗരത്വ രജിസ്റ്റർ ബംഗാളിലും നടപ്പാക്കും; ഹിന്ദു, സിഖ്, ജെയിൻ, ബുദ്ധ അഭയാർഥികളിൽ ആരെയും പുറത്താക്കില്ല; നുഴഞ്ഞുകയറ്റക്കാരെ വച്ചുപൊറുപ്പിക്കില്ലെന്നും അമിത് ഷാ

ദേശീയ പൗരത്വ രജിസ്റ്റർ ബംഗാളിലും നടപ്പാക്കും; ഹിന്ദു, സിഖ്, ജെയിൻ, ബുദ്ധ അഭയാർഥികളിൽ ആരെയും പുറത്താക്കില്ല; നുഴഞ്ഞുകയറ്റക്കാരെ വച്ചുപൊറുപ്പിക്കില്ലെന്നും അമിത് ഷാ

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: ദേശീയ പൗരത്വ രജിസ്റ്റർ പശ്ചിമ ബംഗാളിലും നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അതിന് മുമ്പ് പൗരത്വ ഭേദഗതി ബിൽ പാസാക്കി ഹിന്ദു, സിഖ്, ജെയ്ൻ, ബുദ്ധ അഭയാർഥികൾക്ക് മുഴുവൻ ഇന്ത്യൻ പൗരത്വം നൽകും. ദേശീയ പൗരത്വ രജിസ്റ്ററിനെ കുറിച്ചുള്ള സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസമിൽ മാത്രമാണ് ഇപ്പോൾ രജിസ്റ്റർ നടപ്പാക്കിയത്. ബംഗാളിൽ പൗരത്വ ബില്ലിനെ കുറിച്ച് തൃണമൂൽ കോൺഗ്രസ് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഒരു ഹിന്ദു, ബുദ്ധ, സിഖ്, ജെയിൻ അഭയാർഥിക്കും രാജ്യം വിട്ടുപോകേണ്ടി വരില്ലെന്ന് അമിത് ഷാ പറഞ്ഞു.

എന്നാൽ, എല്ലാത്തരം നുഴഞ്ഞുകയറ്റക്കാരെയും രാജ്യത്ത് നിന്ന് പുറത്താക്കും. വീടുവീടാന്തരം കയറിയിറങ്ങി സംസ്ഥാനത്തെ അഭയാർത്ഥികളെ ഓരോരുത്തരെയും കാണണമെന്നും പൗരത്വ ഭേദഗതി ബില്ലും ദേശീയ പൗരത്വ രജിസ്റ്ററും എന്താണെന്ന് അവർക്ക് മനസിലാക്കി കൊടുക്കണമെന്നും അമിത് ഷാ പാർട്ടി പ്രവർത്തകരോട് നിർദ്ദേശിച്ചു. പൗരത്വ രജിസ്റ്റർ ബംഗാളിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് മമത ബാനർജി മുമ്പ് പലവട്ടം പറഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP