Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമേരിക്കയിൽ തമിഴ് സംസാരിച്ചത് ഇന്ത്യയിലെ ഏറ്റവും പ്രാചീനവും സമ്പന്നവുമായ ഭാഷയായതിനാൽ; പ്രസംഗത്തിന് ശേഷം അമേരിക്കയിൽ തമിഴ് ചർച്ചാ വിഷയമായി മാറിയെന്ന് പ്രധാനമന്ത്രി; മോദി പറഞ്ഞത് സ്വാഗതം ചെയ്യുന്നുവെന്നും അങ്ങനയെങ്കിൽ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കണമെന്നും സ്റ്റാലിൻ

അമേരിക്കയിൽ തമിഴ് സംസാരിച്ചത് ഇന്ത്യയിലെ ഏറ്റവും പ്രാചീനവും സമ്പന്നവുമായ ഭാഷയായതിനാൽ; പ്രസംഗത്തിന് ശേഷം അമേരിക്കയിൽ തമിഴ് ചർച്ചാ വിഷയമായി മാറിയെന്ന് പ്രധാനമന്ത്രി; മോദി പറഞ്ഞത് സ്വാഗതം ചെയ്യുന്നുവെന്നും അങ്ങനയെങ്കിൽ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കണമെന്നും സ്റ്റാലിൻ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: രാജ്യത്ത് ഏറ്റവും പ്രാചീനമായ ഭാഷയാണ് തമിഴ് എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ പുതിയ ആവശ്യവുമായി ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ. തമിഴ് ഭാഷയുടെ മഹത്വത്തെ പറ്റി പറയുന്ന പ്രധാനമന്ത്രി അങ്ങനെയാണ് എങ്കിൽ തമിഴിനെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കണം എന്നാണ് സ്റ്റാലിൻ ആവശ്യപ്പെട്ടത്.ഇന്ന് നടന്ന മദ്രാസ് ഐഐടിയുടെ 56-ാമത് വാർഷിക ബിരുദദാന ചടങ്ങിൽ പങ്കെടുക്കുന്നതിന് ചെന്നൈയിൽ എത്തിയപ്പോഴാണ് തമിഴ് പ്രാചീനവും സമ്പന്നവുമായ ഭാഷയാണെന്നും അമേരിക്കൻ സന്ദർശനത്തിനിടെ തമിഴിൽ സംസാരിച്ചിരുന്നുവെന്നും മോദി പറഞ്ഞത്.

തമിഴ് ഭാഷയെ സംബന്ധിച്ച പ്രധാനമന്ത്രിയുടെ പ്രസ്താവന സ്വാഗതം ചെയ്യുന്നതായി സ്റ്റാലിൻ പറഞ്ഞു. യുഎസിൽ വച്ച് താൻ തമിഴിൽ പറഞ്ഞ വാക്കുകൾ അമേരിക്കയിൽ തമിഴിനെ വലിയ ചർച്ചാവിഷയമാക്കി മാറ്റിയിരിക്കുകയാണെന്നും മോദി പറയുകയുണ്ടായി. ഇന്ന് ചെന്നൈ വിമാനത്താവളത്തിൽവെച്ച് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവേയായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. ഐക്യരാഷ്ട്ര സഭയുടെ പൊതുസമ്മേളനത്തിൽ സംസാരിക്കുമ്പോൾ സംഘകാല കവി കണിയൻ പൂംകുണ്ട്രനാറുടെ വരികൾ ഉദ്ധരിച്ച് മോദി സംസാരിച്ചിരുന്നു. 'ലോകത്തിലെ എല്ലാ ഇടങ്ങളും നമുക്ക് ഒന്നാണ്, എല്ലാവരും നമ്മുടെ സ്വന്തക്കാരാണ്' എന്ന് അർത്ഥമാകുന്ന വരികളാണ് മോദി ഉദ്ധരിച്ചത്. രാജ്യമാകെ ഹിന്ദി ഭാഷാ വിവാദം കത്തുന്നതിനിടയിലാണ് തമിഴ് ഭാഷയെ പ്രകീർത്തിച്ചുള്ള മോദിയുടെ പരാമർശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP