Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തിരുവനന്തപുരം കലക്ടർ തിരഞ്ഞെടുപ്പു കാര്യങ്ങളിൽ ഗുരുതരമായ അലംഭാവം കാണിക്കുന്നു; സൂക്ഷ്മ പരിശോധന ഫലം വൈകുന്നതിൽ അടക്കം ഏകോപന കുറവ് പ്രകടം; ഇന്ന് വൈകീട്ട് അഞ്ച് മണിക്കകം മറുപടി നൽകണം; കലക്ടറോട് വീഴ്‌ച്ചകൾ എണ്ണിച്ചോദിച്ച് ടീക്കാറാം മീണ; അസാധാരണ നടപടി

തിരുവനന്തപുരം കലക്ടർ തിരഞ്ഞെടുപ്പു കാര്യങ്ങളിൽ ഗുരുതരമായ അലംഭാവം കാണിക്കുന്നു; സൂക്ഷ്മ പരിശോധന ഫലം വൈകുന്നതിൽ അടക്കം ഏകോപന കുറവ് പ്രകടം; ഇന്ന് വൈകീട്ട് അഞ്ച് മണിക്കകം മറുപടി നൽകണം; കലക്ടറോട് വീഴ്‌ച്ചകൾ എണ്ണിച്ചോദിച്ച് ടീക്കാറാം മീണ; അസാധാരണ നടപടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം കലക്ടർ എൻ ഗോപാലകൃഷ്ണനെതിരെ കടുത്ത ആരോപണവുമായി തെരഞ്ഞെടുപ്പു കമ്മിഷൻ ടിക്കാറാം മീണ. കലക്ടർ തിരഞ്ഞെടുപ്പുകാര്യങ്ങളിൽ ഗുരുതരമായ അലംഭാവം കാട്ടുന്നു എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആരോപണം. തുടർച്ചയായ വീഴ്ചകൾക്ക് കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ കലക്ടർ കെ.ഗോപാലകൃഷ്ണന് നോട്ടിസ് നൽകി. വൈകിട്ട് അഞ്ചുമണിക്കുള്ളിൽ മറുപടി നൽകണമെന്നാണ് നിർദ്ദേശം. നോട്ടിസ് കിട്ടിയിട്ടില്ലെന്ന് കലക്ടർ പ്രതികരിച്ചു.

വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നേരത്തെയും പരാതികൾ ഉയർന്നിരുന്നു. സൂക്ഷ്മ പരിശോധനാ ഫലം വൈകുന്നതടക്കമുള്ള ഏകോപന കുറവും പ്രകടമായിരുന്നു. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് റവന്യൂ ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളിൽ ടിക്കാറാം മീണ അതൃപ്തി രേഖപ്പെടുത്തിയത്.

ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളിൽ ടിക്കാറാം മീണ അതൃപ്തി രേഖപ്പെടുത്തിയത്. ജില്ലാ കളക്ടർ നൽകുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാകും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ മാറ്റണോ വേണ്ടയോ എന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങണോ എന്ന് തീരുമാനിക്കുക. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുമതല നിർവഹിക്കാൻ പല വിഭാഗങ്ങളിലായ പത്തിലേറെ ഉദ്യോഗസ്ഥരെ ആണ് വട്ടിയൂർക്കാവിൽ നിയമിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP