Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിറവം പള്ളിയുടെ നിയന്ത്രണം ഓർത്തഡോക്സ് വിഭാഗത്തിന്; താക്കോൽ കൈമാറാൻ ഹൈക്കോടതി നിർദ്ദേശം; പള്ളിയുടെ കീഴിലുള്ള ചാപ്പലുകളുടെ താക്കോൽ കൈമാറണം; പള്ളിയുടെ വസ്തുവകകളിലും ഭരണത്തിലും യാക്കോബായ വിഭാഗത്തിന് അധികാരമില്ല; എന്നാൽ, പ്രാർത്ഥന നടത്താൻ തടസ്സമില്ലെന്നും കോടതി; പള്ളിക്ക് കീഴിലുള്ള 13 ചാപ്പലുകൾ ആരാണ് ഭരിക്കുന്നതെന്ന് ഒരാഴ്‌ച്ചക്കകം അറിയിക്കാൻ കലക്ടർക്ക് നിർദ്ദേശം

പിറവം പള്ളിയുടെ നിയന്ത്രണം ഓർത്തഡോക്സ് വിഭാഗത്തിന്; താക്കോൽ കൈമാറാൻ ഹൈക്കോടതി നിർദ്ദേശം; പള്ളിയുടെ കീഴിലുള്ള ചാപ്പലുകളുടെ താക്കോൽ കൈമാറണം; പള്ളിയുടെ വസ്തുവകകളിലും ഭരണത്തിലും യാക്കോബായ വിഭാഗത്തിന് അധികാരമില്ല; എന്നാൽ, പ്രാർത്ഥന നടത്താൻ തടസ്സമില്ലെന്നും കോടതി; പള്ളിക്ക് കീഴിലുള്ള 13 ചാപ്പലുകൾ ആരാണ് ഭരിക്കുന്നതെന്ന് ഒരാഴ്‌ച്ചക്കകം അറിയിക്കാൻ കലക്ടർക്ക് നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പിറവം പള്ളിയുടെ നിയന്ത്രണം ഓർത്തഡോക്‌സ് വിഭാഗത്തിന് തന്നെയെന്ന് വിധിച്ച് ഹൈക്കോടതി. പള്ളിയുടെ കീഴിലുള്ള ചാപ്പലുകളുടെ താക്കോൽ വികാരിക്കാ കൈമാറാനും ഹൈക്കോടതി വാക്കാൻ നിർദേശിച്ചു. സുപ്രീംകോടതി വിധി പ്രകാരം ഓർത്തഡോക്‌സുകാർ പള്ളിയിൽ പ്രാർത്ഥന നടത്തിയിരുന്നു. ഇതിന് ശേഷമാണ് പള്ളിയുടെ നിയന്ത്രണം പൂർണമായും ഓർത്തഡോക്‌സ് വിഭാഗത്തിനാണെന്ന് കോടതി നിർദേശിക്കുന്നത്.

പിറവം പള്ളി തർക്കത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓർത്തഡോക്സ് സഭ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ഒൻപതാം തീയതി കേസ് വീണ്ടും പരിഗണിക്കും. കഴിഞ്ഞദിവസം പള്ളിയിൽ പ്രവേശിക്കാൻ എത്തിയ ഓർത്തഡോക്സ് വിഭാഗത്തെ യാക്കോബായ വിഭാഗം തടഞ്ഞത് സംഘർഷത്തിന് ഇടയാക്കിയിരുന്നു. സുപ്രീംകോടതി നിർദേശപ്രകാരമാണ് ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ എത്തിയത്. തുടർന്ന് സംഘർഷാവസ്ഥ കണക്കിലെടുത്ത് ഹൈക്കോടതി നിർദേശപ്രകാരം പള്ളി കളക്ടർ ഏറ്റെടുക്കുകയായിരുന്നു.

തുടർന്ന് കേസിൽ ഇന്ന് വാദം തുടരുന്നതിനിടെയാണ് പള്ളിയുടെ നിയന്ത്രണം ഓർത്തഡോക്സ് വിഭാഗത്തിന് തന്നെയാകണമെന്ന് ഹൈക്കോടതി നിർദേശിച്ചത്. ചാപ്പലുകളുടെ താക്കോൽ വികാരിക്ക് കൈമാറാനും കോടതി നിർദേശിച്ചു. പള്ളിയുടെ വസ്തുവകകളിലും ഭരണത്തിലും യാക്കോബായ വിഭാഗത്തിന് അധികാരമില്ല. എന്നാൽ ഈ വിഭാഗത്തിന് പ്രാർത്ഥന നടത്താൻ തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി. പിറവി പള്ളിക്ക് കീഴിലുള്ള 13 ചാപ്പലുകൾ ആരാണ് ഭരിക്കുന്നതെന്ന് ഒരാഴ്ചക്കകം അറിയിക്കാൻ കളക്ടറോട് ഹൈക്കോടതി നിർദേശിച്ചു.

അതേസമയം എല്ലാ ദിവസവും തർക്കമുള്ള പള്ളികൾക്ക് പൊലീസ് സംരക്ഷണം നൽകാനാവില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.തെരഞ്ഞെടുപ്പ് അടുത്തതിനാൽ കൂടുതൽ പൊലീസ് സേനയെ വിന്യസിക്കുന്നത് പ്രായോഗികമല്ല.സഭാ തർക്കത്തിൽ പരിഹാരം കണ്ടെത്തേണ്ടത് അനിവാര്യമാണ്. എന്നാൽ ഇരുസഭകളുടെയും മിക്കിമൗസ് കളിക്ക് കൂട്ടുനിൽക്കാനാവില്ലെന്നും സർക്കാർ കോടതിയെ ബോധിപ്പിച്ചു.

ഇക്കഴിഞ്ഞ ഞായറാഴ്‌ച്ചയാണ് പിറവം പള്ളി ഓർത്തഡോക്‌സ് സഭാ വിശ്വാസികൾക്കായി തുറന്നുകൊടുത്തത്. മുതിർന്ന വൈദികനായ സ്‌കറിയ വട്ടയ്ക്കാട്ടിലിന്റെ മുഖ്യ കാർമികത്വത്തിവാണ് ഓർത്തഡോക്‌സ് വിഭാഗം കുർബാന നടത്തിയത്. പള്ളിയിൽ ഓർത്തഡോക്‌സ് വിശ്വാസികളെത്തിയിരുന്നു. നേരത്തെ പ്രാർത്ഥന കഴിഞ്ഞാൽ പള്ളി പൂട്ടി സീൽചെയ്ത് താക്കോൽ ജില്ലാഭരണകൂടത്തെ തിരികെ ഏൽപ്പിക്കുകയായിരുന്നു. ഈ സ്ഥിതി മാറി ഇനി താക്കോൽ ഓർത്തഡോക്‌സ് വിഭാഗത്തിന് തന്നെ കൈവശം വെക്കാന് സാധിക്കും. പിറവം പള്ളിക്കേസിൽ ഇനിയൊരു ഉത്തരവുണ്ടാകും വരെ കലക്ടർക്കായിരിക്കും പള്ളിയുടെ പൂർണനിയന്ത്രണം എന്ന നിർദേശമാണ് ഇതോടെ മാറുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP