Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലേലത്തിന് മുൻപ് താരങ്ങളെ കൈമാറാൻ ഫ്രാഞ്ചൈസികൾക്ക് നവംബർ 14 വരെ അവസരം; പൊതു ലേലത്തിൽ ഉപയോഗിക്കാവുന്ന തുകയുടെ പരിധിയും വർധിപ്പിച്ചു; വൻ പരിഷ്‌കാരങ്ങളുമായി ഐപിഎൽ 13 ഓക്ഷൻ ഡിസംബറിൽ; താരലേലത്തിന് ഇത്തവണ വേദി കോൽക്കത്ത

ലേലത്തിന് മുൻപ് താരങ്ങളെ കൈമാറാൻ ഫ്രാഞ്ചൈസികൾക്ക് നവംബർ 14 വരെ അവസരം; പൊതു ലേലത്തിൽ ഉപയോഗിക്കാവുന്ന തുകയുടെ പരിധിയും വർധിപ്പിച്ചു; വൻ പരിഷ്‌കാരങ്ങളുമായി ഐപിഎൽ 13 ഓക്ഷൻ ഡിസംബറിൽ; താരലേലത്തിന് ഇത്തവണ വേദി കോൽക്കത്ത

സ്പോർട്സ് ഡെസ്‌ക്‌

മുംബൈ: ഐപിഎൽ 13ാംസീസണിലേക്കുള്ള താരലേലത്തിന് കൊൽക്കത്ത വേദിയായേക്കും. ഡിസംബർ 19-നായിരിക്കും ഈ വർഷം ലേലം നടക്കുക. 13-ാം സീസണിനുള്ള 9പ്ലെയേഴ്‌സ് ഡ്രാഫ്റ്റ് (താരക്കൈമാറ്റ ജാലകം) നവംബർ 14-ന് അടയ്ക്കും. കൈമാറ്റ ജാലകം അടയ്ക്കുന്നതുവരെ ഫ്രാഞ്ചൈസികൾക്ക് താരങ്ങളെ പരസ്പരം വാങ്ങാനും വിൽക്കാനുമുള്ള അവസരമാണ്.

2019-ൽ ഒരു ഫ്രാഞ്ചൈസിക്ക് ലേലത്തിനായി 82 കോടി രൂപയാണ് അനുവദിച്ചിരുന്നത്. എന്നാൽ 2020-ലെ ഐ.പി.എല്ലിന് ഒരു ഫ്രാഞ്ചൈസിക്ക് 85 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. മൂന്നുകോടി രൂപയാണ് ഇത്തവണ അധികമായി അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ ഉപയോഗിക്കാതെ ബാക്കി വെച്ച തുകയുണ്ടെങ്കിൽ അതും ഫ്രാഞ്ചൈസികൾക്ക് ഇത്തവണ താരങ്ങളെ വാങ്ങാൻ ഉപയോഗിക്കാവുന്നതാണ്.

കഴിഞ്ഞതവണത്തെ ബാക്കി പണം ഏറ്റവും കൂടുതൽ കൈവശമുള്ളത് രാജസ്ഥാൻ റോയൽസിനാണ്. 7.7 കോടി രൂപ. ഏറ്റവും കുറവുള്ളത് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനാണ്. താരക്കൈമാറ്റ ജാലകത്തിൽ ഇതുവരെ കൂടുതൽ വിൽക്കൽ -വാങ്ങൽ നടത്തിയിട്ടുള്ളത് ഡൽഹി ക്യാപിറ്റൽസാണ്. മുംബൈ ഇന്ത്യൻസിൽ നിന്ന് മയങ്ക് മർകണ്ഡെയെ വാങ്ങിയ ഡൽഹി വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടൽ ഷെർഫനെ റുതർഫോർഡിനെ കൈമാറി. കിങ്‌സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ ആർ.അശ്വിനെ സ്വന്തമാക്കാനും ഡൽഹി ശ്രമം നടത്തുന്നുണ്ട്. മുംബൈ ഇന്ത്യൻസാണ് നിലവിൽ ഐപിഎൽ ജേതാക്കൾ. കഴിഞ്ഞ വർഷം നടന്ന ഫൈനലിൽ ഒരു റൺസിന് ചെന്നൈ സൂപ്പർ കിങ്‌സിനെ തോൽപ്പിച്ചാണ് കിരീടം നേടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP