Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കെ സി വൈ എൽ 'തലമുറകളുടെ സംഗമം' ഷിക്കാഗോയിൽ, കിക്കോഫ് നിർവഹിച്ചു

കെ സി വൈ എൽ 'തലമുറകളുടെ സംഗമം' ഷിക്കാഗോയിൽ, കിക്കോഫ് നിർവഹിച്ചു

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ:1969 ൽ സ്ഥാപിതമായ കേരളത്തിലെ ആദ്യത്തെ കത്തോലിക്കാ യുവജന സംഘടനയായ കെ.സി.വൈ.എൽന്റെ സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുൻകാല കെ.സി.വൈ.എൽ പ്രവർത്തക ഒരുമിക്കുന്ന തലമുറകളുടെ സംഗമം എന്ന പേരിൽ ഷിക്കാഗോയി വച്ച് നടത്തുന്ന സംഗമത്തിന്റെ നിർവഹിച്ചു.

കെ.സി.വൈ.എൽ. സംഘടനയിലൂടെ കടന്നുപോയി ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വസിക്കുന്ന മുൻ കെ.സി.വൈ.എൽ അംഗങ്ങളുടെ ഗ്ലോബൽ മീറ്റ് നവംബർ 1, 2, 3 തീയതികളിൽ ഷിക്കാഗോ സെ.മേരീസ് ക്നാനായ കത്തോലിക്കാ പള്ളി ഓഡിറ്റോറിയത്തിൽ വച്ചാണ് നടത്തപ്പെടുന്നത്. ഇതിന്റെ കിക്കോഫ് സെപ്റ്റംബർ 29 ന് ഞായറാഴ്ച ഉച്ചക്ക് സെ.മേരീസ് പള്ളി ഹാളിൽ വച്ച് സാമൂഹ്യ പ്രവർത്തകനും ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ് അലുമിനി പ്രസിഡന്റുമായ ഫ്രാൻസിസ് കിഴക്കേകുറ്റിൽ നിന്നും ചെക്ക് സ്വീകരിച്ചുകൊണ്ട് സെ.മേരീസ് ഇടവക വികാരി മോൺസിഞ്ഞോർ തോമസ് മുളവനാൽ നിർവഹിച്ചു. കെ.സി.വൈ.എൽ തുടങ്ങിയ കാലം മുതൽ സംഘടനയിൽ പ്രവർത്തിച്ചിട്ടുള്ള നിരവധി പേർ തദവസരത്തിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു. അഭിവന്ദ്യ കോട്ടയം അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യുന്ന ഈ ഗ്ലോബൽ സംഗമത്തിൽ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് സിറിയക് ജോസഫ്. , തോമസ് ചാഴികാടൻ എംപി, സ്റ്റീഫൻ ജോർജ് എക്സ്എം.എൽ.,കെ സി സി എൻ എ പ്രെസിഡന്റ് അലക്സ് മഠത്തിൽതാഴെ ,ക്നാനായ വികാരി ജനറാൾമാർ, ആഗോള ക്നാനായ സംഘടനാ നേതാക്കൾ തുടങ്ങിയവർ സാന്നിധ്യമരുളും.

അതുപോലെ തന്നെ കെ.സി.വൈ.എൽ സംഘടനയിലൂടെ വളർന്നു ഇന്ന് ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന വിവിധ ക്നാനായ അൽമായ സംഘടനാ നേതാക്കളുൾപ്പെടെ, നാട്ടിലും വിദേശത്തുമുള്ള കെ.സി.വൈ.എൽ മുൻ അതിരൂപത ഫൊറോനാ യൂണിറ്റ് ഭാരവാഹികൾ, പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.

പൊതുസമ്മേളനങ്ങൾ, ചർച്ചകൾ, സെമിനാറുകൾ, പഴയ ബാച്ച് സംഗമങ്ങൾ, പാനൽ ഡിസ്‌കഷനുകൾ, കെ.സി.വൈ.എൽ ചരിത്ര അവതരണങ്ങൾ തുടങ്ങി സംഗമത്തിൽ പങ്കെടുക്കുന്ന ഓരോ വ്യക്തിക്കും തങ്ങളുടെ കെ.സി.വൈ.എൽ പ്രവർത്തന കാലഘട്ടത്തിലേക്ക് തിരികെ പോകുന്നതിനുള്ള ഒരു അവസരം ഒരുക്കുക എന്ന ഉദ്ദേശത്തോടെയാണ് സംഘാടകർ ഈ പരിപാടികൾ അണിയിച്ചൊരുക്കുന്നത്.സംഗമത്തിന്റെ വിവിധ പരിപാടികൾ ഭംഗിയായി ഒരുക്കുന്നതിന് വിവിധ കമ്മിറ്റികൾ സജീവമായി പ്രവർത്തിച്ചു വരുന്നു.

കെ സി എസ് പ്രെസിഡന്റ് ഷിജു ചിറയത്തിൽ, ഫാ ബീൻസ് ചേത്തലിൽ, സാജു കണ്ണമ്പള്ളി, ദീപാ മടയനകാവിൽ, ലിൻസൺ കൈതമല, ബിജു കെ ലൂക്കോസ്, സ്റ്റീഫൻ കിഴക്കേക്കുറ്റ്, ജസ്റ്റിൻ തെങ്ങനാട്ട്, സാബു നെടുവീട്ടിൽ, മാത്യു തട്ടാമറ്റം,ജോണിക്കുട്ടി പിള്ളവീട്ടിൽ, റ്റാജു കണ്ടാരപ്പള്ളിൽ, റൊണാൾഡ് പൂക്കുമ്പേൽ, സിബി കൈതക്കത്തൊട്ടി, അജോമോൻ പൂത്തുറയിൽ, സഞ്ജു പുളിക്കത്തൊട്ടി, ലിൻസ് താന്നിച്ചുവട്ടിൽ, ആൽവിൻ പിണറ്കയിൽ, ക്രിസ് കട്ടപ്പുറം, ജീവൻ തൊട്ടികാട്ട്, സിനി നെടുംതുരുത്തിയിൽ, ജോൺ പാട്ടപ്പതി, സണ്ണി മേലേടം, ഷിനു ഇല്ലിക്കൽ എന്നിവർ കിക്കോഫ് പരിപാടിക്ക് പങ്കെടുക്കുകയും, നേത്യത്വം നൽകുകയും ചെയ്തു.സ്റ്റീഫൻ ചൊള്ളമ്പേൽ അറിയിച്ചതാണിത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP