Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂന്നര കിലോമീറ്റർ മേൽപ്പാല നിർമ്മാണത്തിന് ബജറ്റ് 254 കോടി! അഷ്ടമുടിക്കായലിലെ പൈലിംഗും മേൽപാല നിർമ്മാണവും തണ്ണീർത്തട അഥോറിറ്റിയുടെ യാതൊരു അനുമതിയും തേടാതെ; റാംസാർ സോണിലെ പരിധിയിൽപെടുന്ന കായലിൽ നിർമ്മാണം അനധികൃതം എന്ന് ബോധ്യമുണ്ടായിട്ടും സർക്കാർ ഒന്നും കൂസാതെ മുന്നോട്ട്; സംരക്ഷിത മേഖലയിൽ നടത്തുന്ന മേൽപ്പാല നിർമ്മാണത്തിന് എതിരെ ഹൈക്കോടതിയിൽ ഹർജി; മരട് ഫ്ളാറ്റ് പൊളിക്കാനുള്ള സുപ്രീംകോടതി വിധി മാനദണ്ഡമായാൽ ഖജനാവിലെ കോടികൾ വെള്ളത്തിലാകും

മൂന്നര കിലോമീറ്റർ മേൽപ്പാല നിർമ്മാണത്തിന് ബജറ്റ് 254 കോടി! അഷ്ടമുടിക്കായലിലെ പൈലിംഗും മേൽപാല നിർമ്മാണവും തണ്ണീർത്തട അഥോറിറ്റിയുടെ യാതൊരു അനുമതിയും തേടാതെ; റാംസാർ സോണിലെ പരിധിയിൽപെടുന്ന കായലിൽ നിർമ്മാണം അനധികൃതം എന്ന് ബോധ്യമുണ്ടായിട്ടും സർക്കാർ ഒന്നും കൂസാതെ മുന്നോട്ട്; സംരക്ഷിത മേഖലയിൽ നടത്തുന്ന മേൽപ്പാല നിർമ്മാണത്തിന് എതിരെ ഹൈക്കോടതിയിൽ ഹർജി; മരട് ഫ്ളാറ്റ് പൊളിക്കാനുള്ള സുപ്രീംകോടതി വിധി മാനദണ്ഡമായാൽ ഖജനാവിലെ കോടികൾ വെള്ളത്തിലാകും

എം എസ് ശംഭു

തിരുവനന്തപുരം: മരടിലെ അനധികൃത ഫ്ളാറ്റ് നിർമ്മാണം പൊളിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടതോടെ കേരളത്തിലെ തീരദേശ നിയമങ്ങൾ ലംഘിച്ചുള്ള മറ്റ് നിർമ്മാണം നടത്തിയവരും ഭയത്തിലാണ്. ഇതിനിടെ സർക്കാർ തന്നെ നടത്തുന്ന പരിസ്ഥിതി ചൂഷണത്തിന്റെ ഒരു കഥ കൂടി പുറത്തുവരുന്നു. അതീവ സംരക്ഷണ പരിധിയിലുൾപ്പെടുന്ന അഷ്ടമുടിക്കായൽ നികത്തി കൊല്ലത്ത് മേൽപ്പാലം നിർമ്മിക്കുന്നതാണ് വിവാദത്തിലാകുന്നത്. ഇപ്പോഴത്തെ സുപ്രീംകോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഈ നിർമ്മാണം അതീവ പ്രാധാന്യമുള്ളതായി മാറുന്നു. തണ്ണീർത്തടം നികത്തി പൊതുമരാമത്ത് വകുപ്പ് കൊല്ലത്ത് നടത്തുന്ന ഫ്ളൈ ഓവർ നിർമ്മാണം യാതൊരുവിധ പരിസ്ഥിതിക പഠനമോ റിപ്പോർട്ടുകളോ സ്മർപ്പിക്കാതെയാണ് തുടരുന്നത്. ഈ നിർമ്മാണം കോടതി കയറുകയാണ് ഇപ്പോൾ.

കൊല്ലം കളക്ടറേറ്റ് മുതൽ കെ.എസ്.ആർ.ടി.സി വരെ നീളുന്ന മൂന്ന് കിലോമീറ്റർ പരിധിയിലെഫ്ളൈ ഓവറിന്റെ നിർമ്മാണത്തിനെതിരെയാണ് പൊതുതാൽപര്യ ഹർജിയുമായി അഭിഭാഷകനായ വി.ഐ രാഹുൽ രംഗത്തെത്തിയിരിക്കുന്നത്. രാഹുൽ നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കുകയാണ്. ആശ്രാമം ലിങ്ക് റോഡ് പ്രോജകടിന്റെ മൂന്ന് നാല് ഘട്ട നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് മേൽപാല നിർമ്മാണത്തിന് പൊതുമരാമത്ത് വകുപ്പ് ഒരുങ്ങുന്നത്. കളക്ടേറ്റ് മുതൽ കെ.എസ്.ആർ.ടി.സി വരെ നീളുന്ന ഗതാഗത പ്രശ്നം പരിഹരിക്കാനാണ് മേൽപാലമെന്ന് ഉദ്യോഗസ്ഥർ നൽകുന്ന മറുപടി. 2010ൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കി 2013ന് ശേഷമാണ് പദ്ധതിയുമായി പൊതുമരമത്ത് വകുപ്പ് മുന്നോട്ട് പോയത്.

ആശ്രാമം ലിങ്ക് റോഡ് നവീകരണത്തിന്റെ മൂന്നാം ഘട്ടത്തിന് 105 കോടിയും നാലാംഘട്ടത്തിന് 150 കോടിയുമാണ് ചെലവിട്ടിരിക്കുന്നത്. മറ്റ് ചെലവ് എല്ലാം ചേർത്ത് 300 കോടിയാണ് മൊത്തം ചെലവിനത്തിൽ വരുന്നത്. 254 കോടി തുക ചെലവിനത്തിൽ വരുമെങ്കിലും ഇത് മുന്നൂറ് കോടി കടക്കുമെന്നാണ് കരുതപ്പെടുന്നത്. കൊല്ലം ലിങ്ക് റോഡ് എക്്സ്റ്റൻഷൻ എന്ന പേരിലാണ് നിയമങ്ങൾ കാറ്റിൽ പറത്തി മേൽപാല നർമ്മാവുമായിപൊതുമരാമത്ത് വകുപ്പ് മുന്നോട്ട് പോകുന്നത്. കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അഥോറിറ്റി, കേരള തണ്ണീർതട സമിതി എന്നിവയുടെ അനുമതിയും ഈ പദ്ധതിക്ക് ലഭിച്ചിട്ടില്ല.

റാംസാർ സോണിലെ സി.ആർ.സോണിന്റെ പരിധിയിൽ പെടുന്ന അഷ്ടമുടിക്കായലിലൂടെയാണ് നിർധിഷ്ട ഫ്ളൈ ഓവർ നിർമ്മാണം നടക്കുന്നത്. സംസ്ഥാന തണ്ണീർതട അഥോറിറ്റിയുടെ അനുമതി ലഭിക്കാതെ ഇവിടെ പൈലിങ്ങ് നടത്തി നിർമ്മാണം അതിവേഗം പൂർത്തിയാക്കുകയും ചെയ്തു. ജൈവവൈവിധ്യങ്ങൾ മൂലവും മത്സ്യവിഭവങ്ങളുടെ വൈവിധ്യം മൂലവും അതീവ സംരക്ഷണ പരിധിയിൽ ഉൾപ്പെട്ടിട്ടുള്ളതാണ്. സർക്കാർ തന്നെ സംരക്ഷിച്ച് പോകുന്ന അഷ്ടമുടിക്കായലിന്റെ നെറുകിലൂടെയാണ് പരിസ്ഥിതി പഠനം പോലും നടത്താതെ മൂന്ന് മീറ്റർ ഫ്ളൈ ഓവറിന്റെ പൈലിങ് നടക്കുന്നത്. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള അഷ്ടമുടിക്കായലിലൂടെയാണ് ഫ്ളൈ ഓവർ കടന്നു പോകുന്നത്.

യാതൊരു വിധ പാരിസ്ഥിത പഠനമോ വിദഗ്ധ സമിതിയുടെ റിപ്പോർട്ടോ തയ്യാറാക്കാതെയാണ് പൊതുമരാമത്ത് വകുപ്പ് ഫ്ളൈ ഓവർ നിർമ്മാണവുമായി മുന്നോട്ട് പോകുന്നത്. പരസ്യമായ നിമയമലംഘനം നടത്തി പൊതുമരമാത്ത് വകുപ്പ് നിർമ്മിക്കുന്ന ഫ്ളൈ ഓവറിനെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജിയുമായി അഡ്വ. വി ഐ രാഹുലും  രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാന തണ്ണീർതട സംരക്ഷണ അഥോറിറ്റിയുടെ അനുമതി ലഭിക്കാതെയാണ് നിർദിഷ്ട പൈലിങ്ങ് നടന്നിരിക്കുന്നത്. അഭിഭാഷകൻ വി.ഐ രാഹുൽ സമർപ്പിച്ച വിവരാവകാശത്തിൽ സംസ്ഥാന തണ്ണീർതട അഥോറിറ്റിയുടെ അനുമതി ലഭിച്ചിട്ടില്ലെന്നും തണ്ണീർതട അഥോറിറ്റി മെമ്പർ സെക്രട്ടറി കൂടിയായ ഡോ.വീണ എൻ മാധവൻ ഐ.എ.എസ് മറുപടി ഹൈക്കോടതി മുൻപാകെ സത്യാവാങ് മൂലം സമർപ്പിച്ചിട്ടുണ്ട്. അതീവ പരിസ്ഥിതിസംരക്ഷിത സ്ഥലത്ത് അനധികൃത നിർമ്മാണം അഷ്ടമുടി കായലിലെ ആവാസവ്യവസ്ഥയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.

ആഗോള പരസ്ഥിതി സംരക്ഷണ പദ്ധതിയായ റാംസ്റ്റർ സോണിന്റെ സംരക്ഷണ പരിധിയിൽ വരുന്ന 26 തണ്ണീർതടങ്ങളിൽ കേരളത്തിൽ നിന്ന് വേമ്പനാട്ട് കായലും, അഷ്ടമുടി കായലും മാത്രമാണ് ഉൾപ്പെടുന്നത്. ലോകരാജ്യങ്ങൾ പോലും പരിസ്ഥിതികമായി സംരക്ഷണ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള അഷ്ടമുടിക്കായലിലൂടെയാണ് യാതൊരുവിധ പഠനമോ റിപ്പോർട്ടോ സമർപ്പിക്കാതെ പി.ഡബ്യു.ഡി പൈലിങ്ങ് നടത്തി മേൽപാല നിർമ്മാണവുമായി മുന്നോട്ട് പോകുന്നത്. നൂറിലധികം വൈവിധ്യങ്ങളിൽ നിറഞ്ഞ മത്സ്യങ്ങളും,സംരക്ഷിപ്പെടുന്ന പക്ഷികളും ഉൾപ്പെടുത്തിയാണ് ണ് റാംസർ സോണിന്റെ പരിധിയിൽ അഷ്ടമുടിക്കായലിനെ ഉൾക്കൊള്ളിച്ചിരിക്കുന്നത്. അതീവ പരിസ്ഥിതി പ്രാധാനമ്യുള്ള സ്ഥലത്തെ നിർമ്മാണം വഴി പൊതുമരാമത്ത് വകുപ്പിന്റെ അഴിമതികഥയും പുറത്ത് വന്നുകഴിഞ്ഞു.

മൂന്ന് കിലോമീറ്റർ മേൽപാല നിർമ്മാണത്തിന് 250 കോടി; കരാറിൽ അഴിമതിയെന്ന് ആക്ഷേപം

നഗരത്തിന്റെ ഹൃദയഭാഗത്തു കൂടി കടന്നുപോകുന്ന കൊല്ലം ബൈപ്പാസിനായി 13 കിലോമീറ്ററിന് ആദ്യഘട്ടത്തിൽ അടങ്കൽ തുകയായത് 300 കോടിക്ക് മുകളിലാണ്. 25 വർഷം മുൻപുള്ള മാസ്റ്റർ പ്ലാൻ വഴിയാണ് കൊല്ലത്തെ ബൈപ്പാസ് നിർമ്മാണം എന്ന ആരോപണം ഉയരുമ്പോഴാണ് മൂന്ന് കിലോമീറ്റർ മേൽപാല നിർമ്മാണത്തിനായി പൊതുമരാമത്ത് വകുപ്പ് 250 കോടി തുകയിട്ടിരിക്കുന്നത്. കൊച്ചി അസഥാനമായ സ്വകാര്യ കരാർ കമ്പനിക്കായിരുന്നു കൊല്ലം ബൈപ്പാസിന്റെ നിർമ്മാണ ചുമതല. എന്നാൽ മൂന്ന് കിലോമീറ്റർ ഫ്ളൈ ഓവർ നിർമ്മാണത്തിനും സർക്കാർ ബജറ്റ് ഉൾക്കൊള്ളിച്ചിരിക്കുന്നത് 256 കോടി രൂപ തന്നെ ഇതോടെ. പി.ഡബ്യു.ഡിയുടെ ഫ്ളൈ ഓവർ കരാറിൽ അഴിമതിയുണ്ടെന്നും ആരോപണമുയരുന്നു. പെതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും കരാർ കമ്പനിയുമായി നടത്തിയ അഴിമതിക്കഥ കൂടി അന്വേഷണം വേണമെന്നാണ് നാട്ടുകാരും ആവശ്യപ്പെടുന്നത്.

സ്വകാര്യ വ്യക്തികളുടെ സ്ഥലമോ, കുടിയൊഴിപ്പിക്കലോ നഷ്ടപരിഹാരമോ ബാധകമാകാതെയാണ് ഫ്ളൈ ഓവറിന്റെ നിർമ്മാണം. അതിനാൽ തന്നെ മൂന്ന് കിലോമീറ്ററിൽ മേൽപാലം നിർമ്മിക്കാൻ മൂന്നൂറ് കോടി രൂപയുടെ ചെലവ് എന്തിനെന്നും പൊതുതാൽപര്യ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. നിലവിൽ കളക്ടറേറ്റ് ജംങ്ഷൻ മുതൽ നീളുന്ന ഒന്നര കിലോമീറ്റർ പരിധിയിൽ മാത്രമാണ് ഗതാഗത തടസം നേരിടുന്നത്. ഈ പ്രശ്നം പരിഹരിക്കാനാണ് ഫ്ളൈ ഓവർ നിർമ്മാണവുമായി പൊതുമരാമത്ത് വകുപ്പ് രംഗത്തെത്തിയത്. മേൽപാല നിർമ്മാണത്തിനെതിരെ ആക്ഷേപമുയർന്നതോടെ മന്ത്രി ജി.സുധാകരന്റെ സാന്നിധ്യത്തിലുൾപ്പെട ചർച്ചകളും നടന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP