Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അടുത്ത മൂന്ന് മാസം ഇനി ഇലക്ട്രിസിറ്റി ബില്ല് ഓർത്തുള്ള ആശങ്ക കുറയ്ക്കാം; ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള താരിഫിൽ 3.3 ശതമാനം കുറയും

അടുത്ത മൂന്ന് മാസം ഇനി ഇലക്ട്രിസിറ്റി ബില്ല് ഓർത്തുള്ള ആശങ്ക കുറയ്ക്കാം; ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള താരിഫിൽ 3.3 ശതമാനം കുറയും

സ്വന്തം ലേഖകൻ

സിംഗപ്പൂരിലെ ജനങ്ങൾക്ക് അടുത്ത മൂന്ന് മാസം ഇനി ഇലക്ട്രിസിറ്റി ബില്ല് ഓർത്തുള്ള ആശങ്ക കുറയ്ക്കാം. കാരണം മുൻ വർഷത്തെ വർദ്ധനവിന് പിന്നാലെ വരുന്ന മൂന്ന് വർഷം താരിഫ് കുറയ്ക്കാനാണ് തീരുമാനം. ഇതനുസരിച്ച് ; ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള താരിഫിൽ 3.3 ശതമാനം കുറയും. അഥവാ കിലോവാട്ട് മണിക്കൂറിന് 0.79 ശതമാനം കുറയും. വൈദ്യുതി ഉൽപാദനത്തിനായി പ്രകൃതിവാതകത്തിന്റെ വില കുറവാണ് വില വർദ്ധനവ് കുറയാനുള്ള കാരണം.

വീടുകളിൽ വൈദ്യുതി നിരക്ക് കിലോവാട്ടിന് 24.22 സെന്റിൽ നിന്ന് 23.43 സെന്റായി കുറയും. ഇതിനർത്ഥം നാല് മുറികളുള്ള ഭവന ബോർഡിൽ താമസിക്കുന്ന കുടുംബങ്ങളുടെ ശരാശരി പ്രതിമാസ വൈദ്യുതി ബിൽ ഫ്‌ളാറ്റുകൾ 2.84 ഡോളർ കുറയും.

ഈ വർഷം ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള വൈദ്യുതി നിരക്ക് - ഒരു കിലോവാട്ടിന് 24.22 സെന്റ് നിരക്കിൽ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ് രേഖപ്പെടുത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP