Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെട്ടി ഓട്ടോറിക്ഷയിൽ കൊണ്ടുവന്ന അറവു മാലിന്യം പുഴയിലേക്ക് തള്ളുന്നത് ആദ്യം മൊബൈലിൽ പകർത്തി; പിന്നെ വണ്ടി വളഞ്ഞ് യുവാക്കളെ തടഞ്ഞു വച്ചു; പുഴയിലേക്ക് എറിഞ്ഞ കന്നുകാലികളുടെ ശരീരഭാഗങ്ങൾ തള്ളിയവരെ കൊണ്ട് നീക്കിച്ചു; പൊലീസ് എത്തി അറസ്റ്റ് രേഖപ്പെടുത്തി മാലിന്യം തള്ളിയവരെ ജാമ്യത്തിൽ വിട്ടു; പോത്താനിക്കാട്ടെ കുടമണ്ട പാലത്തിൽ രാത്രിയിൽ നടന്നത് നാട്ടുകാരുടെ യോജിച്ചുള്ള ഓപ്പറേഷൻ

പെട്ടി ഓട്ടോറിക്ഷയിൽ കൊണ്ടുവന്ന അറവു മാലിന്യം പുഴയിലേക്ക് തള്ളുന്നത് ആദ്യം മൊബൈലിൽ പകർത്തി; പിന്നെ വണ്ടി വളഞ്ഞ് യുവാക്കളെ തടഞ്ഞു വച്ചു; പുഴയിലേക്ക് എറിഞ്ഞ കന്നുകാലികളുടെ ശരീരഭാഗങ്ങൾ തള്ളിയവരെ കൊണ്ട് നീക്കിച്ചു; പൊലീസ് എത്തി അറസ്റ്റ് രേഖപ്പെടുത്തി മാലിന്യം തള്ളിയവരെ ജാമ്യത്തിൽ വിട്ടു; പോത്താനിക്കാട്ടെ കുടമണ്ട പാലത്തിൽ രാത്രിയിൽ നടന്നത് നാട്ടുകാരുടെ യോജിച്ചുള്ള ഓപ്പറേഷൻ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: രാത്രിയുടെ മറവിൽ പുഴയിൽ അറവ് മാലിന്യം തള്ളുമ്പോൾ നാട്ടുകാർ വളഞ്ഞു. പുഴയിലേയ്ക്കെറിഞ്ഞ കന്നുകാലികളുടെ ശരീരഭാഗങ്ങൾ പെട്ടിഓട്ടോയുമായി എത്തിയ യുവാക്കളെക്കൊണ്ട് നീക്കിച്ചു. വിവരമറിഞ്ഞ് പൊലീസും ജനപ്രതിനിധകളുമെത്തി. ഓട്ടോയും ഇറച്ചിവിൽപ്പന കേന്ദ്രം നടത്തിപ്പുകാരായ യുവാക്കളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.

കഴിഞ്ഞ ദിവസം രാത്രി പോത്താനിക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ കുടമണ്ട പാലത്തിൽ നിന്നും കോതമംഗലം ആറിലേയ്ക്ക് അറവ് മാലിന്യം തള്ളിയ ഇഞ്ചൂർ നെടുങ്ങാട്ട് യൂനുസ്, പുന്നമറ്റം എള്ളുമലയിൽ ഷെമീർ എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പിടിയിലായത്.ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. ഇവർ അടിവാട് ഇറച്ചി വ്യാപാരം നടത്തുന്നവരാണെന്ന് പൊലീസ് അറിയിച്ചു.

ഇവർ പെട്ടി ഓട്ടോ റിക്ഷയിൽ കൊണ്ടുവന്ന അറവു മാലിന്യം പുഴയിലേക്ക് തള്ളുന്നതു കണ്ട നാട്ടുകാർ സംഭവം മൊബൈൽ ക്യാമറയിൽ പകർത്തുകയും ഇരുവരെയും തടഞ്ഞുവയ്ക്കുകയുമായിരുന്നു.നാട്ടുകാർ ഇടപ്പെട്ട് പുഴയിൽ തള്ളിയ മാലിന്യം ഇവരെ കൊണ്ടു തന്നെ തിരികെ എടുപ്പിക്കുകയും ചെയ്തു.

മാലിന്യം കയറ്റി വന്ന വാഹനം പൊലീസ് കസ്റ്റഡിയിലാണ്. മാലിന്യം തള്ളിയ ഭാഗത്തിന് തൊട്ടു താഴെയാണ് വാട്ടർ അഥോറിറ്റിയുടെ കോഴിപ്പള്ളി പമ്പ് ഹൗസ് സ്ഥിതി ചെയ്യുന്നത്.കോതമംഗലം താലൂക്കിലെ ഭൂരിഭാഗം പ്രദേശങ്ങളിലേയ്ക്കും കുടിവെള്ളം പമ്പ് ചെയ്യുന്നത് ഇവിടെ നിന്നുമാണ്. പല്ലാരിമംഗലം പഞ്ചായത്തിൽ യാതൊരു അനുമതിയും ഇല്ലാതെ നിരവധി കശാപ്പു ശാലകളാണ് പ്രവർത്തിച്ചു വരുന്നത്.

ഇത്തരം സ്ഥാപനങ്ങൾ വേനൽ കാലത്തും വർഷ കാലത്തും അറവ് മാലിന്യം തള്ളുന്നത് കോതമംഗലം ആറിലും സമീപത്തുള്ള കനാലുകളിലുമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. നിരവധി കുടിവെള്ള പദ്ധതികൾക്കും ആയിരക്കണക്കിന് ജനങ്ങൾ മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന പുഴയിൽ മാലിന്യം തള്ളുന്നതിനെതിരെ പഞ്ചായത്ത് ഒരു നടപടിയും സ്വീകരിക്കുവാൻ തയ്യാറാകുന്നില്ലന്നും പരക്കെ ആക്ഷേപമുയർന്നിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP