Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബ്രിട്ടണിലെ കേംബ്രിഡ്ജിൽ വീട്ടിൽ വൃദ്ധനെ ചുറ്റിക കൊണ്ട് അടിച്ച് കൊന്നു; 12ഉം 14ഉം 16ഉം വയസുള്ള മൂന്ന് പെൺകുട്ടികൾ അറസ്റ്റിൽ; ഞെട്ടൽ മാറാതെ സാധാരണക്കാർ

ബ്രിട്ടണിലെ കേംബ്രിഡ്ജിൽ വീട്ടിൽ വൃദ്ധനെ ചുറ്റിക കൊണ്ട് അടിച്ച് കൊന്നു; 12ഉം 14ഉം 16ഉം വയസുള്ള മൂന്ന് പെൺകുട്ടികൾ അറസ്റ്റിൽ; ഞെട്ടൽ മാറാതെ സാധാരണക്കാർ

സ്വന്തം ലേഖകൻ

ലണ്ടൻ: ഇക്കഴിഞ്ഞ ശനിയാഴ്ച 80 കാരനായ വയോധികനെ ചുറ്റിക കൊണ്ട് അടിച്ച് കൊന്നതിന്റെ ഞെട്ടലിൽ നിന്നും കേംബ്രിഡ്ജ്ഷെയറിലെ വിസ്ബെച്ചിലുള്ള സാധാരണക്കാർക്ക് ഇനിയും മോചിതരാകാൻ സാധിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. വീട്ടിൽ വച്ച് വധിക്കപ്പെട്ട വയോധികന്റെ കൊലയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 12ഉം 14ഉം 16ഉം വയസുള്ള മൂന്ന് പെൺകുട്ടികളും 20കാരനും അറസ്റ്റിലായിട്ടുമുണ്ട്. വയോധികൻ ഹൃദയാഘാതമുണ്ടായി വീണുവെന്ന റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് ശനിയാഴ്ച ഉച്ചക്ക് ശേഷം വിസ്ബെച്ചിലേക്ക് എമർജൻസി സർവീസുകൾ കുതിച്ചെത്തിയതെന്നാണ് റിപ്പോർട്ട്.

സംഭവത്തെക്കുറിച്ച് പൊലീസ് പരിമിതമായ വിവരങ്ങൾ മാത്രമേ പുറത്ത് വിട്ടിട്ടുള്ളൂ. എന്നാൽ കൊലയുമായി ബന്ധപ്പെട്ട് മൂന്ന് പെൺകുട്ടികളെ അറസ്റ്റ് ചെയ്തുവെന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടുമുണ്ട്. തുടർന്ന് അധികം വൈകാതെ 12 കാരിയെയും 20 കാരനെയും തുടർനടപടികൾ സ്വീകരിക്കാതെ പുറത്ത് വിട്ടുവെന്നും റിപ്പോർട്ടുണ്ട്.വീടിനടുത്തെ കുറ്റിക്കാട്ടിൽ നിന്നും ഒരു ചുറ്റിക കണ്ടെടുത്തുവെന്ന് പ്രദേശവാസികൾ പറയുന്നു. ആക്രണത്തിന് വിധേയനായ വൃദ്ധനെ രക്ഷിക്കാൻ തങ്ങൾ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ലെന്നാണ് അയൽക്കാർ വെളിപ്പെടുത്തുന്നത്.

' അൺഎക്സ്പെയിൻഡ്' എന്ന ഗണത്തിൽ പെടുത്തിയാണ് ഈ കൊലപാതകത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നത്. പോസ്റ്റ് മോർട്ടത്തിന്റെ ഫലത്തിനായി പൊലീസ് നിലവിൽ കാത്തിരിക്കുകയാണ്. സെപ്റ്റംബർ 28 ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയാകുമ്പോഴാണ് ആംബുലൻസ് സർവീസിൽ നിന്നും ഫോൺ വിളി വന്നതെന്നാണ് പൊലീസ് വക്താവ് പറയുന്നു.

വിസ്ബെച്ചിലെ എഡിൻബറോ ഡ്രൈവിൽ വയോധികൻ കാർഡിയാക് അറസ്റ്റുണ്ടായി വീണുവെന്നായിരുന്നു സന്ദേശം ലഭിച്ചതെന്നും പൊലീസ് വക്താവ് പറയുന്നു.വയോധികൻ ആക്രമണത്തെ തുടർന്ന് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചുവെന്നും പൊലീസ് വെളിപ്പെടുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP