Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജീവിക്കാൻ അനുവദിക്കണമെന്നും മുസ്ലീമായത് ആരുടേയും പ്രേരണയാലല്ലെന്നും സിയാനി ബെന്നി; മാതാപിതാക്കളും സഹോദരനും തന്നെ കാണാൻ അബുദാബിയിൽ എത്തി; വിവാഹം കഴിച്ച് യുഎഇയിൽ കഴിയാനാണ് ആഗ്രഹിക്കുന്നതെന്നും തിരിച്ചു നാട്ടിലേക്കില്ലെന്നും പത്തൊമ്പതുകാരിയുടെ വെളിപ്പെടുത്തൽ; തന്നെ ആരെങ്കിലും തട്ടിക്കൊണ്ടുപോയെന്നോ തീവ്രവാദ സംഘത്തിന്റെ ഭാഗമാണെന്നോ വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത്; ഡൽഹിയിലെ 'ലൗ ജിഹാദിൽ' അയിഷ നിലപാട് വിശദീകരിക്കുമ്പോൾ

ജീവിക്കാൻ അനുവദിക്കണമെന്നും മുസ്ലീമായത് ആരുടേയും പ്രേരണയാലല്ലെന്നും സിയാനി ബെന്നി; മാതാപിതാക്കളും സഹോദരനും തന്നെ കാണാൻ അബുദാബിയിൽ എത്തി; വിവാഹം കഴിച്ച് യുഎഇയിൽ കഴിയാനാണ് ആഗ്രഹിക്കുന്നതെന്നും തിരിച്ചു നാട്ടിലേക്കില്ലെന്നും പത്തൊമ്പതുകാരിയുടെ വെളിപ്പെടുത്തൽ; തന്നെ ആരെങ്കിലും തട്ടിക്കൊണ്ടുപോയെന്നോ തീവ്രവാദ സംഘത്തിന്റെ ഭാഗമാണെന്നോ വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത്; ഡൽഹിയിലെ 'ലൗ ജിഹാദിൽ' അയിഷ നിലപാട് വിശദീകരിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

അബുദാബി: തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും ബലംപ്രയോഗിച്ച് ഭീകരസംഘടനയിൽ ചേർത്തിട്ടില്ലെന്നും സിയാനി ബെന്നി. ഡൽഹിയിൽനിന്നു യുഎഇയിൽ എത്തിയ മലയാളി പെൺകുട്ടി താൻ ലൗ ജിഹാദിന്റെ ഇരയാണെന്ന വാദങ്ങൾ തള്ളുകയാണ്. ഈ മാസം ആദ്യമാണ് സിയാനി ബെന്നി എന്ന പത്തൊമ്പതുകാരി യുഎഇയിൽ എത്തിയത്. സ്വന്തം ഇഷ്ടപ്രകാരമാണ് യുഎഇയിൽ എത്തിയത്. പ്രായപൂർത്തിയായ ആളാണെന്നും തീരുമാനമെടുക്കാൻ കഴിവുണ്ടെന്നും സിയാനി പറഞ്ഞു. സിയാനി അയിഷയെന്ന പേര് സ്വീകരിച്ചാണ് മതം മാറിയതെന്നാണ് വ്യക്തമാകുന്നത്.

ജീസസ് ആൻഡ് മേരി കോളജിൽ വിദ്യാർത്ഥിനിയായിരുന്ന സിയാനി ഈ മാസം 18 വരെ ക്ലാസിൽ എത്തിയിരുന്നു. 18-ാം തീയതി അബുദാബിയിലേക്കു പറന്ന സിയാനി, 9 മാസമായി പ്രണയിക്കുന്ന കാസർകോട് സ്വദേശിയുടെ അടുത്തേക്കു വരികയായിരുന്നു.ഒമ്പതു മാസം മുമ്പ് സമൂഹമാധ്യമത്തിലൂടെയാണ് സിയാനി ഇയാളുമായി അടുപ്പത്തിലായത്. 24-ന് അബുദാബിയിലെ കോടതിയിൽ താൻ സ്വന്തം ഇഷ്ടപ്രകാരം മതംമാറിയതായും സിയാനി അറിയിച്ചിരുന്നു. തനിക്കെതിരേ അപവാദപ്രചാരണം നടത്തുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന് സിയാനി ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

സിയാനി പോയതിനു ശേഷം കോഴിക്കോടുള്ള മാതാപിതാക്കൾ മകളെ കാണാനില്ലെന്നു കാട്ടി പൊലീസിൽ പരാതി നൽകിയിരുന്നു. മകളെ തട്ടിക്കൊണ്ടുപോയതാണെന്നും ഇവർ പരാതിപ്പെട്ടിരുന്നു. ഇതിനിടെയാണ് സിയാനി നിലപാട് വ്യക്തമാക്കുന്നത്. മാതാപിതാക്കളും സഹോദരനും തന്നെ കാണാൻ അബുദാബിയിൽ എത്തിയതായും സിയാനി പറയുന്നു. വിവാഹം കഴിച്ച് യുഎഇയിൽ കഴിയാനാണ് ആഗ്രഹിക്കുന്നതെന്നും തിരിച്ചു നാട്ടിലേക്കില്ലെന്നും അവർ പറഞ്ഞു.

ജീവിക്കാൻ അനുവദിക്കണമെന്നും മുസ്ലീമായത് ആരുടേയും പ്രേരണയാലല്ലെന്നും വ്യക്തമാക്കി ദേശീയ ന്യൂനപക്ഷ കമ്മീഷനും സിയാനി മറുപടി നൽകി. ന്യൂനപക്ഷ കമ്മിഷനെ കൂടാതെ രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേരള മുഖ്യമന്ത്രി, ഡൽഹി മുഖ്യമന്ത്രി, കേരളപൊലീസ്, സിബിഐ എന്നിവർക്കും കത്തിന്റെ കോപ്പി നൽകിയിട്ടുണ്ട്. തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് മതപരിവർത്തനം നടത്തിയതും ആയിഷ എന്ന യുവതികത്തിൽ വ്യക്തമാക്കുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് അബുദാബിയിൽ എത്തിയതെന്ന് ഇന്ത്യൻ എംബസിയെയും മാതാപിതാക്കളെയും അറിയിച്ചിരുന്നു. തന്നെ ആരെങ്കിലും തട്ടിക്കൊണ്ടുപോയെന്നോ അല്ലെങ്കിൽ തീവ്രവാദ സംഘത്തിന്റെ ഭാഗമാണെന്ന തരത്തിലോ വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് സംസ്ഥാനത്തോടും പൊലീസിനോടും മാധ്യമങ്ങളോടും പത്തൊൻപതുകാരിയായ യുവതി അഭ്യർത്ഥിക്കുന്നു.

എന്റെ സത്യത്തെ കണ്ടെത്തി എന്നാൽ താൻ യുഎഇയിൽ വന്നത് പ്രണയം തേടിയാണെന്ന് സിയാനി ബെന്നി ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. ഇതാണ് സത്യം, ഞാൻ എന്റെ സത്യത്തെ കണ്ടെത്തി. സ്വന്തം ഇഷ്ടപ്രകാരമാണ് യുഎഇയിൽ വന്നത്. ആരും നിർബന്ധിച്ചിട്ടില്ല. പ്രായപൂർത്തിയായ തനിക്ക് സ്വന്തമായി തീരുമാനമെടുക്കാൻ കഴിയുമെന്നും സിയാനി ബെന്നി പറഞ്ഞു. ഈ മാസം 24ന് സ്വന്തം ഇഷ്ടപ്രകാരം അബൂദാബിയിൽ വച്ച് ഇസ്ലാം സ്വീകരിച്ചുവെന്ന് സിയാനി ബെന്നി പറഞ്ഞു. ഇനിയുള്ള ജീവിതം ഞാൻ ഇസ്ലാം സ്വീകരിച്ചു. ഇനിയുള്ള ജീവിതം മുസ്ലിമായിട്ടാകും. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ഇന്ത്യൻ സർക്കാർ നടപടി സ്വീകരിക്കണം. മാതാപിതാക്കളും സഹോദരനും തന്നെ കാണാൻ അബുദാബിയിൽ വന്നിരുന്നു. ഇപ്പോൾ തിരിച്ചുവരില്ലെന്ന് താൻ അവരോട് പറഞ്ഞു. വിവാഹം ചെയ്ത് യുഎഇയിൽ താമസിക്കാനാണ് ആഗ്രഹമെന്നും സിയാനി ബെന്നി ഗൾഫ് ന്യൂസിനോട് പറഞ്ഞു.

കത്ത് പൂർണരൂപത്തിൽ

ബഹുമാനപ്പെട്ട സർ,

ഞാൻ ആയിഷ (സിയാനി ബെന്നി), ഇന്ത്യയിലെ പ്രായപൂർത്തിയായ ഒരു പൗരയെന്ന നിലയിൽ, രാജ്യത്തിന്റെ ഭരണഘടന ഓരോ പൗരനും മതസ്വാതന്ത്ര്യവും സംസാര സ്വാതന്ത്ര്യവും ഉറപ്പാക്കുന്നുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ന്യൂഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും 2019 സെപ്റ്റംബർ 18 ന് വൈകിട്ടാണ് ഞാൻ അബുദാബിയിൽ എത്തിയത്. വിസയും വിമാന ടിക്കറ്റുമെടുക്കാൻ ഒരു പുരുഷൻ എന്നെ സഹായിച്ചിരുന്നു. തുടർന്ന് സെപ്റ്റംബർ 24 ന് ഞാൻ എന്റെ സ്വന്തം ഇഷ്ടപ്രകാരം അബുദാബിയിൽ വച്ച് ഇസ്ലാം മതം സ്വീകരിച്ചു. ആയിഷ എന്ന പുതിയ പേര് സ്വീകരിക്കുകയും ചെയ്തു. ഞാൻ ഈ മതത്തെ അംഗീകരിക്കുകയും എന്റെ ശിഷ്ട ജീവിതം ഈ വിശ്വാസപ്രകാരം ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു.

ഞാൻ എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് അബുദാബിയിൽ എത്തിയതെന്നും ഞാൻ ഇവിടെ നിന്ന് തിരികെ പോകാൻ ആഗ്രഹിക്കുന്നില്ലെന്ന് എന്നെ ബന്ധപ്പെട്ട ഇന്ത്യൻ എംബസിയെ ഞാൻ അറിയിച്ചിരുന്നു. മാതാപിതാക്കളായ ബെന്നി വർഗീസ്, ആനിയമ്മ ബെന്നി, സഹോദരൻ ബോണി ബെന്നി എന്നിവർ എന്നെ അബുദാബിയിൽ വച്ച് കാണുകയും ചെയ്തു. അവരോടും സ്വന്തം ഇഷ്ടപ്രകാരമാണ് ഇവിടെ എത്തിയതെന്നും മതപരിവർത്തനം നടത്തിയതെന്നും വ്യക്തമാക്കിയിരുന്നു.

എന്നെ ആരെങ്കിലും തട്ടിക്കൊണ്ടുപോയെന്നോ അല്ലെങ്കിൽ ഞാനൊരു തീവ്രവാദ സംഘത്തിന്റെ ഭാഗമാണെന്ന തരത്തിലോ വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നുമാണ് സംസ്ഥാനത്തോടും പൊലീസിനോടും മാധ്യമങ്ങളോടും എനിക്ക് അഭ്യർത്ഥിക്കാനുള്ളത്. എന്റെ രാജ്യത്തോ മറ്റ് എവിടെയെങ്കിലുമോ സമാധാനത്തോടെ ജീവിക്കാൻ വിടണമെന്നും നിലവിലുള്ള കേസ് പിൻവലിക്കണമെന്നും അഭ്യർത്ഥിക്കുന്നു.

വിശ്വസ്തതയോടെ
നന്ദിപൂർവം
ആയിഷ

ഡൽഹി യൂനിവേഴ്സിറ്റിയിലെ 19 കാരിയായ ക്രിസ്ത്യൻ വിദ്യാർത്ഥി രണ്ടാഴ്ച മുമ്പാണ് അബുദാബിയിലേക്ക് പോയത്്. ഇതേ തുടർന്ന് പെൺകുട്ടിയെ നിർബന്ധിച്ച് മതപരിവർത്തനം നടത്തിയതായി ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. പെൺകുട്ടിയെ വിദേശത്തേക്ക് കടത്താൻ ശ്രമം നടക്കുന്നതായും വാർത്തയുണ്ടായിരുന്നു. പെൺകുട്ടി അബൂദബിയിലേക്ക് പോയ സംഭവത്തിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ ജോർജ്ജ് കുര്യനടക്കം ഉന്നതർ ഇടപെട്ടിരുന്നു. സംഭവത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ജോർജ്ജ് കുര്യൻ ആഭ്യന്തര മന്ത്രി അമിത്ഷാക്ക് കത്തെഴുതുകയും ചെയ്തു. പെൺകുട്ടി അബുദബിയിലേക്ക് പോയതിനെ തുടർന്ന് ലൗ ജിഹാദ് ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. പെൺകുട്ടിയെ നിർബന്ധിത മത പരിവർത്തനത്തിന് ഇരയാക്കിയെന്ന തരത്തിൽ മലയാള പത്രങ്ങളിലും റിപ്പോർട്ട് വന്നിരുന്നു. എന്നാൽ ഈ വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് തെളിയിക്കുന്നതാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ.

തന്നെ ആരും മതപരിവർത്തനത്തിന് ഇരയാക്കിയിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് അബൂദബിയിലേക്ക് വന്നതെന്നും പെൺകുട്ടി തന്നെ വ്യക്തമാക്കി. പ്രണയിക്കുന്ന ആളെ വിവാഹം കഴിക്കാനാണ് താൻ ഉദ്ദേശിക്കുന്നതെന്നും പെൺകുട്ടി ഉദ്യോഗസ്ഥരെ അറിയിച്ചു. പ്രായപൂർത്തിയായതിനാൽ പെൺകുട്ടിയുടെ ഇഷ്ടപ്രകാരം തീരുമാനമെടുക്കാമെന്ന നിലപാടിലാണ് അന്വേഷണ ഉദ്യോഗസ്ഥരും. ഇക്കാര്യം വീട്ടുകാരെയും അറിയിച്ചിട്ടുണ്ട്. അബൂദബിയിലെത്തിയ രക്ഷിതാക്കൾ പെൺകുട്ടിയുമായി സംസാരിച്ചു. ആരുടെയും നിർബന്ധത്തിന് വഴങ്ങിയല്ല അബൂദബിയിൽ വന്നത്.

മറ്റ് രാജ്യങ്ങളിലേക്ക് പോകാനും താൻ ഉദ്ദേശിക്കുന്നില്ലെന്നും വിവാഹത്തിന്റെ ആവശ്യാർഥമാണ് എംബസിയെ സമീപിച്ചതെന്നും കുട്ടി പറഞ്ഞു. അബൂദബിയിൽ നിന്നും മറ്റ് രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ തന്നെ പിടികൂടുകയായിരുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും പെൺകുട്ടി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP