Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെറിയ റൺവേയിൽ നിന്ന് കുതിച്ചുയർന്നു; പിന്നാലെ പറന്നിറങ്ങി ലാൻഡിങ്; നാവികസേനയുടെ ഭാഗമാക്കുന്നതിന്റെ മുന്നോടിയായി സുപ്രധാന നാഴികകല്ല് പിന്നിട്ട് തേജസ് യുദ്ധവിമാനം; വിമാന വാഹിനി കപ്പലിൽ അനായാസം പറന്നിറങ്ങാൻ തേജസ് റെഡിയാകുന്നു; ഗോവയിലെ ഐഎൻസ് ഹൻസ പരീക്ഷണ കേന്ദ്രത്തിലെ പറക്കൽ വിജയകരം; അഭിനന്ദനവുമായി പ്രതിരോധമന്ത്രി; അറസ്റ്റഡ് ലാൻഡിങ് നടത്തി ലോകരാജ്യങ്ങളെ ഞെട്ടിച്ച ഇന്ത്യ വൻശക്തികൾക്ക് മാത്രമുള്ള സാങ്കേതിക വിദ്യകൾ അനായാസം സ്വായത്തമാക്കുന്നു

ചെറിയ റൺവേയിൽ നിന്ന് കുതിച്ചുയർന്നു; പിന്നാലെ പറന്നിറങ്ങി ലാൻഡിങ്; നാവികസേനയുടെ ഭാഗമാക്കുന്നതിന്റെ മുന്നോടിയായി സുപ്രധാന നാഴികകല്ല് പിന്നിട്ട് തേജസ് യുദ്ധവിമാനം; വിമാന വാഹിനി കപ്പലിൽ അനായാസം പറന്നിറങ്ങാൻ തേജസ് റെഡിയാകുന്നു; ഗോവയിലെ ഐഎൻസ് ഹൻസ പരീക്ഷണ കേന്ദ്രത്തിലെ പറക്കൽ വിജയകരം; അഭിനന്ദനവുമായി പ്രതിരോധമന്ത്രി; അറസ്റ്റഡ് ലാൻഡിങ് നടത്തി ലോകരാജ്യങ്ങളെ ഞെട്ടിച്ച ഇന്ത്യ വൻശക്തികൾക്ക് മാത്രമുള്ള സാങ്കേതിക വിദ്യകൾ അനായാസം സ്വായത്തമാക്കുന്നു

മറുനാടൻ ഡെസ്‌ക്‌

പനാജി: ഇന്ത്യയുടെ അഭിമാനമാണ് തേജസ് യുദ്ധവിമാനങ്ങൾ. രാജ്യം തദ്ദേശീയമായി വികസിപ്പിച്ച ഈ യുദ്ധവിമാങ്ങൾ പല നിർണായക ഘട്ടത്തിലും സേനയുടെ വീര്യം കാത്തിട്ടുണ്ട്. ഇപ്പോഴിതാ, തേജസ് വീണ്ടും ഇന്ത്യയ്ക്ക് അഭിമാനിക്കാൻ വക നൽകുന്നു. നാവികസേനയുടെ ഭാഗമാകുന്നതിന്റെ മുന്നോടിയായി ഒരു സുപ്രധാന ഏടിൽ വിജയം കൊയ്തിരിക്കയാണ് തേജസ് യുദ്ധവിമാനം. ഭാവിയിൽ വിമാന വാഹനി കപ്പലിൽ പറന്നിറങ്ങാൻ കഴിയുന്ന വിധത്തിൽ വികസിപ്പിക്കാൻ ഉദ്ദേശിക്കുന്ന വിമാനം ഇതിലേക്ക് ഒടുപടി കൂടി അടുത്തിട്ടുണ്ട്. വിമാന വാഹിനി കപ്പലിലേത് പോലെ ചെറിയ റൺവേയിൽ നിന്ന് പറന്നുയരുകയും തുടർന്ന് ലാൻഡ് ചെയ്തുമാണ് ഇന്ന് തേജസ് ചരിത്രംരചിച്ചത്.

ഗോവയിലെ ഐഎൻസ് ഹൻസ പരീക്ഷണ കേന്ദ്രത്തിലാണ് തേജസിന്റെ നാവിക പതിപ്പിന്റെ പരീക്ഷണ പ്രവർത്തനം നടന്നത്. 4.21 ന് ചെറിയ റൺവേയിൽ നിന്ന് കുതിച്ചുയർന്ന് 4.31 ന് അറസ്റ്റഡ് ലാൻഡിങ് മുഖേനെ ലാൻഡ് ചെയ്യുകയായിരുന്നു. ഇതാദ്യമായാണ് തേജസിന്റെ നാവിക പതിപ്പിന്റെ പ്രോടോടൈപ്പ് വിമാനം കുതിച്ചുയരുകയും ലാൻഡ് ചെയ്യുകയും ചെയ്യുന്നത്. വിമാനവാഹിനി കപ്പലുകളിൽ പ്രവർത്തിക്കണമെന്നുണ്ടെങ്കിൽ സങ്കീർണമായ ഈ രീതി സ്വായത്തമാക്കേണ്ടതുണ്ട്. അതിനുള്ള വഴിയൊരുക്കയെന്ന ലക്ഷ്യത്തിലാണ് പരീക്ഷണം നടന്നത്.

നാവികസേനയിൽ വിമാനം എത്തിക്കുന്നതിനായി സാങ്കേതിക വിദ്യയും മറ്റ് സംവിധാനങ്ങളും ഇന്ത്യയിൽ തന്നെ വികസിപ്പിച്ചവയാണ്. അതുകൊണ്ട് തന്നെ ഇന്ത്യൻ നേട്ടം ഏറെ അഭിമാനക്കിൻ വകനൽകുന്നു. പരീക്ഷണം വിജയകരമായതോടെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇതിന് പിന്നിൽ പ്രവർത്തിച്ച ഡിആർഡിഒ, എച്ച്.എ.എൽ, നാവികസേന എന്നിവരെ അഭിനന്ദിച്ചു. ഇരട്ട സീറ്റുള്ള പ്രോട്ടോടൈപ്പ് വിമാനമാണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്.

സാധാരണ ഗതിയിൽ യുദ്ധവിമാനത്തിന് ലാൻഡ് ചെയ്യാനും പറന്നുയരാനും ഒരുകിലോമീറ്റർ നീളമുള്ള റൺവേയാണ് ആവശ്യമായുള്ളത്. എന്നാൽ നാവിക പതിപ്പിന് 200 മീറ്റർ നീളമുള്ള റൺവേ മതിയാകും. ലാൻഡ് ചെയ്യുന്നത് 100 മീറ്റർ നീളമുള്ള റൺവേയിലാണ്. നേരത്തെ സെപ്റ്റംബർ 13 ന് അറസ്റ്റഡ് ലാൻഡിങ് നടത്തി തേജസ് അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. അമേരിക്ക, റഷ്യ തുടങ്ങിയ വൻ ശക്തി രാജ്യങ്ങൾക്ക് മാത്രമാണ് ഈ സാങ്കേതിക വിദ്യ സ്വന്തമായുണ്ടായിരുന്നത്.

തേജസിന്റെ നാവിക പതിപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ വ്യോമസേയിൽ തേജസിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. 40 വിമാനങ്ങൾക്കാണ് വ്യോമസേന ഓർഡർ നൽകിയിരിക്കുന്നത്. 83 തേജസ് വിമാനങ്ങൾ കൂടി വ്യോമസേന വാങ്ങിയേക്കും. തദ്ദേശീയ പ്രതിരോധ ഉൽപാദന ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി വ്യോമസേന (ഐഎഎഫ്) ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡിന് (എച്ച്എഎൽ) 45,000 കോടി രൂപയുടെ യുദ്ധവിമാന നിർമ്മാണ കരാർ നൽകുന്നുണ്ട്. എച്ച്എഎൽ സ്വന്തമായി നിർമ്മിക്കുന്ന തേജസ് പോർവിമാനങ്ങളുടെ പുതിയ പതിപ്പാണ് വ്യോമസേനയ്ക്ക് കൂടുതലായി ലഭ്യമാക്കും.

രണ്ട് വർഷം മുൻപാണ് 83 തേജസ് യുദ്ധവിമാനങ്ങൾ നിർമ്മിക്കാൻ വ്യോമസേന ടെൻഡർ വിളിച്ചത്. എന്നാൽ അന്ന് എച്ച്എഎൽ പറഞ്ഞ വില അൽപം കൂടുതലാണെന്ന് സർക്കാരിനും വ്യോമസേനയ്ക്കും തോന്നിയതിനാൽ വിലനിർണയ വിഷയത്തിൽ പദ്ധതി തടസ്സപ്പെടുകയായിരുന്നു. 83 എൽസിഎ മാർക്ക് 1എ വിമാനത്തിന്റെ വില 45,000 കോടി രൂപയെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ കോസ്റ്റ് കമ്മിറ്റി നിർണയിച്ചിട്ടുണ്ട്. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഇന്ത്യൻ വ്യോമസേന ഓർഡറുകൾ നൽകുമെന്നാണ് മുതിർന്ന പ്രതിരോധ വൃത്തങ്ങൾ അറിയിച്ചത്.

എച്ച്എൽഎല്ലിന് ലഭിക്കുന്ന ഏറ്റവും വലിയ ഓർഡറാണിത്. തദ്ദേശീയ പ്രതിരോധ വ്യവസായത്തിന് ഇത് വലിയ ഊർജ്ജം പകരും. 45,000 കോടി രൂപയുടെ ഓർഡറിന്റെ 65 ശതമാനത്തിലധികം ഫണ്ടുകൾ രാജ്യത്തിനകത്ത് തന്നെ ഉപയോഗപ്പെടുത്തും. ഇത് സ്വകാര്യ, പൊതു മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ആദ്യത്തെ എൽസിഎ മാർക്ക് 1 എ വിമാനം 2023 ഓടെ നിർമ്മിച്ച് പുറത്തിറക്കുമെന്നാണ് കരുതുന്നത്.

 

തേജസ് വിമാനത്തിന്റെ നൂതന പതിപ്പാണ് എൽസിഎ മാർക്ക് 1 എ. വ്യോമസേന അവതരിപ്പിച്ച ആവശ്യകത അനുസരിച്ച്, കരാർ ഒപ്പിട്ട 36 മാസത്തിനുള്ളിൽ ആദ്യത്തെ എൽസിഎ മാർക്ക് 1 എ വിമാനം വിതരണം ചെയ്യും. പുതിയ എൽസിഎ മാർക്ക് 1 എ വിമാനത്തിൽ മുൻ എൽസിഎകളേക്കാൾ നൂതന ഏവിയോണിക്‌സും റഡാറുകളും ഉണ്ടായിരിക്കും. വ്യോമസേനയ്ക്ക് പുറമേയാണ് നാവികസേനയും തേജസ് വിമാനങ്ങൾ സ്വന്തമാക്കാൻ ഒരുങ്ങുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP