Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വാട്‌സ് ആപ്പ് ഇനി ചില ഫോണുകളിൽ ലഭ്യമാകില്ല; മെച്ചപ്പെട്ട ഉപയോഗത്തിനായി ഗാഡ്ജറ്റുകൾ പുതിയ ഐഒഎസിലേക്ക് അപ്‌ഡേറ്റ് ചെയ്യണമെന്ന് നിർദ്ദേശം; 2.3.7 പതിപ്പ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന ആൻഡ്രോയ്ഡ് ഫോണുകളിലും വാട്‌സ് ആപ്പ് സേവനം ലഭ്യമല്ലാതാകും

വാട്‌സ് ആപ്പ് ഇനി ചില ഫോണുകളിൽ ലഭ്യമാകില്ല; മെച്ചപ്പെട്ട ഉപയോഗത്തിനായി ഗാഡ്ജറ്റുകൾ പുതിയ ഐഒഎസിലേക്ക് അപ്‌ഡേറ്റ് ചെയ്യണമെന്ന് നിർദ്ദേശം; 2.3.7 പതിപ്പ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന ആൻഡ്രോയ്ഡ് ഫോണുകളിലും വാട്‌സ് ആപ്പ് സേവനം ലഭ്യമല്ലാതാകും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വാട്‌സ് ആപ്പ് ഫെബ്രുവരി 1 2020 മുതൽ ചില ഐഫോണുകളിൽ തങ്ങളുടെ പ്രവർത്തനം നിർത്തും. വാട്ട്‌സ്ആപ്പിന്റെ പുതിയ അറിയിപ്പ് പ്രകാരം ഐഒഎസ് 8 ൽ പ്രവർത്തിക്കുന്ന ഫോണുകളിൽ വാട്ട്‌സ്ആപ്പ് മേൽപ്പറഞ്ഞ തീയതി മുതൽ ലഭിക്കില്ല. കൂടുതൽ മെച്ചപ്പെട്ട ഉപയോഗത്തിനായി നിങ്ങളുടെ ഗാഡ്ജറ്റുകൾ പുതിയ ഐഒഎസിലേക്ക് അപ്‌ഡേറ്റ് ചെയ്യണം എന്നും ബ്ലോഗ് പോസ്റ്റിലൂടെ വാട്ട്‌സ്ആപ്പ് ആവശ്യപ്പെടുന്നു. ഇതേ സമയം ആൻഡ്രോയ്ഡ് 2.3.7 പതിപ്പ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന ആൻഡ്രോയ്ഡ് ഫോണുകളിലും തങ്ങളുടെ സപ്പോർട്ട് അവസാനിപ്പിക്കുമെന്ന് വാട്ട്‌സ്ആപ്പ് അറിയിച്ചിട്ടുണ്ട്. 

തങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റം കൃത്യമായ ഇടവേളകളിൽ അപ്‌ഡേറ്റ് ചെയ്യുന്നവരാണ് ആപ്പിൾ. ഇത്തരത്തിൽ ഐഒഎസ് 13 അപ്‌ഡേറ്റ് ആപ്പിൾ നടപ്പിലാക്കുകയാണ്. പുതിയ അപ്‌ഡേറ്റിന് അനുസരിച്ച് ആപ്പിൾ ഐഫോൺ സപ്പോർട്ട് വീണ്ടും അപ്‌ഡേറ്റ് ചെയ്യുകയാണ് ഫേസ്‌ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പ്. ഈ സാഹചര്യത്തിലാണ് ചില ഐ ഫോണുകളിൽ വാട്‌സ് ആപ്പിന്റെ സേവനം ലഭ്യമാകില്ല എന്ന കാര്യ അറിയിച്ചിരിക്കുന്നത്. iOS 8ൽ ഇനി പുതിയ അക്കൗണ്ടുകൾ സൃഷ്ടിക്കാനോ നിലവിലുള്ള അക്കൗണ്ടുകൾ സ്ഥിരീകരിക്കാനോ കഴിയില്ലെന്നാണ് അപ്‌ഡേറ്റ് വ്യക്തമാക്കുന്നത്.

വാട്ട്‌സ്ആപ്പ് പ്രവർത്തിപ്പിക്കാൻ ഐഫോൺ ഉപയോക്താക്കൾക്ക് iOട 9 അല്ലെങ്കിൽ അതിനുശേഷമുള്ള പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിലേയ്ക്ക് അപ്ഗ്രേഡ് ചെയ്യേണ്ടി വരും. അൺലോക്ക് ചെയ്ത ഉപകരണങ്ങളുടെ ഉപയോഗത്തിൽ നിയന്ത്രണങ്ങളില്ല. എന്നിരുന്നാലും, ഈ പരിഷ്‌ക്കരണങ്ങൾ ഉപകരണത്തിന്റെ പ്രവർത്തനത്തെ ബാധിച്ചേക്കാമെന്നതിനാൽ, ഐഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പരിഷ്‌ക്കരിച്ച പതിപ്പുകൾ ഉപയോഗിക്കുന്ന ഉപകരണങ്ങൾക്കും വാട്ട്സ്ആപ്പ് സേവനം നൽകാൻ കഴിയില്ലെന്നും കമ്പനി കൂട്ടിച്ചേർത്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP