Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹജ്ജ് വളണ്ടിയർ സ്‌നേഹ സംഗമം സംഘടിപ്പിച്ചു

ഹജ്ജ് വളണ്ടിയർ സ്‌നേഹ സംഗമം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ജിദ്ദ: ഈ വർഷത്തെ ഹജ്ജിനു മിനായിൽ ഹാജിമാർക്ക് സേവനം ചെയ്ത കോട്ടക്കൽ മണ്ഡലത്തിൽ നിന്നുള്ള കെഎംസിസി ഹജ്ജ് വളണ്ടിയർമാരെ ജിദ്ദ - കോട്ടക്കൽ മണ്ഡലം കെഎംസിസി കമ്മിറ്റി 'ഹജ്ജ് വളണ്ടിയർ സ്‌നേഹസംഗമം' സംഘടിപ്പിച്ചു ആദരിച്ചു. ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ഓഫിസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബുബക്കർ അരിമ്പ്ര ഉത്ഘാടനം ചെയ്തു.

കെഎംസിസി നടത്തുന്ന നിരവധി സേവന പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ചതാണ് ഹജ്ജ് വളണ്ടിയർ സേവനമെന്ന് അദ്ദേഹം പറഞ്ഞു. അല്ലാഹുവിന്റെ പ്രീതി മാത്രം ആഗ്രഹിച്ചു പ്രവർത്തിക്കുന്ന കെഎംസിസി ഹജ്ജ് വളണ്ടിയർമാരുടെ സേവനം ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ കോട്ടക്കൽ മണ്ഡലം കെഎംസിസി പ്രസിഡന്റ് കെ.എം. മൂസ ഹാജി കോട്ടക്കൽ അധ്യക്ഷത വഹിച്ചു.

സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് വി.പി. മുസ്തഫ, ലത്തീഫ് മുസ്ലിയാരങ്ങാടി, നാസർ മച്ചിങ്ങൽ, ഇസ്മായിൽ മുണ്ടക്കുളം ഇല്യാസ് കല്ലിങ്ങൽ, വി.പി. ഉനൈസ് , മജീദ് അരിമ്പ്ര, നാസർ കാടാമ്പുഴ, ശിഹാബ് താമരക്കുളം, മജീദ് കൊട്ടീരി, അസീസ് കോട്ടോപ്പാടം, മജീദ് പുകയൂർ, ലത്തീഫ് ചാപ്പനങ്ങാടി, റഫീഖ് കൂളത്ത് തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.

ഈയിടെ നിര്യാതനായ കെഎംസിസി ഹജ്ജ് വളണ്ടിയർ കാപ്പൻ മരക്കാരിന്റെ കുടുംബ സഹായ ഫണ്ടിലേക്ക് കോട്ടക്കൽ മണ്ഡലം ഹജ്ജ് വളണ്ടിയർമാർ സ്വരൂപിച്ച സംഖ്യ ജിദ്ദ കെഎംസിസി ഹജ്ജ് വളണ്ടിയർ ജനറൽ ക്യാപ്റ്റൻ ശിഹാബ് താമരക്കുളത്തിനു കോട്ടക്കൽ മണ്ഡലം കെഎംസിസി ഹജ്ജ് വളണ്ടിയർ ക്യാപ്റ്റൻ അൻവർ പൂവല്ലൂർ ചടങ്ങിൽ വെച്ച് കൈമാറി.

കോട്ടക്കൽ മണ്ഡലം എം.എൽ. എ പ്രൊഫ. ആബിദ് ഹുസ്സൈൻ തങ്ങൾ ഒപ്പിട്ട സർട്ടിഫിക്കറ്റുകൾ മണ്ഡലം - ജില്ലാ - സെൻട്രൽ കമ്മിറ്റി നേതാക്കൾ ഹജ്ജ് വളന്റിയര്മാര്ക്ക് സമ്മാനിച്ചു. ഇതിന്റെ ഉത്ഘാടനം ശിഹാബ് താമരക്കുളം അൻവർ പൂവ്വല്ലൂരിന് നൽകി നിർവഹിച്ചു. അൻവർ സാദത്ത് കുറ്റിപ്പുറം, മുജീബ് റഹ്മാൻ നെയ്യത്തൂർ, കുഞ്ഞാലി കുമ്മാളിൽ, അഹ്മദ് കുട്ടി കോട്ടക്കൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

കെഎംസിസി നേതാക്കളായ സി.കെ. റസാഖ് മാസ്റ്റർ, അബ്ബാസ് വെങ്ങൂർ, ഷൗക്കത്ത് ഞാറക്കോടൻ, വി.വി. അഷ്റഫ് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. മുഹമ്മദ് കല്ലിങ്ങൽ ഖിറാഅത് നടത്തി. ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ സ്വാഗതവും ട്രെഷറർ പി. ഇബ്രാഹിം ഹാജി വളാഞ്ചേരി നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP