Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഷമീമ ബീഗത്തെ ഐസിസിൽ എത്തിച്ച ടൂബ ഗോണ്ടാലിനും രണ്ടു മക്കൾക്കും എങ്ങനെയും ലണ്ടനിൽ എത്തണം; നിയമം നിരോധിച്ചാലും ഇസ്ലാമിനെ തള്ളിപ്പറഞ്ഞ് കരഞ്ഞ് നിലവിളിച്ച് ഐസിസ് വധു; രഹസ്യ താവളങ്ങളിലൂടെ ഭീകര ഭാര്യമാരെ എത്തിക്കുമെന്ന് ഭയന്ന് ബ്രിട്ടൻ

ഷമീമ ബീഗത്തെ ഐസിസിൽ എത്തിച്ച ടൂബ ഗോണ്ടാലിനും രണ്ടു മക്കൾക്കും എങ്ങനെയും ലണ്ടനിൽ എത്തണം; നിയമം നിരോധിച്ചാലും ഇസ്ലാമിനെ തള്ളിപ്പറഞ്ഞ് കരഞ്ഞ് നിലവിളിച്ച് ഐസിസ് വധു; രഹസ്യ താവളങ്ങളിലൂടെ ഭീകര ഭാര്യമാരെ എത്തിക്കുമെന്ന് ഭയന്ന് ബ്രിട്ടൻ

സ്വന്തം ലേഖകൻ

ലണ്ടൻ: 2015ൽ തന്റെ 15ാം വയസിൽ ലണ്ടനിൽ നിന്നും സിറിയയിലേക്ക് പലായനം ചെയ്ത് ഐസിസ് ഭീകരനെ വിവാഹം കഴിച്ച ഷമീമ ബീഗം എന്ന ജിഹാദി വിധവയെ ഐസിസിൽ എത്തിച്ച ഈസ്റ്റ് ലണ്ടനിലെ ടൂബ ഗോണ്ടാലിനും രണ്ട് മക്കൾക്കും എങ്ങനെയും ലണ്ടനിൽ എത്തിയാൽ മതിയെന്ന സ്ഥിതിയായെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്.

എന്നാൽ ഇവർ യുകെയിലേക്ക് വരുന്നതിന് നിയപരമായ വിലക്കുണ്ട്. നിയമം നിരോധിച്ചാലും ഇസ്ലാമിനെ തള്ളിപ്പറഞ്ഞ് കരഞ്ഞ് നിലവിളിച്ച് അധികൃതരുടെ മനസിളക്കി എങ്ങനെയെങ്കിലും മാതൃരാജ്യമായ യുകെയിലേക്ക് വരാനാണ് ഈ ഐസിസ് വധു ഇപ്പോൾ ശ്രമിക്കുന്നത്. ഇവരെ പോലുള്ള ഭീകരഭാര്യമാരെ രഹസ്യതാവളങ്ങളിലൂടെ യുകെയിലേക്ക് എത്തിക്കുമെന്ന ഭയത്തിലാണ് അധികൃതർ മുന്നോട്ട് പോകുന്നത്.

ഈസ്റ്റ് ലണ്ടനിലെ വാൽത്താംസ്റ്റോവിൽ നിന്നും 2015ലായിരുന്നു ഗോണ്ടാൽ റാഖയിലേക്ക് പലായനം ചെയ്തത്. തുടർന്ന് ഐസിസിന്റെ റിക്രൂട്ടറായി പ്രവർത്തിച്ച ഇവർ ഐസിസ് മാച്ച്‌മെയ്‌ക്കർ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ഷമീമ ബീഗംഅടക്കം നിരവധി പേരെ ഐസിസിലേക്ക് ആകർഷിച്ച് റിക്രൂട്ട് ചെയ്തിരുന്നത് ഗോണ്ടാലായിരുന്നു. നോർത്തേൺ സിറിയയിലെ എയിൻ ഇസ ക്യാമ്പിലാണ് നിലവിൽ ഗോണ്ടാൽ നരകയാതനകൾ അനുഭവിച്ച് ദിവസങ്ങൾ തള്ളി നീക്കുന്നത്. തന്റെ കുട്ടികൾ നിഷ്‌കളങ്കരാണെന്നും അവരിവിടെ പട്ടിണി കിടന്ന് നരകിക്കുന്നുവെന്നും അതിനാൽ തങ്ങളെ ബ്രിട്ടനിലേക്ക് തിരിച്ച് വരാൻ അനുവദിക്കണമെന്നുമാണ് ബ്രിട്ടീഷ് ജനതയ്ക്ക് എഴുതിയ തുറന്ന കത്തിൽ ഗോണ്ടാൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ഐസിസിന്റെ പതനത്തിന് ശേഷം കഴിഞ്ഞ ഏപ്രിലിലായിരുന്നു ഗോണ്ടാൽ തന്റെ രണ്ട് ചെറിയ കുട്ടികളായ അസിയ, ഇബ്രാഹിം എന്നിവരോടൊപ്പം എയിൻ ഇസ ക്യാമ്പിലെത്തിച്ചേർന്നത്. പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന കുർദിഷ് സേനകൾ ഗോണ്ടാലിനെ പിടികൂടി ക്യാമ്പിലെത്തിക്കുകയായിരുന്നു. അതിന് മുമ്പ് ഐസിസ് കസ്റ്റഡിയിലുള്ള ബാഗസിൽ നിന്നും തുർക്കി അതിർത്തിയിലേക്ക് പലായനം ചെയ്യാൻ ഗോണ്ടാൽ ഒരു ശ്രമം നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. ഇതിനിടെയാണ് ഇവരെ കുർദിഷ് പട്ടാളക്കാർ പിടികൂടിയിരുന്നത്.

തങ്ങളെ തിരിച്ച് വരാൻ ബ്രിട്ടീഷ് ഗവൺമെന്റ് അനുവദിക്കണമെന്നാണ് ബ്രിട്ടീഷ് ജനതയ്ക്ക് എഴുതി തുറന്ന കത്തിലൂടെ ഗോണ്ടാൽ ആവശ്യപ്പെട്ടിരിക്കുന്നത്. ദി സൺഡേ ടൈംസ് ഈ കത്ത് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.താൻ പണ്ടത്തെ ആളല്ലെന്നും ആകെ മാറിയിരിക്കുന്നുവെന്നും സമൂഹത്തിന് കൂടുതൽ വ്യക്തിയായിത്തീർന്നിരിക്കുന്നുവെന്നും ഗോണ്ടാൽ സ്വയം സാക്ഷ്യപ്പെടുത്തുന്നു. താൻ ചെയ്ത കുറ്റത്തിൻ ബ്രിട്ടീഷ് കോടതിക്ക് മുന്നിൽ ഹാജരാകാൻ തയ്യാറാണെന്നും ബ്രിട്ടനോട് പശ്ചാത്താപം പ്രകടിപ്പിക്കാൻ താനാഗ്രഹിക്കുന്നുവെന്നും ഒരു അവസരം കൂടി തനിക്ക് തരണമെന്നും ബ്രിട്ടീഷ് ജനതയ്‌ക്കെഴുതിയ കത്തിലൂടെ ഗോണ്ടാൽ ബ്രിട്ടീഷ് അധികൃതരോട് അപേക്ഷിക്കുന്നുണ്ട്.

കഴിഞ്ഞ നവംബറിൽ ഹോം ഓഫീസ് എക്‌സ്‌ക്യൂഷൻ ഓർഡർ ഗോണ്ടാലിനെതിരെ പുറത്തിറക്കിയതിനാൻ തന്റെ മകൾക്ക് യുകെയിലേക്ക് വരാനാകില്ലെന്ന കാര്യം ഈ യുവതിയുടെ പിതാവായ മുഹമ്മദ് സ്ഥിരീകരിച്ചിരിക്കുന്നു.ഗോണ്ടാലിന്റെ പുത്രൻ ഇബ്രാഹിമിന്റെ പിതാവ് യുകെയിൽ നിന്നുള്ള ആളായതിനാൽ ഈ കുട്ടിക്ക് യുകെ പൗരത്വത്തിന് അവകാശമുണ്ട്. ഈ കുട്ടിയുടെ പിതാവ് ഇറാഖിൽ വച്ച് ആത്മസഹ്യാ ബോംബറായി കൊല്ലപ്പെടുകയായിരുന്നു.ഐസിസിന് വേണ്ടി മാച്ച് മെയ്‌ക്കറായി പ്രവർത്തിച്ചതിന്റെ പേരിൽ ഗോണ്ടാൽ പശ്ചാത്താപിക്കുന്നുണ്ടിപ്പോൾ. ഇതിന്റെ ഭാഗമായി ഷമീമ അടക്കം അനേകംബ്രിട്ടീഷ് യുവതികളെയായിരുന്നു ഗോണ്ടാൽ ആകർഷിച്ച് ഐസിസിലേക്ക് കൊണ്ട് പോയി ചേർത്തിരുന്നത്.

ഇറാഖിലേക്കും സിറിയിലേക്കും ഐസിസിന് വേണ്ടി പ്രവർത്തിക്കാൻ പോയ ബ്രിട്ടീഷ് ജിഹാദികളെ ബ്രിട്ടനിലേക്ക് രഹസ്യമായി മടക്കിക്കൊണ്ടു വരാൻ ഇവരിൽ ചിലരുടെ ബ്രിട്ടനിലുള്ള കുടുംബങ്ങൾ ശ്രമിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടും ഇതിനിടെ പുറത്ത് വന്നിട്ടുണ്ട്.ഇത്തരത്തിൽ ജിഹാദികളെ ബ്രിട്ടനിലേക്ക് നിയമവിരുദ്ധമായി കടത്തിക്കൊണ്ടു വരാൻ സാധ്യതയേറിയിരിക്കുന്നുവെന്ന് യുകെ ഇന്റലിജൻസ് തന്നെ മുന്നറിയിപ്പേകിയിട്ടുണ്ട്. സിറിയയിലെ ചില ക്യാമ്പുകളിൽ നിന്നും ബ്രിട്ടീഷുകാരായ ഐസിസ് അംഗങ്ങളെ നേരത്തെ തന്നെ കടത്തിക്കൊണ്ട് പോയെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

എന്നാൽ ഐസിസ് മെമ്പർമാരെ ഒരു കാരണവശാലും ബ്രിട്ടനിലേക്ക് തിരിച്ച് വരാൻ അനുവദിക്കില്ലെന്നാണ് ഹോം സെക്രട്ടറി പ്രീതി പട്ടേൽ തറപ്പിച്ച് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP