Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആരോഗ്യമുള്ള ഹൃദയത്തെ സൂക്ഷിക്കാൻ ഹൃദ്രോഗ പ്രതിരോധ പ്രചരണ പരിപാടികളുമായി ഡോ. ആർ.അജയ്കുമാർ; യു.കെ മോഡലിൽ നഗരസഭയിലെ വാർഡുകൾ തിരഞ്ഞെടുത്ത് കർമ്മ പദ്ധതി നടപ്പിലാക്കും; ആദ്യഘട്ടത്തിൽ സ്വീകരിക്കുന്നത് ചികിത്സയും, ബോധവത്കണവും നൽകാനുള്ള നടപടിയെന്ന് ഡോക്ടർ

ആരോഗ്യമുള്ള ഹൃദയത്തെ സൂക്ഷിക്കാൻ ഹൃദ്രോഗ പ്രതിരോധ പ്രചരണ പരിപാടികളുമായി ഡോ. ആർ.അജയ്കുമാർ; യു.കെ മോഡലിൽ നഗരസഭയിലെ വാർഡുകൾ തിരഞ്ഞെടുത്ത് കർമ്മ പദ്ധതി നടപ്പിലാക്കും; ആദ്യഘട്ടത്തിൽ സ്വീകരിക്കുന്നത് ചികിത്സയും, ബോധവത്കണവും നൽകാനുള്ള നടപടിയെന്ന് ഡോക്ടർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; കേരളത്തിൽ വർദ്ധിച്ച് വരുന്ന ഹൃദ്രോഗ പ്രശ്‌നങ്ങൾ മറികടക്കാൻ കർമ്മ പദ്ധതിയുമായി പ്രമുഖ ഹൃദ്രോഗ വിദഗ്ധനും, പട്ടം കോസ്‌മോപോളിറ്റൻ ആശുപത്രിയിലെ സീനിയർ കാർഡിയോളജിസ്റ്റുമായ ഡോ. ആർ. അജയ്കുമാർ. ഇതിന്റെ അടിസ്ഥാനത്തിൽ യു.കെ മോഡലിൽ നഗരസഭയിലെ വാർഡുകൾ തിരഞ്ഞെടുത്തുകൊണ്ട് കർമ്മ പദ്ധതി നടപ്പിലാക്കുമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒരു കാലഘട്ടത്തിൽ യു.കെയിൽ നിരവധി പേരാണ് ഹൃദയ സംബന്ധമായ അസുഖങ്ങൾ കാരണം മരണപ്പെട്ട് കൊണ്ടിരുന്നത്.

തുടർന്ന് അവിടത്തെ ഭരണ കൂടം പ്രാദേശിക തലത്തിൽ ജനങ്ങളുടെ ജീവിതശൈലീ രോഗങ്ങൾ കണ്ടെത്തി അതിനെതിരെ അവബോധം ഉൾപ്പെടെയുള്ളവ നൽകിയപ്പോൾ ഒറ്റയടിക്ക് ഹൃദയ സംബന്ധമായ രോഗങ്ങൾ കുറഞ്ഞതായി കാണപ്പെട്ടു. അതിന്റെ മാതൃകയിൽ നഗരത്തിലെ കൗൺസിലർമാരുടേയും ആരോഗ്യ പ്രവർത്തകരുടേയും സഹകരണത്തോടെ ഇതിനെതിരെ ബോധവത്കരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഹൃദ് രോഗം വന്ന ശേഷം ആഞ്ജിയോഗ്രാമോ, ആഞ്ജിയോപ്ലാസ്റ്ററിയോ ചെയ്താൽ രോഗം പൂർണമായും മാറുന്നില്ല. അതിനാൽ ഹൃദ് രോഗം വരുന്നതിന് മുൻപ് തന്നെ തടയുകയാണ് മികച്ച ചിക്തിസ രീതിയെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ശരാശരി 30 മുതൽ 50 പേർ ഇന്ന് ഹൃദയ സംബന്ധമായ അസുഖങ്ങൾ കാരണം ദിവസേന മരണപ്പെട്ടു കൊണ്ടിരിക്കുകയാണ്. അത് നിലവിലുള്ള ചികിത്സയും പ്രതിരോധ മാർഗങ്ങൾ കൊണ്ടും ഫലപ്രദമായി തടയാൻ കഴിയുന്നില്ല. ഹൃദ് രോഗം വന്നതിന് ശേഷം ചികിത്സിക്കുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത് അത് വരാതെ സൂക്ഷിക്കുന്നതാണ്. ഹൃദ് രോഗം മറ്റ് രോഗങ്ങളേക്കാൾ ഫലപ്രദമായി പ്രതിരോധിക്കാനും, ചികിത്സിക്കാനും സാധിക്കും. ഗുരുതരമായ ജീവിത ശൈലീ രോഗങ്ങൾ ഉള്ളവർക്കാണ് ഹൃദ് രോഗം വരാനുള്ള സാധ്യത കൂടുതൽ. അത് മനസ്സിലാക്കിക്കൊണ്ട്, വരുന്ന ഒരു വർഷക്കാലം ഹൃദ് രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ഗുരുതരമായ ജീവിത ശൈലീ രോഗങ്ങൾ ഉള്ളവരെ കണ്ടെത്തി അവർക്ക് കൃത്യമായ ചികിത്സയും, ബോധവത്കണവും നൽകുവാനുള്ള നടപടിയാണ് ആദ്യഘട്ടത്തിൽ സ്വീകരിക്കുന്നത്.

ജീവിതശൈലിയിൽ വന്ന തെറ്റായ പ്രവണതകളെ തിരുത്തി ഹൃദയത്തിന് നല്ലരീതിയിൽ പ്രവർത്തിക്കുവാനുള്ള ആന്തരിക അന്തരീക്ഷം സൃഷ്ടിക്കുന്നതിന് വേണ്ടി പൊതുജനങ്ങൾക്കിടയിൽ ഒരു വർഷക്കാലും പ്രചരണ പരിപാടി നടത്താൻ കോസ്‌മോപൊളിറ്റൻ ആശുപത്രിയിൽ ചേർന്ന യോഗത്തിൽ തീരുമാനമെടുത്തു. അതിനായി കോസ്‌മോപോളിറ്റൻ ആശുപത്രിയിൽ അഞ്ജിയോപ്ലാസ്റ്റി, ബൈപ്പാസ് സർജറി തുടങ്ങിയ നൂതന ഹൃദ്രോഗ ചികിത്സകൾക്കൊപ്പം തന്നെ പ്രിവെന്റീവ് കാർഡിയോളജി ക്ലിനിക്കും എല്ലാ ദിവസവും പ്രവർത്തിക്കുമെന്നും ഡോ. അജയ്കുമാർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP