Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൂന്നു മാസമായി ഭക്ഷണം നൽകുന്നില്ല; അടുക്കളയിൽ കയറാൻ പോലും അനുവദിക്കാത്തത് മിസ ഭാരതിയും റാബ്‌റി ദേവിയും; തന്നെ അതിഭീകരമായി മർദ്ദിച്ച് വീട്ടിൽ നിന്നും പുറത്താക്കി എന്നും ആർജെഡി നേതാവ് തേജ് പ്രതാപ് യാദവിന്റെ ഭാര്യ ഐശ്വര്യ റായ്

മൂന്നു മാസമായി ഭക്ഷണം നൽകുന്നില്ല; അടുക്കളയിൽ കയറാൻ പോലും അനുവദിക്കാത്തത് മിസ ഭാരതിയും റാബ്‌റി ദേവിയും; തന്നെ അതിഭീകരമായി മർദ്ദിച്ച് വീട്ടിൽ നിന്നും പുറത്താക്കി എന്നും ആർജെഡി നേതാവ് തേജ് പ്രതാപ് യാദവിന്റെ ഭാര്യ ഐശ്വര്യ റായ്

മറുനാടൻ മലയാളി ബ്യൂറോ

പാട്ന: ലാലു പ്രസാദ് യാദവിന്റെ വീട്ടിൽ നിന്നും മരുമകളെ പുറത്താക്കി. ആർജെഡി നേതാവ് തേജ് പ്രതാപ് യാദവിന്റെ ഭാര്യ ഐശ്വര്യ റായിയെ ആണ് ലാലുപ്രസാദ് യാദവിന്റെ വീട്ടിൽനിന്ന് പുറത്താക്കിയത്.ഐശ്വര്യ തന്നെയാണ് ഭർതൃമാതാവ് റാബ്റി ദേവിയും ഭർതൃസഹോദരി മിസ ഭാരതിയും ചേർന്ന് തന്നെ വീട്ടിൽനിന്ന് ഇറക്കിവിട്ടെന്ന ആരോപണവുമായി രംഗത്തെത്തിയത്.

ഭർത്താവുമായി അകന്നുകഴിയുകയാണ് ഐശ്വര്യ റായി. തേജ് പ്രതാപ് യാദവ്-ഐശ്വര്യ റായ് വിവോഹമോചനക്കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണ്. വിവാഹമോചന കേസ് നടക്കുന്നുണ്ടെങ്കിലും ലാലുവിന്റെയും റാബ്റി ദേവിയുടെയും പാട്ന സർക്കുലർ റോഡിലെ വസതിയിലാണ് ഐശ്വര്യ റായിയും താമസിക്കുന്നത്.

എന്നാൽ, കഴിഞ്ഞ മൂന്നുമാസമായി റാബ്റി ദേവിയും കുടുംബവും തനിക്ക് ഭക്ഷണംപോലും നൽകുന്നില്ല എന്നാണ് യുവതി പറയുന്നത്. അടുക്കളയിൽ പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്തി. ഭർതൃസഹോദരി മിസ ഭാരതിയുടെ നിർദ്ദേശമനുസരിച്ചാണ് ഇതെല്ലാം നടക്കുന്നത്. ഇത്രയും ദിവസം തന്റെ മാതാപിതാക്കൾ കൊടുത്തയച്ച ഭക്ഷണം കഴിച്ചാണ് പിടിച്ചുനിന്നത്- ഐശ്വര്യ പറഞ്ഞു.

മിസ ഭാരതി തന്നെ നിരന്തരം ഉപ്രദവിക്കാറുണ്ട്. കഴിഞ്ഞദിവസം രാത്രി അതിഭീകരമായി മർദിച്ചു. റാബ്റി ദേവിയുടെ സാന്നിധ്യത്തിൽ മിസയാണ് വീട്ടിൽനിന്ന് പുറത്താക്കിയത്. തേജ് പ്രതാപുമായുള്ള ബന്ധം നല്ലരീതിയിലാകാൻ മിസ ഭാരതിക്ക് താത്പര്യമില്ലെന്നും ഐശ്വര്യ ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP