Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വെബ് സീരീസുകളോടുള്ള സംഘവിരോധം തുടരുന്നു! ഒടുവിൽ ദേശവിരുദ്ധമായി മുദ്രകുത്തിയത് നീരജ് മാധവ് അഭിനയിക്കുന്ന 'ദ ഫാമിലി മാൻ' സീരീസും; കശ്മീർ തീവ്രവാദികളെ സൈന്യത്തോടെ താരതമ്യം ചെയ്‌തെന്ന് ആർഎസ്എസ് ആക്ഷേപം; ദേശവിരുദ്ധതയും ജിഹാദും പ്രചരിപ്പിക്കുന്നതായി ആർഎസ്എസ് പ്രസിദ്ധീകരണത്തിൽ ലേഖനം

വെബ് സീരീസുകളോടുള്ള സംഘവിരോധം തുടരുന്നു! ഒടുവിൽ ദേശവിരുദ്ധമായി മുദ്രകുത്തിയത് നീരജ് മാധവ് അഭിനയിക്കുന്ന 'ദ ഫാമിലി മാൻ' സീരീസും; കശ്മീർ തീവ്രവാദികളെ സൈന്യത്തോടെ താരതമ്യം ചെയ്‌തെന്ന് ആർഎസ്എസ് ആക്ഷേപം; ദേശവിരുദ്ധതയും ജിഹാദും പ്രചരിപ്പിക്കുന്നതായി ആർഎസ്എസ് പ്രസിദ്ധീകരണത്തിൽ ലേഖനം

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഇന്ത്യയിലേക്കുള്ള ഓൺലൈൻ സീരീസുകളുടെ കടന്നുവരവ് ഇന്ത്യയിലെ ഭരണക്കാർക്ക് അത്രസുഖിച്ച മട്ടില്ല. സെയ്ഫ് അലിഖാൻ നായകനാകുന്ന സേക്രഡ് ഗെയിംസിനെതിരെ ആക്ഷേപവുമായി രംഗത്തുവന്നത് സംഘപരിവാറുകാരായിരുന്നു. ഭരണക്കാരെ വിമർശിക്കുന്നു ന്നതായിരുന്നു ഇവരുടെ പ്രശ്‌നം. ഇതിന് പിന്നാലെ ഇപ്പോൾ മനോജ് ബാജ്‌പേയി കേന്ദ്ര കഥാപാത്രമാകുന്ന മലയാളി നടൻ നീരജ് മാധവ് അഭിനയിക്കുന്ന ദ ഫാമിലി മാൻ എന്ന വെബ് സീരീസിനെതിരെ രംഗത്തെത്തി ആർഎസ്എസ്.

ആമസോൺ പ്രൈമിൽ ഈ മാസം 20ന് റിലീസ് ചെയ്ത സീരീസ് ദേശവിരുദ്ധതയും ജിഹാദും പ്രചരിപ്പിക്കുന്നതായി ആർഎസ്എസ് പ്രസിദ്ധകരണമായ പാഞ്ചജന്യ ലേഖനത്തിൽ ആരോപിച്ചു. അഫ്സ്പ (ആർമ്ഡ് ഫോർസസ് സ്പെഷ്യൽ പവേഴ്സ് ആക്ട്) ഉപയോഗിച്ചും ടെലിഫോൺ ബന്ധവും ഇന്റർനെറ്റും കട്ട് ചെയ്തും കശ്മീരിലെ ജനങ്ങളെ അടിച്ചമർത്തിയതിനെക്കുറിച്ച് സീരീസിൽ ദേശീയ കുറ്റാന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥയായ ഒരു കഥാപാത്രം പ്രതികരിക്കുന്നുണ്ട്. ഈ രംഗമാണ് ആർഎസ്എസിനെ ചൊടിപ്പിച്ചിരിക്കുന്നത്.

ഈ രംഗത്തിൽ ഇന്ത്യൻ സൈന്യത്തെയും തീവ്രവാദികളെയും താരതമ്യപ്പെടുത്തന്നത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് ആർഎസ് എസ് വാദം. സിനിമകൾക്ക് പിന്നാലെ ഇതുപോലുള്ള സീരീസുകൾ ദേശവിരുദ്ധതയുടെയും ജിഹാദിന്റെയും പുതിയ രൂപമാണെന്നാണ് ആർഎസ്എസ് മാസിക ആരോപിക്കുന്നത്. നെറ്റ്ഫ്ലിക്സിന്റെ സേക്രഡ് ഗെയിംസ് ഗൗൽ എന്നീ സീരീസുകളും ഹിന്ദു വിരുദ്ധത കൊണ്ടു വരുന്നതായും ആരോപണമുണ്ട്.

2002ലെ ഗുജറാത്ത് കലാപത്തിൽ കുടുംബം കൊല്ലപ്പെട്ട കഥാപാത്രം തീവ്രവാദിയായി മാറുന്നുത് ചൂണ്ടിക്കാട്ടി ഗുജറാത്ത് കലാപമാണ് തീവ്രവാദം പ്രവർത്തനങ്ങൾ തുടക്കമിട്ടതെന്ന് സീരീസിൽ പറയുന്നതായി ആർഎസ്എസ് ആരോപിക്കുന്നു. കലാപത്തിൽ മുന്നൂറോളം ഹിന്ദുക്കൾ മരിച്ചിട്ടും എന്തുകൊണ്ട് ആരും തീവ്രവാദികളായില്ലെന്നും ലേഖനം ചോദിക്കുന്നു. നെറ്റ്ഫ്ളിക്സ് സീരീസുകൾ ഹിന്ദുക്കളെയും ഇന്ത്യയെയും ലോകത്തിന് മുന്നിൽ അപകീർത്തിപ്പെടുത്തുന്നുവെന്ന പരാതിയുമായി ശിവസേന നേതാവ് മുൻപ് രംഗത്തെത്തിയിരുന്നു. സേക്രഡ് ഗെയിംസ് ദേശവിരുദ്ധമാണെന്ന് അകാലിദൾ നേതാവും ആരോപിച്ചിരുന്നു.

ഗോ ഗോവ ഗോൺ, ഷോർ ഇൻ ദ സിറ്റി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത രാജ്, ഡികെ എന്നിവരാണ് ദ ഫാമിലി മാൻ് സംവിധാനം ചെയ്തിരിക്കുന്നത്. ത്രില്ലർ സ്വഭാവത്തിലുള്ള സീരീസിൽ മലയാളി താരം നീരജ് മാധവ്, പ്രിയാമണി എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP