Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദുർമന്ത്രവാദത്തിനു വിധേയനായ പത്തു വയസുകാരന് ദാരുണാന്ത്യം; സഹോദരനും ഗുരുതരാവസ്ഥയിൽ; 4000 രൂപയിൽ മരണം ഒതുക്കാൻ ശ്രമിച്ചു മന്ത്രവാദിനി; അൽപന ബീബിയെ അറസ്റ്റ് ചെയ്ത് പൊലീസ്; കുട്ടിയുടെ പുറത്തു തിളച്ച എണ്ണ, നെയ്യ്, മുളകുപൊടി എന്നിവ പ്രയോഗിച്ച പാടുകൾ കണ്ടെത്തിയതായി പൊലീസ്; ചികിത്സക്കെത്തിച്ച കുട്ടികളെ തിരികെ നൽകിയത് മൂന്നു ദിവസത്തിന് ശേഷം

ദുർമന്ത്രവാദത്തിനു വിധേയനായ പത്തു വയസുകാരന് ദാരുണാന്ത്യം; സഹോദരനും ഗുരുതരാവസ്ഥയിൽ; 4000 രൂപയിൽ മരണം ഒതുക്കാൻ ശ്രമിച്ചു മന്ത്രവാദിനി; അൽപന ബീബിയെ അറസ്റ്റ് ചെയ്ത് പൊലീസ്; കുട്ടിയുടെ പുറത്തു തിളച്ച എണ്ണ, നെയ്യ്, മുളകുപൊടി എന്നിവ പ്രയോഗിച്ച പാടുകൾ കണ്ടെത്തിയതായി പൊലീസ്; ചികിത്സക്കെത്തിച്ച കുട്ടികളെ തിരികെ നൽകിയത് മൂന്നു ദിവസത്തിന് ശേഷം

മറുനാടൻ ഡെസ്‌ക്‌

നകഷിപ്പര; വീണ്ടും ദുർമന്ത്രവാദത്തിനു പുതിയ ഒരു ഇരകൂടി. ഇത്തവണ പശ്ചിമ ബംഗാളിലാണ് ദുർമന്ത്രവാദത്തിന് വിധേയനായ പത്തു വയസുകാരൻ മരിച്ചത്.പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലാണു സംഭവം. ജൻ നബി ഷെയ്ക് എന്ന ബാലനാണു മരിച്ചത്. നബിയുടെ സഹോദരൻ ആറു വയസുകാരൻ ജഹാംഗിർ ഷെയ്കും ദുർമന്ത്രവാദത്തിനു വിധേയനായി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

അസുഖം ബാധിച്ചതിനെ തുടർന്ന് ഈ മാസം 22-ന് അർഫിന ബീബിയും ഭർത്താവ് ഹലാദർ ഷെയ്കും ചേർന്നാണു കുട്ടികളെ ദുർമന്ത്രവാദിനിയായ അൽപന ബീബീയുടെ അടുക്കലെത്തിച്ചത്. നബിയുടെ മാതാവ് അർഫിന ബീബിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ദുർമന്ത്രവാദം നടത്തിയ അൽപന ബീബി എന്ന സ്ത്രീയെ അറസ്റ്റ് ചെയ്തു. കാന്തൽഭേരിയ സ്വദേശിയാണ് ഇവർ.

ചികിത്സ തേടിയായിരുന്നു ഇവരുടെ സന്ദർശനം. ഇതിനുശേഷം മാതാപിതാക്കൾ മടങ്ങി. മൂന്നു ദിവസത്തിനുശേഷം അർഫിന ബീബി കുട്ടികളെ സന്ദർശിക്കാൻ എത്തിയപ്പോൾ കുട്ടിയുടെ പുറത്തു തിളച്ച എണ്ണ, നെയ്യ്, മുളകുപൊടി എന്നി പ്രയോഗിച്ചതിന്റെ പാടുകൾ കണ്ടെത്തി.ഇതേതുടർന്നു മാതാവ് കുട്ടികളെ തിരികെ വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ, കുട്ടികളെ വിട്ടുനൽകാൻ 10,500 രൂപ വേണമെന്നു അൽപന ബീബി ആവശ്യപ്പെട്ടു.

ഇതേതുടർന്നു പണം സംഘടിപ്പിക്കുന്നതിനായി മാതാവ് വീട്ടിലേക്കു പോയി. തിരിച്ചെത്തിയപ്പോൾ അൽപന ബീബി കുട്ടിയുടെ മൃതദേഹമാണു മാതാവിനു നൽകിയത്. കുട്ടി മരിച്ച വിവരം പുറത്തുപറയാതിരിക്കാൻ ഇവർ 4000 രൂപ വാഗ്ദാനം ചെയ്‌തെന്നും മാതാവ് ആരോപിച്ചു.ഉടൻതന്നെ കുട്ടികളെ മാതാവ് ആശുപത്രിയിൽ എത്തിച്ചെങ്കിലും നബി മരിച്ചിരുന്നു. മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു പൊലീസ് അൽപന ബീബിയെ അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP