Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

`രഹസ്യ മൊഴി മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ രേഖപ്പെടുത്തണം`; കേസിലെ രാഷ്ട്രീയ ഗൂഢാലോചന ആരും അന്വേഷിച്ചില്ല; അക്രമത്തിന് പ്രേരിപ്പിച്ചത് ഷംസീറെന്നും പ്രതികൾക്ക് തന്നെ അറിയുകപോലുമില്ലെന്നും നസീർ; സി.ഒ.ടി നസീർ വധശ്രമത്തിൽ ഹർജി ഒക്ടോബർ ഒന്നിന് പരിഗണിക്കും

`രഹസ്യ മൊഴി മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ രേഖപ്പെടുത്തണം`; കേസിലെ രാഷ്ട്രീയ ഗൂഢാലോചന ആരും അന്വേഷിച്ചില്ല; അക്രമത്തിന് പ്രേരിപ്പിച്ചത് ഷംസീറെന്നും പ്രതികൾക്ക് തന്നെ അറിയുകപോലുമില്ലെന്നും നസീർ; സി.ഒ.ടി നസീർ വധശ്രമത്തിൽ ഹർജി ഒക്ടോബർ ഒന്നിന് പരിഗണിക്കും

രഞ്ജിത്ത് ബാബു

കണ്ണൂർ: സിപിഎം. നേതാവായിരുന്ന സി.ഒ.ടി. നസീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ നസീർ സമർപ്പിച്ച ഹരജി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഒക്ടോബർ 1 ന് പരിഗണിക്കും.തന്റെ രഹസ്യ മൊഴിയും മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ രേഖപ്പെടുത്തണമെന്നും നസീറിന്റെ ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വധിക്കാൻ ശ്രമിച്ച കേസിൽ രാഷ്ട്രീയ ഇടപെടലുകളുണ്ടെന്നും വധ ഗൂഢാലോചനയിൽ പങ്കുള്ളതായി ആരോപിക്കപ്പെട്ട എ.എൻ ഷംസീർ എംഎൽഎ യെ ഒഴിവാക്കി കുറ്റപത്രംതയ്യാറാക്കുമെന്ന് നസീർ ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തന്നോട് ഒരു തരത്തിലും വിരോധമില്ലാത്ത ഒന്നുമുതൽ മൂന്ന് വരെയുള്ള പ്രതികൾ ഷംസീറിന്റെ പ്രേരണയാലാണ് തന്നെ അക്രമിച്ചതെന്ന് നസീർ ആരോപിച്ചിരുന്നു.

ആയതിനാൽ ആരുടെ പ്രേരണയാണ് തനിക്കു നേരെയുള്ള വധശ്രമത്തിന് പിന്നിലെന്ന് കണ്ടെത്തണമെങ്കിൽ അന്വേഷണത്തിന് കോടതിയുടെ മേൽ നോട്ടം ഉണ്ടാവണമെന്ന് നസീർ ഹരജിയിൽ പറഞ്ഞിട്ടുണ്ട്.മജിസ്ട്രേട്ട് കോടതി തന്റെ ആവശ്യം നിരസിക്കപ്പെടുകയാണെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് നസീർ 'മറുനാടൻ മലയാളിയോട്' 'പറഞ്ഞു. സമർപ്പിക്കുന്നത് വൈകിപ്പിക്കുന്നതിനെതിരെ നസീർ ജില്ലാ സെഷൻസ് കോടതിയെ സമീപിക്കും. അതിനുള്ള നിയമോപദേശം തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് നസീർ ' മറുനാടൻ മലയാളിയോട് ' പറഞ്ഞു. നസീറിന് നേരെയുള്ള വധശ്രമം നടത്തിയിട്ട്കഴിഞ്ഞിട്ടും മൂന്ന് മാസമായിട്ടും കുറ്റ പത്രം സമർപ്പിക്കാത്തത് കടുത്ത രാഷ്ട്രീയ സമ്മർദ്ദകൊണ്ടാണെന്ന്ആരോപണമുയർന്നിട്ടുണ്ട്.

കുറ്റകൃത്യം നടന്നാൽ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ റിമാന്റിലുള്ള പ്രതികൾക്ക് ജാമ്യം അനുവദിക്കപ്പെടും. നസീറിനെ വധിക്കാൻ ശ്രമിച്ച കേസിലെ മുഖ്യ ആസൂത്രധാരകനായ സിപിഎം. പുല്യോട് വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയും എ.എം. ഷംസീർ എംഎൽഎ യുടെ പ്രധാന സുഹൃത്തുമായ ഉമ്മൻചിറയിലെ എൻ.കെ. രാഗേഷിന് പ്രിൻസിപ്പൽ സെഷൻസ് കോടതിയും മൂന്നാം പ്രതി കെ. അസ്വന്തിന് മജിസ്ട്രേട്ട് കോടതിയും ജാമ്യം അനുവദിച്ചിരിക്കയാണ്. കുറ്റപത്രം സമർപ്പിക്കാൻ വൈകിയതാണ് ഇതിനുള്ള പ്രധാന കാരണം. മറ്റ് നാല് പ്രതികൾ കൂടി ജാമ്യ ഹരജി നൽകിയിട്ടുണ്ട്. അതിൽ അടുത്ത ദിവസം കോടതി വിധി പറയും.

നസീർ വധശ്രമക്കേസിലെ പ്രതികൾ കോടതിയിൽ നിന്നും ജാമ്യം അനുവദിക്കപ്പെടുന്ന തരത്തിലാണ് പൊലീസ് അന്വേഷണം നീങ്ങുന്നതെന്ന ആരോപണം നിലനിൽക്കുകയാണ്. കേസിലെ രണ്ട് പ്രതികളെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്നും ശാസ്ത്രീയ തെളിവുകൾ ഇനിയും ലഭിക്കേണ്ടതുണ്ടെന്നും അതിനാലാണ് കുറ്റപത്രം വൈകുന്നതെന്നുമാണ് പൊലീസ് നിലപാട്. എന്നാൽ തന്നെ വധിക്കാൻ ശ്രമിച്ചതിലെ പ്രധാന ആസൂത്രകൻ എ.എൻ. ഷംസീർ എംഎൽഎ ആണെന്നും എം.എൽ. എ ചോദ്യം ചെയ്യാൻ പോലും പൊലീസ് തയ്യാറാവുന്നില്ലെന്നും നസീർ പറയുന്നു. കുറ്റപത്രം പൊലീസ് കോടതിയിൽ സമർപ്പിച്ചാൽ അതിൽ തന്റെ മൊഴിയും ഷംസീറിന്റെ പേരും ഉണ്ടാകുമെന്നും നസീർ പറയുന്നു.

തലശ്ശേരി സ്റ്റേഡിയം 400 ലക്ഷം രൂപ ചിലവഴിച്ച് നവീകരിക്കുകയും കോടികൾ ചിലവഴിച്ച് പുല്ല് പിടിപ്പിക്കുകയും ചെയ്തതിലെ അഴിമതിക്കെതിരെ രംഗത്ത് വന്നതാണ് എംഎൽഎ ക്ക് തന്നോടുള്ള ശത്രുതക്ക് കാരണമായതെന്ന് നസീർ പറഞ്ഞു. സ്റ്റേഡിയത്തിലെ തണൽ മരങ്ങൾ മുറിക്കുന്നതിനെതിരേയും പ്രത്യക്ഷ സമരം നടത്തിയിരുന്നു. താൻ വടകരയിൽ സ്ഥാനാർത്ഥിയായതിന് തൊട്ട് പിന്നാലെ എംഎൽഎ ഓഫീസിൽ വിളിച്ചു വരുത്തി ഷംസീർ ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് സിപിഎം. ലെ രണ്ട് ലോക്കൽ കമ്മിറ്റി അംഗങ്ങൾ തന്നെ പിൻതുടരുന്നുണ്ടായിരുന്നു. തുടർന്നാണ് മെയ് 18 ന് രാത്രി 7.30 ഓടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന തന്നെ ആക്രമിച്ചത്.

പ്രതികൾ വ്യക്തമായ ആസൂത്രണത്തോടെ ഗൂഢാലോചന നടത്തി നസീറിനെ കൊലപ്പെടുത്താൻ ശ്രമിച്ചതാണെന്ന് പൊലീസ് സമർപ്പിച്ച റിമാന്റ് റിപ്പോർട്ടിലും പറയുന്നുണ്ട്. ഒട്ടേറെ ക്രിമിനൽ കേസിൽ പ്രതികളായ വിപിൻ, ജിത്തു, മിഥുൻ, റോഷൻ, ശ്രീജിൻ, വിജിൻ എന്നിവർ പിടിയിലായ പ്രതികളുമായി ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.കുണ്ടു ചിറയിലെ പൊട്ട്യൻ സന്തോഷ് ആവശ്യപ്പെട്ട പ്രകാരം നസീറിനെ ആക്രമിച്ചതിന്റെ തലേ ദിവസം കൊളശ്ശേരിയിലെത്തിയതായും അവിടെ ഒന്നാം പ്രതിയെ കണ്ടു മുട്ടുകയും ബ്രിട്ടോയുടെ കടയിൽ സൂക്ഷിച്ച ഇരുമ്പു വടിയുമായി പ്രതികൾ ബൈക്കിൽ തലശ്ശേരി ഓവർബറീസ് ഫോളിക്ക് സമീപം എത്തിയിരുന്നുവെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

അവിടെ വെച്ച് കടലിൽ ചൂണ്ടയിടുന്ന നസീറിനെ ബ്രിട്ടോ കാണിച്ചു കൊടുത്തതായും അവനെ ശരിയാക്കണമെന്ന് പറഞ്ഞതായും മൊഴിയിലുണ്ട്. ഒന്നു മുതൽ മൂന്ന് വരെയുള്ള പ്രതികൾ 17 ാം തീയ്യതിയും നസീറിനെ പിൻതുടർന്നു. തൊട്ടടുത്ത ദിവസം രാത്രി മിഥുൻ, സോജിത്ത് എന്നിവർ കായ്യത്ത് റോഡിൽ നിലയുറപ്പിച്ചു. രാത്രി 7.30 ന് നോമ്പുതുറന്ന ശേഷം വീട്ടിലേക്ക് പോവുകയായിരുന്ന നസീറിനെ കനക് റസിഡൻസിക്ക് സമീപം വെച്ച് അക്രമിച്ചുവെന്നാണ് റിപ്പോർട്ടിലുള്ളത്.സ്‌ക്കൂട്ടറിനെ പിൻതുടർന്ന് ബൈക്കിലെത്തിയ സംഘം ഓട്ടത്തിനിടയിൽ തന്നെ ഇരുമ്പു വടികൊണ്ട് തലക്കടിക്കുകയായിരുന്നു. അടിയേറ്റ നസീർ ഇരുമ്പു വടി കൈകൊണ്ട് തടഞ്ഞ് പിടിച്ചപ്പോൾ സ്‌ക്കൂട്ടർ മറിഞ്ഞു. എഴുന്നേറ്റോടിയ നസീറിനെ പിൻതുടർന്ന് വീണ്ടും അടിച്ചു വീഴ്‌ത്തുകയായിരുന്നു.

ഇതെല്ലാം തടയാനുള്ള ശ്രമം നസീർ നടത്തുകയും ചെയ്തു. അതിനിടെയാണ് കഠാര കൊണ്ടുള്ള കുത്തേറ്റത്. ഇതിനിടെ അക്രമി സംഘത്തിൽപെട്ടയാൾ നസീറിന്റെ ദേഹത്ത് അഞ്ച് തവണ ബൈക്ക് ഓടിച്ചു കയറ്റി. പൊന്ന്യം കുണ്ടുചിറയിലെ പൊട്ട്യൻ സന്തോഷ് എന്നയാളാണ് ഈ ക്വട്ടേഷൻ ഏറ്റെടുത്തതെന്നും കൊളശ്ശിരിയിലെ വിപിൻ എന്ന ബ്രിട്ടോ, കതിരൂർ വേറ്റുമ്മലിലെ സി. ശ്രീജിൻ, കാവും ഭാഗത്തെ റോഷൻ ആർ ബാബു എന്നിവരെ കൃത്യം നടത്താൻ ഏൽപ്പിച്ചതെന്നും പൊലീസിന് മൊഴി നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP