Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കനേഡിയൻ കാത്തലിക് സ്‌കൂൾ ട്രസ്റ്റീസ് അസോസിയേഷൻ ഒന്റാരിയോ പ്രോവിൻസ് ഡയറക്ടറായി തോമസ് കെ തോമസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

കനേഡിയൻ കാത്തലിക് സ്‌കൂൾ ട്രസ്റ്റീസ് അസോസിയേഷൻ ഒന്റാരിയോ പ്രോവിൻസ് ഡയറക്ടറായി തോമസ് കെ തോമസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

ജെയ്‌സൺ മാത്യു

ടൊറോന്റോ : കനേഡിയൻ കാത്തലിക് സ്‌കൂൾ ട്രസ്റ്റീസ് അസോസിയേഷൻ ( സി .സി. എസ് .ടി .എ ) ഒന്റാരിയോ പ്രോവിൻസ് ഡയറക്ടറായി മലയാളിയായ തോമസ് കെ തോമസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു !പൗള സ്‌കോട്ട് (Trustee, Lloydminster Catholic School Division., SK ) പ്രെസിഡന്റായും , പാട്രിക്ക് .ജെ.ഡാലി (Chair, Hamilton-Wentworth Catholic District School Board, ON) വൈസ് പ്രെസിഡെന്റായും എതിരില്ലാതെ നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

കനേഡിയൻ കാത്തലിക് സ്‌കൂൾ ട്രസ്റ്റീസ് അസോസിയേഷൻ ഏഴു പ്രൊവിൻസുകളിലായി 90 -ലധികം സ്‌കൂൾ ബോർഡുകളെയും 2000-ലേറെ സ്‌കൂളുകളിലായി ഏകദേശം 850,000 വിദ്യാർത്ഥികളെയുമാണ് പ്രതിനിധീകരിക്കുന്നത് .

ഒന്റാരിയോയിൽ 29 കാത്തലിക്ക് ഡിസ്ട്രിക്ട് സ്‌കൂൾ ബോർഡുകളിലായി എല്ലാ നാല് വർഷം തോറും 237 ട്രസ്റ്റിമാരെയാണ് തെരഞ്ഞെടുക്കുന്നത് . ഈ ട്രസ്റ്റിമാരുടെ അസോസിയേഷനായ ഒന്റാരിയോ കാത്തലിക് സ്‌കൂൾ ട്രസ്റ്റീസ് അസോസിയേഷൻ ( ഓ .സി .എസ് .ടി .എ ) റീജിയണൽ ഡയറക്ടറായി മൂന്നു തവണ തോമസ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇപ്പോഴും ആ സ്ഥാനം തുടർന്ന് വരുന്നു.

ഇത് രണ്ടാം തവണയാണ് തോമസ് ,കനേഡിയൻ കാത്തലിക് സ്‌കൂൾ ട്രസ്റ്റീസ് അസോസിയേഷന്റെ ( സി .സി. എസ് .ടി .എ ) ഒന്റാരിയോ പ്രോവിൻസ് ഡയറക്ട്‌റായി തെരഞ്ഞെടുക്കപ്പെടുന്നത്.കേരള ക്രിസ്ത്യൻ എക്യൂമെനിക്കൽ ഫെല്ലോഷിപ്പ് സെക്രട്ടറി , മുൻ ഫൊക്കാന പ്രസിഡണ്ട്, കനേഡിയൻ മലയാളി അസോസിയേഷൻ രക്ഷാധികാരി, ഫോമാ കാനഡ റീജിയണൽ വൈസ് പ്രസിഡണ്ട് തുടങ്ങിയ നിരവധി നിലകളിൽ മലയാളികളുടെ ഇടയിൽ അറിയപ്പെടുന്ന തോമസ് , കാനഡയിലെ മുഖ്യധാരാ രാഷ്ട്രീയത്തിലും സജീവമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP