Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എന്നെ നിശ്ശബ്ദയാക്കാൻ ശ്രമിക്കുന്നത് അംഗീകാരമായി ഞാൻ കരുതും; ആവേശഭരിതരായ അഞ്ചുലക്ഷം പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത് ഗ്രെറ്റ തുൻബർഗ്; 16-കാരിയുടെ വാക്കുകൾ ഏറ്റെടുത്ത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ പ്രക്ഷോഭം; ലോകത്തെ മാറ്റി മറിക്കുന്ന കാലാവസ്ഥാ യുദ്ധത്തിന്റെ കഥ

എന്നെ നിശ്ശബ്ദയാക്കാൻ ശ്രമിക്കുന്നത് അംഗീകാരമായി ഞാൻ കരുതും; ആവേശഭരിതരായ അഞ്ചുലക്ഷം പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത് ഗ്രെറ്റ തുൻബർഗ്; 16-കാരിയുടെ വാക്കുകൾ ഏറ്റെടുത്ത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ പ്രക്ഷോഭം; ലോകത്തെ മാറ്റി മറിക്കുന്ന കാലാവസ്ഥാ യുദ്ധത്തിന്റെ കഥ

മറുനാടൻ ഡെസ്‌ക്‌

ന്നെയും തനിക്കൊപ്പമുള്ളവരെയും നിശബ്ദരാക്കാൻ ലോകനേതാക്കളും മറ്റു മുതിർന്നവരും നടത്തുന്ന ശ്രമങ്ങളെ അംഗീകാരമായി കരുതുമെന്ന് ഗ്രെറ്റ തുൻബർഗ്. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും തടയാനായി അന്താരാഷ്ട്രതലത്തിൽ ഉൽബോധനം നടത്തുന്ന ഒരു സ്വീഡിഷ് പരിസ്ഥിതി പ്രവർത്തകയാണ് തുൻബർഗ്. 2018 ആഗസ്റ്റിൽ സ്വീഡിഷ് പാർലമെന്റ് കെട്ടിടത്തിന് പുറത്ത് കാലാവസ്ഥയ്ക്കായുള്ള സ്‌കൂൾ സമരം ആരംഭിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. യുഎൻ ഉച്ചകോടിയിലൂടെ ലോകം മുഴുവൻ കേട്ട ശബ്ദത്തിന്റെ ഉടമയായി മാറിയ സ്വീഡനിൽനിന്നുള്ള കൗമാരക്കാരി പെൺകുട്ടിയായ ഗ്രെറ്റ പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടിയുള്ള പ്രതീകം കൂടിയാണ്.

വെള്ളിയാഴ്ച മോൺട്രിയലിൽ നടന്ന ഫ്രൈഡേ ഫോർ ഫ്യൂച്ചർ മാർച്ചിനെ അഭിസംബോധന ചെയ്യവെയാണ്, ഗ്രെറ്റ വീണ്ടും രാഷ്ട്രത്തലവന്മാർക്കുനേ നേരെ തിരിഞ്ഞത്. കഴിഞ്ഞ ദിവസം യുഎന്നിൽ നടന്ന കാലാവസ്ഥാ സമ്മേളനത്തിൽ ഈ സ്വീഡിഷ് കൗമാരക്കാരി നടത്തിയ പ്രസംഗത്തിലും കാലാവസ്ഥാ വ്യതിയാനത്തിനെതിരേ ചെറുവിരൽപോലും അനക്കാത്ത ലോകനേതാക്കൾക്കെതിരെ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. കുട്ടികൾ ശാസ്ത്രത്തെ കൂട്ടുപിടിച്ചുനടത്തുന്ന ഇത്തരം ശ്രമങ്ങളെ മുതിർന്നവരായ ലോകനേതാക്കൾ പരിഹസിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്ന് ഗ്രെറ്റ പറഞ്ഞു. അഞ്ചുലക്ഷത്തോളം പേരാണ് ഗ്രെറ്റയുടെ വെള്ളിയാഴ്ച പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നതിനായി മോൺട്രിയലിൽ തടിച്ചുകൂടിയത്.

ആളുകൾ നമ്മെ നിശ്ശബ്ദരാക്കാൻ ശ്രമിക്കുന്നത് നാം നടത്തുന്ന പ്രക്ഷോഭങ്ങൾ അത്രത്തോളം അവരെ ബാധിക്കുന്നതുകൊണ്ടാണ്. അവർക്ക് കൈകാര്യം ചെയ്യാനാവുന്നതിലും ഉപരിയായി നാം വളരുമ്പോൾ നമ്മെ ഇല്ലാതാക്കാൻ അവർ ശ്രമിക്കുമെന്നും ഗ്രെറ്റ ചൂണ്ടിക്കാട്ടി. ഗ്രെറ്റയുടെ യുഎൻ പ്രസംഗത്തിനുശേഷം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ ട്വീറ്റിനെ ഉദ്ദോശിച്ചാണ് ഗ്രെറ്റ ഇങ്ങനെ പറഞ്ഞത്. കാലാവസ്ഥയ്ക്കുവേണ്ടി ഇങ്ങനെ അമിതപ്രകടനം നടത്താതെ സ്‌കൂളിൽപ്പോവുകയാണ് വേണ്ടതെന്ന വിമർശനം ചിലകോണുകളിൽനിന്ന് ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു ട്രംപിന്റെ ട്വീറ്റ്. വളരെ മികച്ചൊരു ഭാവിയുള്ളൊരു സന്തോഷവതിയായ പെൺകുട്ടിയാണ് ഗ്രെറ്റയെന്നും അവളെ കണ്ടതിൽ സന്തോഷമുണ്ടെന്നുമായിരുന്നു ട്വീറ്റ്.

ട്രംപിന്റെ പേരെടുത്തുപറഞ്ഞില്ലെങ്കിലും, താൻ നടത്തുന്ന പ്രക്ഷോഭങ്ങളെ ഗൗരവത്തോടെ കാണാതെ, തന്നെ ലാഘവത്തോടെ സമീപിച്ച യു.എസ്. പ്രസിഡന്റടക്കമുള്ളവരെയാണ് ഗ്രെറ്റ മോൺട്രിയലിലെ പ്രസംഗത്തിൽ വിമർശിച്ചത്. ശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തി കുട്ടികളും കൗമാരക്കാരും നടത്തുന്ന പ്രക്ഷോഭങ്ങൾ കണ്ടില്ലെന്ന് നടിച്ച് അവരെ പരിഹസിക്കാൻ മുതിർന്നവർ എന്തുകൊണ്ടാണ് ശ്രമിക്കുന്നതെന്ന് മനസ്സിലാകുന്നി്െല്ലന്ന് ഗ്രെറ്റ പറഞ്ഞു. അവർക്ക് നല്ലതുചെയ്യാനാകുമെന്ന കാര്യം അവർ മനസ്സിലാക്കുന്നുമില്ല.

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഗ്രെറ്റ മോൺട്രിയൽ മാർച്ചിനെ അഭിസംബോധന ചെയ്തത്. കാലാവസ്ഥാ വ്യതിയാനം ചെറുക്കാൻ പ്രധാനമന്ത്രി യാതൊന്നും ചെയ്യുന്നില്ലെന്ന് ഗ്രെറ്റ കുറ്റപ്പെടുത്തി. ശാസ്ത്രം പറയുന്നത് കേട്ട് അതനുസരിച്ച് പ്രവർത്തിക്കുകയാണ് പ്രധാനമന്ത്രി ചെയ്യേണ്ടതെന്നും ഗ്രെറ്റ പിന്നീട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുതുതലമുറയുടെ ശബ്ദമാണ് ഗ്രെറ്റ തുൻബെർഗെന്ന് സന്ദർശനത്തിനുശേഷം ട്ര്ൂഡോ അഭിപ്രായപ്പെട്ടു.

യുഎൻ കാലാവസ്ഥാ സ്‌മ്മേളനത്തോടെ ഗ്രെറ്റയുടെ കാലാവസ്ഥാ പ്രക്ഷോഭങ്ങൾക്ക് ആഗോള തലത്തിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇന്ത്യയടക്കം മിക്കവാറും എല്ലാ രാജ്യങ്ങളിലും ഫ്രൈഡേ ഫോർ ഫ്യൂച്ചർ പ്രക്ഷോഭപരിപാടിക്കായി കുട്ടികൾ സ്‌കൂൾ വിട്ടിറങ്ങി. ഗ്രെറ്റയെന്ന മാതൃക കുട്ടികളെ ലോകത്തിനുവേണ്ടി തെരുവിലറങ്ങാനും ശാസ്ത്രബോധമുള്ളവരാക്കി വളർത്താനും സഹായിക്കുന്നതിന്റെ ഉദാഹരണങ്ങളായിരുന്നു ഈ മാർച്ചുകൾ.

2018 ഓഗസ്റ്റ് 20-ന് ഒൻപതാം ഗ്രേഡിൽ പഠിക്കുകയായിരുന്ന തൻബർഗ്, ഉഷ്ണതരംഗവും കാട്ടുതീയും കഴിഞ്ഞ സമയത്ത് സെപ്റ്റംബർ 9 ന് സ്വീഡന്റെ പൊതുതിരഞ്ഞെടുപ്പിനുശേഷം മാത്രമേ സ്‌കൂളിൽ പോവുകയുള്ളൂ എന്ന് തീരുമാനിച്ചു. പാരീസ് എഗ്രിമെന്റ് അനുസരിച്ച് കാർബൺ ഉദ്വമനം കുറയ്ക്കാൻ ആവശ്യമായ നടപടികൾ സ്വീഡിഷ് സർക്കാർ എടുക്കണമെന്നായിരുന്നു അവളുടെ ആവശ്യം. പാർലമെന്റ് മന്ദിരത്തിന് പുറത്ത് സ്‌കൊല്‌സ്‌ത്രെജ്ക് ഫോർ ക്ലിമതെത് (കാലാവസ്ഥയ്ക്ക് വേണ്ടി സ്‌കൂൾ പണിമുടക്ക്) എന്ന ബോർഡ് പിടിച്ചുകൊണ്ട് എല്ലാ ദിവസവും സ്‌കൂൾ സമയത്ത് കുത്തിയിരിപ്പ് സമരം നടത്തി. [8] പൊതുതിരഞ്ഞെടുപ്പിനുശേഷം, വെള്ളിയാഴ്ചകളിൽ മാത്രം സമരം തുടർന്നു. തൻബർഗിന്റെ സമരം ലോകവ്യാപകമായ ശ്രദ്ധ പിടിച്ചു പറ്റി. വിദ്യാർത്ഥി പണിമുടക്കുകളിൽ പങ്കെടുക്കാൻ ലോകമെമ്പാടുമുള്ള സ്‌കൂൾ വിദ്യാർത്ഥികൾക്ക് പ്രചോദിതരായി.

2018 ഡിസംബറിൽ, 270 ൽ അധികം നഗരങ്ങളിൽ 20,000 വിദ്യാർത്ഥികളാണ് സമരം നടത്തിയത്. ഫ്‌ളോറിഡയിലെ പാർക്ക്‌ലാൻഡ് സ്‌കൂളിലെ കൗമാരക്കാരായ പ്രവർത്തകരുടെ മാർച്ച് ഫോർ അവർ ലൈവ്‌സ് ആണ് തന്റെ സമരങ്ങൾക്ക് പ്രചോദനം എന്ന തൻബർഗ് പറഞ്ഞിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP