Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐക്യരാഷ്ട്ര സഭയിൽ കാശ്മീർ വിഷയത്തിൽ മൗനം പാലിച്ച് മോദി; ഭീകരവാദത്തിനെതിരെ ലോകം ഒറ്റക്കെട്ടായി നിൽക്കണം; സാഹോദര്യവും സമാധാനവുമാണ് മുന്നോട്ടു വയ്ക്കാനുള്ള മുദ്രാവാക്യങ്ങളെന്നും പ്രധാനമന്ത്രി; പൊതുസഭയിൽ സംസാരിക്കുന്നത് രണ്ടാമതും അധികാരത്തിൽ എത്തിയശേഷം ആദ്യമായി; തീവ്രവാദത്തിന് യാതൊരു മതവുമായി ബന്ധമില്ല; ഇസ്ലാമോ ഫോബിയ വലിയ തോതിൽ ലോകത്ത് വളരുന്നുവെന്നും ഇമ്രാൻ ഖാൻ

ഐക്യരാഷ്ട്ര സഭയിൽ കാശ്മീർ വിഷയത്തിൽ മൗനം പാലിച്ച് മോദി; ഭീകരവാദത്തിനെതിരെ ലോകം ഒറ്റക്കെട്ടായി നിൽക്കണം; സാഹോദര്യവും സമാധാനവുമാണ് മുന്നോട്ടു വയ്ക്കാനുള്ള മുദ്രാവാക്യങ്ങളെന്നും പ്രധാനമന്ത്രി; പൊതുസഭയിൽ സംസാരിക്കുന്നത് രണ്ടാമതും അധികാരത്തിൽ എത്തിയശേഷം ആദ്യമായി; തീവ്രവാദത്തിന് യാതൊരു മതവുമായി ബന്ധമില്ല; ഇസ്ലാമോ ഫോബിയ വലിയ തോതിൽ ലോകത്ത് വളരുന്നുവെന്നും ഇമ്രാൻ ഖാൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്; ഐക്യരാഷ്ട്ര പൊതുസഭയുടെ 74-ാമത് സമ്മേളനത്തിൽ കശ്മീർ വിഷയത്തിൽ മൗനം പാലിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ രോഷം സ്വാഭാവികമാണെന്ന് മോദി പറഞ്ഞു.ഭീകരവാദത്തിന്റെ കാര്യത്തിൽ ഭിന്നിക്കുന്നത് യുഎൻ ആശയത്തിന് വിരുദ്ധമാണെന്നും ഭീകരവാദം ലോകത്തിനും മാനവരാശിക്കും ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തിനെതിരെ ലോകം ഒറ്റക്കെട്ടായി നിൽക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സാഹോദര്യം, സമാധാനം എന്നിവയാണ് മുന്നോട്ടു വയ്ക്കാനുള്ള മുദ്രാവാക്യമെന്നും മോദി കൂട്ടിച്ചേർത്തു.

കാശ്മീർ വിഷയം പരമാർശിക്കാതെയായിരുന്നു യു.എൻ പൊതുസഭയിൽ നരേന്ദ്ര മോദിയുടെ പ്രസംഗം. ഭീകരവാദത്തിനെത്തിനെതിരെ ഇന്ത്യയുടെ രോഷം സ്വാഭാവികമാണെന്ന് മോദി പറഞ്ഞു.രണ്ടാമതും അധികാരത്തിലെത്തിയശേഷം ആദ്യമായാണ് പ്രധാനമന്ത്രി ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ സംസാരിക്കുന്നത്.മോദിയുടെ സന്ദർശനം അമേരിക്കയിൽ വലിയശ്രദ്ധാകേന്ദ്രമായി മാറിയ പശ്ചാത്തലത്തിലാണ് പൊതുസഭയിൽ ഇന്ത്യയുടെ ശബ്ദം ഉയരുന്നത്. ടെക്സാസിലെ ഭാരതീയരുടെ കൂട്ടായ്മയിൽ അമേരിക്കൻ പ്രസിഡന്റ് ട്രംപ് പങ്കെടുത്തത് വലിയ ചർച്ചയായിരുന്നു.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യം എന്നെയും എന്റെ സർക്കാരിനേയും വോട്ട് രേഖപ്പെടുത്തി തിരഞ്ഞെടുത്തു. രണ്ടാമത് വീണ്ടും അധികാരത്തിലെത്തിയത് ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ്. അതുകൊണ്ടാണ് ഇന്ന് നിങ്ങൾക്ക് മുന്നിൽ വരാൻ എനിക്ക് സാധിച്ചത്'- അദ്ദേഹം പറഞ്ഞു. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുൾ ഉപയോഗിക്കരുത് എന്ന ചുമരിലെ ബോർഡുകളാണ് ഇവിടെ എത്തിയപ്പോൾ എന്റെ ശ്രദ്ധയിൽ ആദ്യം പെട്ടത്.

ഇന്ത്യയിൽ ഒറ്റത്തവണമാത്രം ഉപയോഗിക്കാൻ സാധിക്കുന്ന പ്ലാസ്റ്റിക്കുകൾക്കെതിരേ വലിയ ക്യാമ്പയിനുകളാണ് നടക്കുന്നത്- അദ്ദേഹം പറഞ്ഞു.തീവ്രവാദത്തിന് യാതൊരു മതവുമായി ബന്ധമില്ലെന്ന് മോദിക്ക് പിന്നാലെ പ്രസംഗിച്ച പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു. അതേസമയം ലോകത്ത് ഇസ്ലാമോഫോബിയ വലിയ തോതിൽ വളരുന്നുണ്ടെന്നും അതിൽ അനേകം മുസ്ലിംഗങ്ങൾ അക്രമണത്തിന് ഇരയാകുന്നുണ്ടെന്നും ഇമ്രാൻ പറഞ്ഞു.

എല്ലാ വർഷവും ഒരു വലിയ തുക ദരിദ്ര രാജ്യങ്ങളിൽ നിന്ന് പുറത്തുപോകുകയും ലോകത്തെ സമ്പന്ന രാജ്യങ്ങളിൽ എത്തിച്ചേരുകയും ചെയ്യുന്നുവെന്നും ഇത് ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം വർദ്ധിപ്പിക്കുകയാണെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. ''ഈ വികസ്വര ലോകം വിനാശകരമാണ്. ഇത് കൂടുതൽ ദാരിദ്ര്യത്തിനും മരണത്തിനും കാരണമാകുന്നുവെന്നും, ''അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP