Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ടു വർഷത്തെ അന്വേഷണത്തിൽ അനുഭവിച്ചത് നരകയാതന; സത്യം പുറത്തുകൊണ്ടുവന്നതിൽ വേട്ടയാടിയത് ബിജെപി സർക്കാർ; ഒടുവിൽ ഡോക്ടർ കഫീൽ ഖാന് ക്ലീൻ ചിറ്റ്; ആരോപണങ്ങളിൽ കഴമ്പില്ലെന്ന് റിപ്പോർട്ട്; കഫീൽ ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയെന്ന ആരോപണം തെറ്റ്; ദുരന്തമുണ്ടായ ദിവസങ്ങളിൽ ഡോക്ടർ കഴിവിന്റെ പരമാവധി പണിയെടുത്തെന്നും വിവരം

രണ്ടു വർഷത്തെ അന്വേഷണത്തിൽ അനുഭവിച്ചത് നരകയാതന; സത്യം പുറത്തുകൊണ്ടുവന്നതിൽ വേട്ടയാടിയത് ബിജെപി സർക്കാർ; ഒടുവിൽ ഡോക്ടർ കഫീൽ ഖാന് ക്ലീൻ ചിറ്റ്; ആരോപണങ്ങളിൽ കഴമ്പില്ലെന്ന് റിപ്പോർട്ട്; കഫീൽ ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയെന്ന ആരോപണം തെറ്റ്; ദുരന്തമുണ്ടായ ദിവസങ്ങളിൽ ഡോക്ടർ കഴിവിന്റെ പരമാവധി പണിയെടുത്തെന്നും വിവരം

മറുനാടൻ ഡെസ്‌ക്‌

ലക്നൗ; ഗൊരഖ്പൂർ ദുരന്തത്തിൽ ഡോക്ടർ കഫീൽ ഖാന് ക്ലീൻചീറ്റ്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പുരിലെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഓക്സിജൻ വിതരണം നിലച്ചതിനെ തുടർന്ന് 63 കുട്ടികൾ മരിച്ച സംഭവവമാണ് ഗൊരഖ് പൂർ ദുരന്തമായി വിലയിരുത്തപ്പെടുന്നത്. ശിശുരോഗ വിദഗ്ധനാണ് ഡോ.കഫീൽ ഖാനാണ് ക്ലീൻ ചിറ്റ് നൽകിയത്.

ആരോഗ്യവകുപ്പ് അധികൃതർ നടത്തിയ വകുപ്പുതല അന്വേഷണത്തിനൊടുവിലാണ് കഫീൽ ഖാനെ കുറ്റവിമുക്തനാക്കിയത്. സംഭവത്തിൽ രണ്ടു വർഷത്തോളമായി ഡോ. കഫീൽ ഖാൻ സസ്പെൻഷനിലായിരുന്നു.ഡോ. കഫീൽ ഖാനെതിരായ ചികിൽസയിലെ പിഴവ്, ജാഗ്രതക്കുറവ്, അഴിമതി, കൃത്യനിർവഹണത്തിലെ വീഴ്ച തുടങ്ങിയ ആരോപണങ്ങൾ സത്യമല്ലെന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ വ്യക്തമാക്കി.

ഇത്രയും നാളും റിപ്പോർട്ട് പൂഴ്‌ത്തിവെച്ച യോഗി സർക്കാർ വ്യാഴാഴ്ചയാണ് ഡോക്ടർ കഫീൽ ഖാന് അന്വേഷണ റിപ്പോർട്ട് കൈമാറിയത്. യുപി സർക്കാർ ഇപ്പോഴും തന്നോട് ശത്രുതാ നിലപാടാണ് സ്വീകരിക്കുന്നതെന്നും, അഞ്ചുമാസത്തോളമാണ് തന്നെ ഇരുട്ടിൽ നിർത്തിയതെന്നും ഡോ. കഫീൽ ഖാൻ ആരോപിച്ചു.

യുപി മെഡിക്കൽ എഡ്യുക്കേഷൻ പ്രിൻസിപ്പൽ സെക്രട്ടറി ഹിമാൻഷു കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിച്ചത്. കഫീൽ ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയെന്ന ആരോപണം തെറ്റാണെന്നും, ദുരന്തമുണ്ടായ ദിവസങ്ങളിൽ ഡോക്ടർ കഴിവിന്റെ പരിധിയോളം സ്ഥിതിഗതികൾ നിയന്ത്രണവിധേയമാകാൻ പരിശ്രമിച്ചെന്നും 15 പേജുള്ള റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.ഏപ്രിൽ 18 നാണ് റിപ്പോർട്ട് യുപി സർക്കാരിന് കൈമാറിയത്. 2017 ആഗസ്റ്റിലായിരുന്നു സംഭവം. ഗൊരഖ്പൂരിലെ ബിആർഡി മെഡിക്കൽ കോളേജിൽ മസ്തിഷ്‌ക ജ്വരം ബാധിച്ച 63 പിഞ്ചുകുട്ടികളാണ് ഓക്സിജൻ വിതരണം നിലച്ചതിനെ തുടർന്ന് മരിച്ചത്.

സംഭവം അറിഞ്ഞ് ഓടിയെത്തിയ ശിശുരോഗ വിദഗ്ധനായ ഡോ. കഫീൽ ഖാൻ സ്വന്തം കയ്യിൽ നിന്ന് പണം നൽകി പുറത്ത് നിന്ന് ഓക്സിജൻ സിലണ്ടർ എത്തിച്ചാണ് ബാക്കിയുള്ള കുട്ടികളുടെ ജീവൻ രക്ഷിച്ചത്. ഓക്സിജൻ സപ്ലൈ ചെയ്യുന്ന ഏജൻസിക്ക് സർക്കാർ പണം നൽകാത്തത് മൂലമാണ് ദുരന്തമുണ്ടായത് എന്ന് കഫീൽ ഖാൻ വെളിപ്പെടുത്തിയതാണ് ബിജെപി സർക്കാരിനെ ചൊടിപ്പിച്ചത്.തുടർന്ന് കഫീൽ ഖാനെതിരെ പ്രതികാര നടപടികളുമായി യുപി സർക്കാർ മുന്നോട്ട് നീങ്ങി.

മെഡിക്കൽ കോളേജിൽ നിന്നും കഫീൽ കാനെ സസ്പെൻഡ് ചെയ്തു. തൊട്ടുപിന്നാലെ ഡോക്ടറെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. 2017 ഓഗസ്റ്റ് മുതൽ 2018 ഏപ്രിൽ വരെ കഫീൽ ജയിലിലായിരുന്നു. പിന്നീട് അലഹബാദ് ഹൈക്കോടതി കഫീൽ ഖാന് ക്ലീൻ ചിറ്റ് നൽകിയിരുന്നു. കുട്ടികളുടെ മരണത്തിനിടയായ സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന നിലപാടിലാണ് ഡോക്ടർ കഫീൽ ഖാൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP