Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാവപ്പെട്ട നഴ്‌സിങ് വിദ്യാർത്ഥികൾക്ക് ഫീസടയ്ക്കാൻ സഹായം നൽകാൻ ഷാജൻ സ്‌കറിയ ആകാശത്ത് നിന്നും ചാടും; ശനിയാഴ്ച ബ്രിട്ടനിലെ സാലിസ്‌ബറി നേവൽ ബേസിൽ നിന്നും മറുനാടൻ എഡിറ്റർക്കൊപ്പം സ്‌കൈ ഡൈവിങ്ങ് നടത്തുന്നത് മറ്റ് 35 പേർ കൂടി; ഷാജനും സുഹൃത്തുക്കളും ഏറ്റെടുക്കുന്നത് 50 ലക്ഷം രൂപ ശേഖരിക്കാനുള്ള വെല്ലുവിളി: 13,500 അടി ഉയരെ നിന്നും ചാടി പാവങ്ങളെ സഹായിക്കാനുള്ള പദ്ധതിയിൽ മറുനാടൻ വായനക്കാർക്കും പങ്ക് ചേരാം

പാവപ്പെട്ട നഴ്‌സിങ് വിദ്യാർത്ഥികൾക്ക് ഫീസടയ്ക്കാൻ സഹായം നൽകാൻ ഷാജൻ സ്‌കറിയ ആകാശത്ത് നിന്നും ചാടും; ശനിയാഴ്ച ബ്രിട്ടനിലെ സാലിസ്‌ബറി നേവൽ ബേസിൽ നിന്നും മറുനാടൻ എഡിറ്റർക്കൊപ്പം സ്‌കൈ ഡൈവിങ്ങ് നടത്തുന്നത് മറ്റ് 35 പേർ കൂടി; ഷാജനും സുഹൃത്തുക്കളും ഏറ്റെടുക്കുന്നത് 50 ലക്ഷം രൂപ ശേഖരിക്കാനുള്ള വെല്ലുവിളി: 13,500 അടി ഉയരെ നിന്നും ചാടി പാവങ്ങളെ സഹായിക്കാനുള്ള പദ്ധതിയിൽ മറുനാടൻ വായനക്കാർക്കും പങ്ക് ചേരാം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പണം ഇല്ലാത്തതു കൊണ്ട് നഴ്‌സിങ് പഠനം മുടങ്ങുമെന്ന അവസ്ഥയുള്ള നൂറു കണക്കിന് നഴ്‌സിങ് വിദ്യാർത്ഥിളെ സഹായിക്കാനുള്ള ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ പ്രയത്‌നത്തിൽ പങ്കാളിയായി മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയയും. യുകെയിൽ രജിസ്റ്റർ ചെയ്ത മറുനാടൻ കുടുംബത്തിന്റെ ഭാഗമായ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ നേതൃത്വം നൽകുന്ന സ്‌കൈ ഡൈവിങ്ങിലാണ് ഷാജൻ സ്‌കറിയയും പങ്കെടുക്കുന്നത്. ബ്രിട്ടനിലെ സാലിസ്‌ബറിയിലെ നേവൽ ബേസിൽ വച്ച് നടക്കുന്ന സ്‌കൈ ഡൈവിങ്ങിൽ പങ്കെടുക്കുന്നതിനായി ഷാജൻ ഇന്നലെ ലണ്ടനിൽ എത്തിക്കഴിഞ്ഞു.

 

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടക്കുന്ന സ്‌കൈ ഡൈവിങ്ങിൽ ഷാജനെ കൂടാതെ 35 പേർ പങ്കെടുക്കുന്നുണ്ട്. അവരെല്ലാവരും ചേർന്ന് ഇതുവരെ 35310.07 പൗണ്ട് ശേഖരിച്ചു കഴിഞ്ഞു. ഷാജൻ കൂടി എത്തുന്നതോടെ ഫണ്ട് ശേഖരണം ഇനിയുള്ള ദിവസങ്ങളിൽ ശക്തി പ്രാപിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ഇങ്ങനെ ലഭിക്കുന്ന മുഴുവൻ തുകയും ബ്രിട്ടീഷ് സർക്കാർ ആ തുകയ്ക്ക് നൽകുന്ന 25 ശതമാനം ഗിഫ്റ്റ് എയ്ഡും ചേർത്ത തുക നഴ്‌സിങ് പഠന സഹായ നിധിക്കായി കൈമാറും. ഉയർന്ന പഠന നിലവാരം പുലർത്തുന്ന പാവപ്പെട്ട കുട്ടികൾക്കാണ് സഹായം നൽകുന്നത്.

നൂറ് കുട്ടികൾക്ക് 35,000 രൂപ വീതം നൽകാനായിരുന്നു ആദ്യ പദ്ധതി. എന്നാൽ അപേക്ഷകൾ ഇതിനോടകം രണ്ടായിരം കടന്നു. ഇപ്പോഴും പുതിയ അപേക്ഷകൾ വന്നു കൊണ്ടിരിക്കുകയാണ്. 100 പേർക്ക് എന്നതു മാറ്റി കഴിയുന്നത്രയും പേർക്ക് പതിനായിരം രൂപ വീതം കൊടുക്കണം എന്ന ആശയവും ഉയർന്നു തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ, എത്ര കുട്ടികൾക്ക് എത്ര വീതം എന്ന കാര്യം വരും ദിവസങ്ങളിൽ ട്രസ്റ്റിമാർ യോഗം ചേർന്നു തീരുമാനിക്കും. രണ്ടായിരത്തിലധികം അപേക്ഷകൾ ലഭിക്കുകയും മിക്കവരും തീരെ നിവർത്തിയില്ലാത്തവരാകുകയും ചെയ്ത സാഹചര്യത്തിലാണ് മാറ്റം വരുത്തുന്നത്.

പാവപ്പെട്ട നഴ്‌സിങ് വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിനുള്ള പരിപാടി എന്ന നിലയിൽ മറുനാടൻ വായനക്കാരുടെ പിന്തുണ തേടുകയാണ്. നിങ്ങൾ യുകെയിൽ താമസിക്കുന്നവരാണെങ്കിൽ നിങ്ങൾക്ക് വിർജിൻ മണി അക്കൗണ്ടിലേയ്ക്ക് ഫണ്ട് നൽകാം. യുകെയ്ക്ക് പുറത്തുള്ളവർക്കും നൽകാം. എന്നാൽ ഇവർക്ക് ഗിഫ്റ്റ് എയ്ഡ് ലഭിക്കുകയില്ല. എന്നാൽ നാട്ടിൽ എൻആർഐ അക്കൗണ്ടും മറ്റു ഉള്ളവർക്ക് നാട്ടിലുള്ള ആവാസ് എന്ന ചാരിറ്റി സംഘടനയുടെ അക്കൗണ്ടിലേയ്ക്ക് പണം മാറ്റാവുന്നതാണ്. ആവാസ് മറുനാടൻ നേതൃത്വം നൽകുന്ന ചാരിറ്റി സംഘടനയാണ്. വിദേശ ഫണ്ട് സ്വീകരിക്കാൻ യോഗ്യത ഇല്ലാത്തതിനാൽ ഇന്ത്യൻ രൂപയിൽ മാത്രം പണം മാറ്റുക.

നിങ്ങളാൽ കഴിയുന്ന സഹായം ചെയ്യുകയും നിങ്ങളുടെ പരിചയക്കാരോടും സുഹൃത്തുക്കളോടും സഹായം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുക. നിങ്ങൾ സഹായിക്കുന്ന വിവരം ഫേസ്‌ബുക്കിലും ട്വിറ്ററിലും ഒക്കെ ഇട്ടാൽ അതു സഹായമായി മാറും. മുഴുവൻ പണത്തിനും കൃത്യമായ കണക്ക് വായനക്കാരെ ബോധിപ്പിക്കുകയും സ്റ്റേറ്റ്‌മെന്റുകൾ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നതാണ്. പൂർണമായും സുതാര്യത ഉറപ്പു വരുത്തിയാണ് ഇതു ചെയ്യുന്നത്.

36 പേർ പങ്കെടുക്കുന്ന സ്‌കൈ ഡൈവിംഗിൽ അവസാന നിമിഷമാണ് ഷാജൻ സ്‌കറിയ പങ്കെടുക്കാൻ തീരുമാനിച്ചത്. മറുനാടൻ മലയാളി, മറുനാടൻ ടിവി എന്നിവയുടെ ചുമതല വഹിക്കുന്ന ഷാജൻ ബ്രിട്ടീഷ് മലയാളിയുടെ ഫൗണ്ടിങ് എഡിറ്ററും ബ്രിട്ടീഷ് മലയാളി ചാരിറ്റ് ഫൗണ്ടേഷന്റെ ഫൗണ്ടിങ് ചെയർമാനുമാണ്. ഷാജന്റെ ഭാര്യ ബോബി അലോഷ്യസ് കസ്റ്റംസ് ഓഫീസറും മുൻ ഒളിമ്പ്യനുമാണ്. മൂന്നു മക്കളാണ് ഷാജനുള്ളത്. സ്റ്റെഫാൻ ഹോം, ഗംഗോത്രി, ഋത്വിക്.

ബ്രിട്ടനു പുറത്തുള്ളവർക്ക് മറുനാടൻ മലയാളിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ആവാസിലൂടെ നൽകാം. ഈ അക്കൗണ്ടിലൂടെ സംഭാവനകൾ നൽകുമ്പോൾ റഫറൻസ് നമ്പർ തുക അയയ്ക്കുമ്പോൾ റഫറൻസ് ആയി വെയ്ക്കുവാൻ മറക്കരുത്. Sky38SS എന്ന നമ്പറാണ് ഷാജൻ സ്‌കറിയയ്ക്കായി റഫറൻസായി ഉപയോഗിക്കേണ്ടത്. ഈ അക്കൗണ്ടിലേക്ക് വരുന്ന തുകകളുടെ വിവരങ്ങളടങ്ങിയ വിശദമായ ബാങ്ക് സ്റ്റേറ്റ്മെന്റ് മറുനാടൻ മലയാളിയിൽ പ്രസിദ്ധീകരിക്കുന്നതാണ്.
അക്കൗണ്ട് നമ്പറും മറ്റു വിശദാംശങ്ങളും ചുവടെ
Account Name: AWAS
A/c No: 13740100078902
IFSC Code: FDRL0001374
Bank: THE FEDERAL BANK LTD
Branch: THIRUVANANTHAPURAM PATTOM
Reference Number: Sky38SS

ഷാജൻ സ്‌കറിയയെ കൂടാതെ, പ്രശസ്ത സിനിമ - ടിവി താരമായ കലാഭവൻ ദിലീപ്, ബിബിസി ഷെഫ് മാസ്റ്റർ താരം ജോമോൻ കുര്യാക്കോസ്, ആനി പാലിയേത്ത്, നോയൽ ഫിലിപ്പ്, സ്റ്റെൻസി റോയ് സ്റ്റീഫൻ, ശ്രുതി നായർ, അക്ഷയ് നായർ, ബിബിൻ എബ്രഹാം, റെയ്‌നോൾഡ്, അനീഷ് ജോർജ്ജ്, ജോയൽ മനോജ്, സിറിൽ ഗ്രിഗോറിയസ്, സൈമൺ ജേക്കബ്ബ്, ഷാജോ ജോസ്, രെഞ്ചു റെജി, സിൽവി തോമസ് ജോർജ്ജ്, കിരൺ ഷൈൻ, ഫാ. ജോർജ്ജ് പുത്തൂർ, ജിമ്മി ജേക്കബ്ബ്, ടിനോ അരഞ്ഞാണി, ലിയാമോൾ മിൽട്ടൺ, റിസ് തോമസ്, കിരൺ വർക്കി, ജോസ് നെമ്പുടകത്ത്, ജോബിൻ മാത്യു, സൂസൻ ഫിലിപ്പ്, ജീൻ മേക്കര, ബിജു മാത്യു, ആൽവിൻ സേവ്യർ, ലൈജു മാനുവേൽ, ജിജി വരിക്കാശ്ശേരി, ജോർജ്ജ് മീട്ടോ, ജോജി തോമസ്, ശാലിനി എൻ, ആൽബിൻ സ്റ്റീഫൻ എന്നിവരാണ് സ്‌കൈ ഡൈവിങ് നടത്തുന്നത്.

സാലിസ്‌ബറിയിലെ നേത്രാവൻ ആർമി പാരച്യൂട്ട് അസോസിയേഷനിൽ വച്ചാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 36 പേരാണ് സ്‌കൈ ഡൈവിങ് നടത്തുക. 16 വയസുകഴിഞ്ഞ കുട്ടികളടക്കമുള്ളവരാണ് പങ്കെടുക്കുന്നത്. പങ്കെടുക്കുന്നവർക്ക് ചാരിറ്റി ഫൗണ്ടേഷൻ നൽകുന്ന സർട്ടിഫിക്കറ്റുകൾ അവരുടെ കരിയറിലും വലിയ മാറ്റങ്ങളാകും വരുത്തുക. സ്‌കൈ ഡൈവിങ്ങിൽ പങ്കെടുക്കുന്നവർക്ക് അന്നേദിവസം ട്രെയിനിങ് സെക്ഷനും ടെൻഷൻ റിലാക്സേഷൻ പരിപാടികളും ഒക്കെ നടത്തിയ ശേഷമായിരിക്കും സ്‌കൈ ഡൈവിംഗിനായി തയ്യാറാക്കുക. സ്‌കൈ ഡൈവിങ്ങിൽ പങ്കെടുക്കുന്നവർക്ക് അന്നേദിവസം ട്രെയിനിങ് സെക്ഷനും ടെൻഷൻ റിലാക്സേഷൻ പരിപാടികളും ഒക്കെ നടത്തിയ ശേഷമായിരിക്കും സ്‌കൈ ഡൈവംഗിനായി തയ്യാറാക്കുക.

കഴിഞ്ഞ രണ്ടു വർഷങ്ങളിലും ഇതുപോലുള്ള വലിയ ഫണ്ട് റൈസിങ് പ്രോഗ്രാമുകൾ ബ്രിട്ടീഷ് മലയാളി ചാരിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു. നാഷണൽ ത്രീ പീക്ക് ചലഞ്ചാണ് കഴിഞ്ഞ വർഷം നടത്തിയത്, എന്നാൽ 2017 ൽ നോട്ടിംഗാമിലെ ലാൻകറിൽ വച്ച് നടത്തിയ സ്‌കൈ ഡൈവിങ് ആയിരുന്നു ഏറെ ശ്രദ്ധിക്കപ്പെട്ട ഫണ്ട് റൈസിങ് പ്രോഗ്രാം. മുപ്പത്തിമൂന്നുപേർ പങ്കെടുത്തിരുന്ന ആ ഇവന്റിൽ 42,000 പൗണ്ട് സമാഹരിച്ചിരുന്നു.

മാത്രമല്ല, ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 2017ൽ 33 പേരാണ് നോട്ടിംഗാമിൽ വച്ച് ആകാശച്ചാട്ടം നടത്തിയത്. യുകെ മലയാളികളുടെ തന്നെ ചരിത്രത്തിലെ കുതിപ്പ് എന്നു വിശേഷിപ്പിക്കാവുന്ന ചാരിറ്റി ഫണ്ട് ശേഖരണത്തിന്റെ ഭാഗമായിട്ടായിരുന്നു ആ ആകാശച്ചാട്ടം. അന്നു 101 നഴ്‌സിങ് വിദ്യാർത്ഥികൾക്ക് 350 പൗണ്ടു വീതവും ഒരു എംബിബിഎസ് വിദ്യാർത്ഥിക്ക് 500 പൗണ്ടും അടക്കം 35850 പൗണ്ടാണ് വിതരണം ചെയ്തത്. അതിനു ശേഷം കഴിഞ്ഞ വർഷം നടത്തിയ ത്രീ പീക്ക് ചലഞ്ച് എന്ന ഉദ്യമത്തിലൂടെയും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ധനസഹായ വിതരണം നടത്തിയിരുന്നു.

പങ്കെടുക്കുന്ന മറ്റു വ്യക്തികളുടെ പേരും റെഫറൻസ് നമ്പറും:
1, Simon Jacob. Ref :Sky01SJ
2, Annie Paliath, Ref: Sky02AP
3, Noel Philip, Ref: Sky03NP
4, Stency Roy, Ref: Sky04SR
5, Soosan Philip. Ref: Sky05SP
6, Allwyn Xavier, Ref: Sky06AX
7, Laiju Manuel, Ref: Sky07LM
8, Cyril Gregorious Sakaria, Ref: Sky08CS
9, Jobin Mathew, Ref: Sky09JM
10, Joji Thomas, Ref: Sky10JT
11, Kiran Varkey, Ref: Sky11KV
12, George Metteo, Ref: Sky36GM
13, Akshay Nair, Ref: Sky13AN
14, Sruthi Nair, Ref: Sky14SN
15, Reynold Chittekatte, Ref: Sky15RC
16, Joel Manoj, Ref: Sky16JM
17, Bibin Abraham, Ref: Sky17BA
18,Tino Aranjani, Ref: Sky18TA
19, Kiran Shine, Ref: Sky19KS
20, Aneesh George, Ref: Sky20AG
21, Fr. George Abraham, Ref: Sky21FG
22, Renju Oommen, Ref: Sky22RO
23, SHALINI NANDILATH, Ref: Sky23SN
24, Biju Mathew, Ref: Sky24BM
25, Shajo Jose, Ref: Sky25SJ
26, Jose Cheriyan, Ref: Sky26JC
27, Silvi Thomas George, Ref: Sky27SG
28, Liyamol Milton, Ref: Sky28LM
29, Albin Stephen, Ref: Sky29AS
30, Jeen Mekkara,Ref: Sky30JM
31, Rhys Panvel Thomas, Ref: Sky31RT
32, Kalabhavan Dilip. Ref: Sky32KD
33, Jomon Kuriakose, Ref: Sky33JK
34, Jimmy Jacob, Ref: Sky34JJ.
35, Jiji Varikasseril, Ref: Sky35JV.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP