Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പുതുശ്ശേരി രാമചന്ദ്രന്റെ ആത്മകഥക്കെതിരെ ഒളിയുദ്ധം നടത്താൻ എം.കെ.സാനുവിന് എല്ലാ ധാർമികാവകാശങ്ങളുമുണ്ട്; സ്വന്തം കൃതിക്ക് ഈ അവാർഡ് കിട്ടിയതോ മകളെ ജൂറിയാക്കിയതോ ആരും ചോദിക്കരുത്; രാമനുണ്ണിക്കും പ്രഭാവർമക്കും മോഹൻ കുമാറിനും വയലാർ അവാർഡ് കൊടുക്കാൻ കാണിച്ച മഹാമനസ്‌കതക്കും കയ്യടിക്കണം'; വയലാർ അവാർഡ് നിർണയ സമിതിയിൽ നിന്ന് രാജിവെച്ച സാനുമാസ്റ്ററെ വിമർശിച്ച് സോഷ്യൽ മീഡിയ

പുതുശ്ശേരി രാമചന്ദ്രന്റെ ആത്മകഥക്കെതിരെ ഒളിയുദ്ധം നടത്താൻ എം.കെ.സാനുവിന് എല്ലാ ധാർമികാവകാശങ്ങളുമുണ്ട്; സ്വന്തം കൃതിക്ക് ഈ അവാർഡ് കിട്ടിയതോ മകളെ ജൂറിയാക്കിയതോ ആരും ചോദിക്കരുത്; രാമനുണ്ണിക്കും പ്രഭാവർമക്കും മോഹൻ കുമാറിനും വയലാർ അവാർഡ് കൊടുക്കാൻ കാണിച്ച മഹാമനസ്‌കതക്കും കയ്യടിക്കണം'; വയലാർ അവാർഡ് നിർണയ സമിതിയിൽ നിന്ന് രാജിവെച്ച സാനുമാസ്റ്ററെ വിമർശിച്ച് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: വയലാർ അവാർഡ് നിർണ്ണയ സമിതി അധ്യക്ഷസ്ഥാനത്തുനിന്ന് പ്രശസ്ത എഴുത്തുകാൻ പ്രൊഫ എം കെ സാനു രാജിവെച്ചതിനെചൊല്ലി സോഷ്യൽ മീഡിയയിൽ വിവാദം. അർഹതയില്ലാത്ത കൃതിക്ക് പുരസ്‌കാരം നൽകാനുള്ള കടുത്ത ബാഹ്യസമ്മർദങ്ങളിൽ പ്രതിഷേധിച്ചാണ് പുരസ്‌കാരനിർണയ സമിതി അധ്യക്ഷസ്ഥാനത്തു നിന്ന് എം.കെ. സാനു രാജിവെച്ചതെന്നാണ് പറയുന്നത്. അവാർഡ് നിർണ്ണയ സമിതിയെ നോക്കുകുത്തിയാക്കി ഒരു കമ്യൂണിസ്റ്റ് കവിയുടെ ആത്മകഥക്ക് പുരസ്‌ക്കാരം നൽകാനുള്ള നീക്കമാണ് അവാർഡ് സമിതി നടത്തുന്നത് എന്നായിരുന്നു സാനുമാസ്റ്റർ ആരോപിക്കുന്നത്.

സർഗാത്മകത മാത്രം മാനദണ്ഡമാക്കിയാണ് സമിതി ഇതുവരെ പുരസ്‌കാരത്തിന് കൃതികൾ പരിഗണിച്ചത്. ഇക്കുറി വി.ജെ. ജെയിംസിന്റെ 'നിരീശ്വരൻ' എന്ന നോവലും ഏഴാച്ചേരി രാമചന്ദ്രന്റെ 'ഇലത്തുമ്പിലെ വജ്രദാഹം' എന്ന കാവ്യവും അവസാനവട്ടം വരെ പരിഗണിച്ചിരുന്നു. സർഗാത്മകതയുള്ള മികച്ച കൃതികളായതിനാലാണ് അത്. എന്നാൽ, അർഹതയില്ലാത്ത കൃതിക്ക് പുരസ്‌കാരം നൽകുന്നതിനായി കടുത്ത ബാഹ്യസമ്മർദങ്ങളും ഇടപെടലും സമിതിക്കുമേൽ ഉണ്ടായി. അതിന് കൂട്ടുനിൽക്കാനാവാത്തതിനാലാണ് രാജിവെയ്ക്കുന്നതെന്ന് സാനുമാസ്റ്റർ നൽകിയ രാജിക്കത്തിൽ പറയുന്നു.

എന്നാൽ ഈ കമ്യൂണിസ്റ്റ് കവി പുതുശ്ശേരി രാമചന്ദ്രനാണെന്നും, കമ്യുണിസ്റ്റ് സഹനസമര ജീവിതത്തിന്റെ ചരിത്ര ഗാഥയായി രചിക്കപ്പെട്ട മികച്ച സാഹിത്യകൃതിയായി വിലയിരുത്തപ്പെട്ട പുസ്തകത്തിന് അവാർഡ് നൽകുന്നതിൽ എന്താണ് തെറ്റുമെന്നുമാണ് സോഷ്യൽ മീഡിയയിൽ പലരും പ്രതികരിക്കുന്നത്. സാനുമാസ്റ്റരുടെ ഇരട്ടത്താപ്പിനെയും നിരൂപകൻ ഷാജിജേക്കബിനെപ്പോലുള്ളവർ ചോദ്യം ചെയ്യുകയാണ്. 'സർഗാത്മകത കൊണ്ടു ശ്വാസം മുട്ടുന്ന സ്വന്തം കൃതിക്ക് ഈ അവാർഡ് കിട്ടിയതിനെക്കുറിച്ചോ സാഹിത്യത്തിന്റെ ഏഴയലത്തു കൂടി പോകാത്ത മകളെ ജൂറിയാക്കിയതിനെക്കുറിച്ചോ ആരും ചോദിക്കരുത്. രാമനുണ്ണിക്കും പ്രഭാവർമക്കും മോഹൻ കുമാറിനും വയലാർ അവാർഡ് കൊടുക്കാൻ കാണിച്ച മഹാമനസ്‌കതക്കു കയ്യടിക്കുകയും വേണം.'- ഷാജിജേക്കബ് ഫേസ്‌ബുക്ക് പോസ്റ്റിൽ വിമർശിച്ചു.

ഷാജി ജേക്കബിന്റെ പോസ്റ്റ് ഇങ്ങനെയാണ്

ഗംഭീരം. കമ്യുണിസ്റ്റ് സഹനസമര ജീവിതത്തിന്റെ ചരിത്ര ഗാഥയായി രചിക്കപ്പെട്ട പുതുശ്ശേരി രാമചന്ദ്രന്റെ ആത്മകഥക്കെതിരെ ഒളിയുദ്ധം നടത്താൻ എം.കെ സാനുവിന് എല്ലാ ധാർമികാവകാശ ങ്ങളുമുണ്ട്. സർഗാത്മകത കൊണ്ടു ശ്വാസം മുട്ടുന്ന സ്വന്തം കൃതിക്ക് ഈ അവാർഡ് കിട്ടിയതിനെക്കുറിച്ചോ സാഹിത്യത്തിന്റെ ഏഴയലത്തു കൂടി പോകാത്ത മകളെ ജൂറി യാക്കിയതിനെക്കുറിച്ചോ ആരും ചോദിക്കരുത്. രാമനുണ്ണിക്കും പ്രഭാവർമക്കും മോഹൻ കുമാറിനും വയലാർ അവാർഡ് കൊടുക്കാൻ കാണിച്ച മഹാമനസ്‌കതക്കു കയ്യടിക്കുകയും വേണം. മലയാളത്തിൽ ഏറ്റവും സാംസ്‌കാരിക മൂല്യമുള്ള സാഹിത്യ പുരസ്‌കാരമായിരുന്ന വയലാർ അവാർഡ് തിണ്ണ നിരങ്ങികൾക്കും പാദസേവകരായ കിണ്ണത്തപ്പന്മാർക്കും വീതം വച്ചു നൽകിയത് ഇയാളാണ്. അൽപ്പരായി ജനിക്കുന്നവർ അൽപ്പരായിത്തന്നെ മരിക്കും .- ഷാജിജേക്കബ് ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP