Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കഞ്ചാവ് മാഫിയ തലവൻ `ബ്ലാക്ക്` അജിത്തിന്റെ ഫോണിൽ വിളിച്ചത് നിരവധി തവണ; രാത്രി കാലങ്ങളിൽ വീടിന്റെ മെയിൻ സ്വിച്ച് ഓഫ് ചെയ്ത് പരിഭ്രാന്തി സൃഷ്ടിച്ചു; കഞ്ചാവ് പൊതിയുമായി പിടിയിലായപ്പോൾ സാധനം കിട്ടിയ സ്ഥലം പൊലീസിൽ പറഞ്ഞത് ഒറ്റുകാരനെന്ന സംശയത്തിന് ഇടയാക്കി; വീട്ടുകാരെ അപായപ്പെടുത്തുമോ എന്ന ഭയം കൂടിയായപ്പോൾ സുഹൃത്തുക്കളെ വിളിച്ച് ഒരു സമാധാനവുമില്ലെന്ന് അറിയിച്ചു; അജിത് ആത്മഹത്യ ചെയ്തത് കഞ്ചാവ് മാഫിയ തന്നെ വകവരുത്തുമെന്ന ഭയം കാരണം

കഞ്ചാവ് മാഫിയ തലവൻ `ബ്ലാക്ക്` അജിത്തിന്റെ ഫോണിൽ വിളിച്ചത് നിരവധി തവണ; രാത്രി കാലങ്ങളിൽ വീടിന്റെ മെയിൻ സ്വിച്ച് ഓഫ് ചെയ്ത് പരിഭ്രാന്തി സൃഷ്ടിച്ചു; കഞ്ചാവ് പൊതിയുമായി പിടിയിലായപ്പോൾ സാധനം കിട്ടിയ സ്ഥലം പൊലീസിൽ പറഞ്ഞത് ഒറ്റുകാരനെന്ന സംശയത്തിന് ഇടയാക്കി; വീട്ടുകാരെ അപായപ്പെടുത്തുമോ എന്ന ഭയം കൂടിയായപ്പോൾ സുഹൃത്തുക്കളെ വിളിച്ച് ഒരു സമാധാനവുമില്ലെന്ന് അറിയിച്ചു; അജിത് ആത്മഹത്യ ചെയ്തത് കഞ്ചാവ് മാഫിയ തന്നെ വകവരുത്തുമെന്ന ഭയം കാരണം

ആർ കണ്ണൻ

കൊല്ലം: എക്‌സൈസ് സംഘത്തോട് കഞ്ചാവ് മാഫിയാ സംഘങ്ങളുടെ പേര് വിവരം വെളിപ്പെടുത്തിയതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തത് കഞ്ചാവ് മാഫിയയുടെ ഭീഷണി കാരണം. തഴവാ മണപ്പള്ളി ശരത് ഭവനത്തിൽ ശശിധരൻ - ശോഭാ ദമ്പതികളുടെ മകൻ എസ് അജിത്താ(23)ണ് തിങ്കളാഴ്ച വീടിനുള്ളിൽ തൂങ്ങി മരിച്ചത്. ആത്മഹത്യക്ക് കാരണം കഞ്ചാവ് മാഫിയയുടെ ഭീഷണിയാണെന്നുള്ള ഫോൺ സംഭാഷണം ബന്ധുക്കൾ പൊലീസിന് കൈമാറി.ഏതാനം ദിവസം മുൻപ് ആത്മഹത്യ ചെയ്ത അജിത്തും മറ്റു രണ്ട് സുഹൃത്തുക്കളും വീടിന് സമീപം റോഡിൽ നിൽക്കുമ്പോൾ എക്‌സൈസ് സംഘം ഇവരെ പരിശോദിച്ചിരുന്നു. പരിശോദനയിൽ ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളുടെ കൈവശം ഉണ്ടാിരുന്ന ചെറിയ കഞ്ചാവ് പൊതി കണ്ടെടുത്തു

തുടർന്ന് മൂന്നപേരെയും കസ്റ്റഡിയെലെടുത്ത് എക്‌സൈസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ കഞ്ചാവ് ലഭിച്ചത് എവിടെ നിന്നാണെന്ന് ഇവർ വ്യക്തമായി മൊഴി നൽകി. പിന്നീട് പെറ്റികേസ് ചുമത്തി ജാമ്യത്തിൽ വിടുകയും ചെയ്തു. മൊഴിയുടെ അടിസ്ഥാനത്തിൽ എക്‌സൈസ് സംഘം കഞ്ചാവ് മാഫിയ തലവൻ ബ്ലാക്കിന്റെ കടത്തൂരിലെ വീട്ടിലെത്തി. എന്നാൽ എക്‌സൈസ് സംഘം എത്തുന്നുണ്ട് എന്ന രഹസ്യ വിവരം കിട്ടിയ ഇയാൾ വീട്ടിൽ നിന്നും തന്ത്രപരമായി ഒളിവിൽ പോയി. ഇതോടെയാണ് അജിത്തിന്റെ ഫോണിലേക്ക് ഭീഷണി എത്തി തുടങ്ങിയത്.ഭീഷണിക്ക് തെളിവായി അജിത്ത് മരണപ്പെടുന്നതിന് തലേ ദിവസം സുഹൃത്തുമായി സംസാരിച്ച ഫോൺ സംഭാഷണം പുറത്തു വന്നിട്ടുണ്ട്. അതിൽ ബ്ലാക്ക് എന്നയാൾ തന്നെ നിരന്തരമായി വിളിച്ചു ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് പറയുന്നുണ്ട്. കൂടാതെ അർദ്ധരാത്രിയിൽ വീട്ടിലെ മെയിൻ സ്വിച്ച് ഓഫ് ചെയ്ത് പേടിപ്പെടുത്തുന്നതും പതിവായിരുന്നു എന്ന് ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്.

കുടുംബാംഗങ്ങളെ ആക്രമിക്കുമോ എന്ന ഭയത്താലാണ് ഇയാൾ ആത്മഹത്യ ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു ആത്മഹത്യ ചെയ്തത്. ഉച്ച ഭക്ഷണത്തിന് ശേഷം മുറിയിൽ കയറി വാതിലടച്ച് ഉറങ്ങാനായി കയറി. അൽപ്പ സമയത്തിന് ശേഷം വീട്ടുകാർ വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് ജനൽ തല്ലിപ്പൊളിച്ചു നോക്കിയപ്പോഴാണ് തൂങ്ങി നിൽക്കുന്നത് കണ്ടത്. ഇതോടെ വാതിൽ തല്ലിപ്പൊളിച്ച് അകത്ത് കയറി ഇയാളെ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയി. എന്നാൽ ആശുപത്രിയിൽ എത്തും മുൻപ് മരണത്തിന് കീഴടങ്ങുകയായിരുന്നു. ശരത്,രജിത്ത് എന്നിവർ സഹോദരങ്ങളാണ്. പൊലീസ് സർജ്ജന്റെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം നടത്തി മൃതദേഹം വീട്ടു വളപ്പിൽ സംസ്‌ക്കരിച്ചു. സംഭവത്തിൽ ഓച്ചിറ പൊലീസ് കേസെടുത്തു. ബന്ധുക്കൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുന്നുണ്ടെങ്കിലും കാര്യമായ പുരോഗതിയില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകാനൊരുങ്ങുകയാണ് ബന്ധുക്കൾ.

അതേ സമയം കരുനാഗപ്പള്ളിയിലും ഓച്ചിറയിലും കഞ്ചാവ് മാഫിയ സംഘങ്ങൾ വിലസുകയാണ്. കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട് ഒരുവർഷത്തിനുള്ളിൽ കരുനാഗപ്പള്ളി എക്‌സൈസ് നൂറിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്.ഇതിൽ ഒരു കിലോയിലധികം കഞ്ചാവുമായി പിടിക്കപ്പെട്ടത് 30 പേർ. ജില്ലയിൽ ഏറ്റവും കൂടുതൽ കഞ്ചാവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതും കരുനാഗപ്പള്ളിയിലാണെന്നാണ് കണക്കുകൾ. രണ്ടുമാസത്തിനുള്ളിൽ നാലുകേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞദിവസം അഞ്ചുകിലോ കഞ്ചാവുമായി ഒരാളെ കരുനാഗപ്പള്ളിയിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഒരാഴ്ചമുമ്പ് അഞ്ചുകിലോ കഞ്ചാവുമായി നാലുപേരെ കരുനാഗപ്പള്ളി പൊലീസും അറസ്റ്റ് ചെയ്തിരുന്നു.

മറ്റു സംസ്ഥാനങ്ങളിൽനിന്ന് കരുനാഗപ്പള്ളിയിലെ ചില്ലറ വിൽപ്പനസംഘങ്ങൾക്ക് നൽകാനായി കൊണ്ടുവരുന്ന കഞ്ചാവാണ് പിടിക്കപ്പെടുന്നതിൽ അധികവും. കുറഞ്ഞ വിലയ്ക്കുവാങ്ങി വലിയ വിലയ്ക്കുവിൽക്കുകയാണ് പതിവ്. ഒരു കിലോയിൽ കൂടുതൽ കഞ്ചാവ് പിടിച്ചാൽ മാത്രമേ സാധാരണഗതിയിൽ പ്രതിയെ റിമാൻഡ് ചെയ്യാറുള്ളൂ. അതിനാൽ പലരും ഒരു കിലോയിൽ താഴെ കഞ്ചാവ് മാത്രമേ വിൽപ്പനയ്ക്കായി കൊണ്ടുവരാറുള്ളൂ. ബാക്കി ഒളിപ്പിച്ചു വയ്ക്കുകയാണ് പതിവ്. കഞ്ചാവ് വിൽപ്പനസംഘങ്ങൾക്ക് ആവശ്യക്കാരുടെ വാട്സ് ആപ്പ് ഗ്രൂപ്പുകളുമുണ്ട്. ഈ ഗ്രൂപ്പ് അറിയിക്കുന്നത് അനുസരിച്ചാണ് കഞ്ചാവ് എത്തിക്കുന്നത്. വള്ളിക്കാവിന് സമീപം കാടുമൂടിക്കിടക്കുന്ന സ്ഥലത്ത് കഞ്ചാവ് നട്ടുവളർത്തുന്നതും എക്‌സൈസ് കണ്ടെത്തിയിരുന്നു. ഇതിനുപിന്നിൽ പ്രവർത്തിക്കുന്നവരെക്കുറിച്ചുള്ള അന്വേഷണം നടക്കുന്നു.

വിദ്യാർത്ഥികളെ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും കഞ്ചാവ് വിൽപ്പന നടക്കുന്നത്. കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം കൂടിവരുന്നതായി എക്‌സൈസ് പറയുന്നു. മക്കൾ കഞ്ചാവ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി രക്ഷകർത്താക്കളാണ് എക്‌സൈസിനെ വിളിക്കുന്നത്. ഈ വിദ്യാർത്ഥികൾക്ക് കൗൺസലിങ് നൽകി ലഹരി ഉപയോഗത്തിൽനിന്ന് മോചിപ്പിക്കുന്നുണ്ട്. എം ടി.എം.എ. പോലുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന പെൺകുട്ടികളും ഉണ്ടെന്നാണ് വിവരം. ഇതേക്കുറിച്ച് എക്‌സൈസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കഞ്ചാവ് ഉപയോഗിക്കുന്നതിനായി ഓൺലൈൻവഴി ഉപകരണങ്ങൾ വാങ്ങുന്നവരുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP