Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇരുവൃക്കകളും തകരാറിലായ അഞ്ജലിയുടെ ഏറ്റവും വലിയ ആഗ്രഹമാണ് നിവിൻ പോളിയെ കാണണമെന്നുള്ളത്; ടെലിഗ്രാമിലെ ഫാൻസ് ഗ്രൂപ്പിൽ പങ്ക് വെച്ച ആഗ്രഹം ഷെയർ ചെയ്ത് എത്തിയത് താരത്തിന്റെ അടുത്ത് തന്നെ; നേരിട്ടെത്തി വിശേഷങ്ങളും പറഞ്ഞ് സെൽഫി എടുത്തതോടെ അഞ്ജലിയുടെ ആഗ്രഹവും സഫലം

ഇരുവൃക്കകളും തകരാറിലായ അഞ്ജലിയുടെ ഏറ്റവും വലിയ ആഗ്രഹമാണ് നിവിൻ പോളിയെ കാണണമെന്നുള്ളത്; ടെലിഗ്രാമിലെ ഫാൻസ് ഗ്രൂപ്പിൽ പങ്ക് വെച്ച ആഗ്രഹം ഷെയർ ചെയ്ത് എത്തിയത് താരത്തിന്റെ അടുത്ത് തന്നെ; നേരിട്ടെത്തി വിശേഷങ്ങളും പറഞ്ഞ് സെൽഫി എടുത്തതോടെ അഞ്ജലിയുടെ ആഗ്രഹവും സഫലം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇരുവൃക്കകളും തകരാറിലായ അഞ്ജലിക്ക് ഒരേ ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. നിവിൻ പോളിയെ ഒന്നു കാണണം. ആരാധികയുടെ ആഗ്രഹം അറിഞ്ഞ നിവിൻ പോളി നേരിട്ടെത്തി കണ്ടതിന്റെ സന്തോഷത്തിലാണ് ഈ ഇരുപത്തിആറ്കാരി. അഞ്ജലിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു തന്റെ പ്രിയ താരത്തെ ഒന്നു കാണുക എന്നുള്ളത്. അങ്ങനെ ടെലിഗ്രാമിലെ നിവിൻ പോളി ഫാൻസ് ഗ്രൂപ്പിൽ അഞ്ജലി ഈ ആഗ്രഹം അറിയിക്കുകയായിരുന്നു. തുടർന്ന് ഈ വാർത്ത എല്ലാവരും ഷെയർ ചെയ്ത് നിവിൻ പോളിയുടെ അരികിലെത്തി. അതോടെ അഞ്ജലിയെ കാണാൻ നേരിട്ടെത്തുകയായിരുന്നു. തിരക്കിനിടയിലും അഞ്ജലിക്കൊപ്പം വിശേഷങ്ങൾ പറഞ്ഞ് സെൽഫിയെടുത്താണ് താരം മടങ്ങിയത്. 26 കാരിയായ അഞ്ജലി ഇരുവൃക്കകളും തകരാറിലായി, ഇപ്പോൾ ഡയാലിസിസ് ചികിൽസയിലാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP