Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വയം വിരമിക്കാൻ അപേക്ഷ നൽകിയത് മുൻ ഡയറക്ടർക്കെതിരായ കൈക്കൂലിക്കേസ് അന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥൻ; രാകേഷ് അസ്താനക്കെതിരായ കേസ് അന്വേഷിക്കുന്ന സിബിഐ എസ്‌പി സതീഷ് സാഗറിന്റെ അപേക്ഷയിൽ തീരുമാനം എടുക്കാതെ ഋഷി കുമാർ ശുക്ലയും

സ്വയം വിരമിക്കാൻ അപേക്ഷ നൽകിയത് മുൻ ഡയറക്ടർക്കെതിരായ കൈക്കൂലിക്കേസ് അന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥൻ; രാകേഷ് അസ്താനക്കെതിരായ കേസ് അന്വേഷിക്കുന്ന സിബിഐ എസ്‌പി സതീഷ് സാഗറിന്റെ അപേക്ഷയിൽ തീരുമാനം എടുക്കാതെ ഋഷി കുമാർ ശുക്ലയും

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: സിബിഐ മുൻ ഡയറക്ടർക്കെതിരായ കൈക്കൂലിക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ സർവീസിൽ നിന്നും സ്വയം വിരമിക്കുന്നു. രാകേഷ് അസ്താനയ്ക്കെതിരായ കൈക്കൂലിക്കേസിന്റെ അന്വേഷണോദ്യോഗസ്ഥൻ എസ്‌പി (സി ബി ഐ) സതീഷ് ദാഗറാണ് സ്വയം വിരമിക്കലിന് അപേക്ഷ നൽകിയത്. അതേസമയം സതീഷിന്റെ അപേക്ഷ സിബിഐ ഡയറക്ടർ ഋഷി കുമാർ ശുക്ല അംഗീകരിച്ചിട്ടില്ലെന്നാണ് സൂചന.

ഓഗസ്റ്റ് 19നായിരുന്നു കത്ത് സമർപ്പിച്ചതെന്ന് ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വ്യക്തിപരമായ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് സതീഷ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞവർഷം ഒക്ടോബർ 15നാണ് അസ്താനയ്ക്കെതിരെ സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ക്ലീൻ ചിറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഹൈദരബാദ് സ്വദേശിയായ വ്യാപാരിയിൽനിന്ന് കൈക്കൂലി വാങ്ങിയെന്നാണ് അസ്താനയ്ക്കെതിരായ പരാതി. കേസിൽ നാലുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഡൽഹി ഹൈക്കോടതി മെയ്‌ 31ന് നിർദ്ദേശം നൽകിയിരുന്നു.

ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യവസായി സതീഷ് സനയെ കള്ളപ്പണകേസിൽ നിന്ന് ഒഴിവാക്കാനായി അഞ്ച് കോടി രൂപ അസ്താന കൈക്കൂലി വാങ്ങിയതായി വെളിപ്പെടുത്തി സതീഷ് സന എന്നയാൾ രംഗത്തെത്തിയിരുന്നു. ദുബായിലെ മനോജ് പ്രസാദ് എന്നയാൾ പണം കൈമാറുന്നതിന് ഇടനിലക്കാരനായി നിന്നുവെന്നും പരാതിയിൽ സതീഷ് സന ആരോപിച്ചിരുന്നു. പരാതിയെത്തുടർന്ന് അസ്താനയ്‌ക്കെതിരെ സിബിഐ കേസെടുത്തുവെന്ന് മാത്രമല്ല ഡൽഹിയിലെ ആസ്ഥാനത്ത് സിബിഐ സംഘം റെയ്ഡ് നടത്തുകയും ചെയ്തു.

അസ്താനയുടെ അടുത്ത ആളായി അറിയപ്പെടുന്ന ഡെപ്യൂട്ടി എസ്‌പി ദേവേന്ദർ കുമാറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കേസുകളുമായി ബന്ധപ്പെട്ട രേഖകൾ തിരുത്തിയെന്നാണ് ഇയാൾക്കെതിരെയുള്ള പ്രധാന ആരോപണം. ഒക്ടോബർ 21ന് ആണ് അസ്താനയ്‌ക്കെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കണ്ണിലുണ്ണിയായാണ് രകേഷ് അസ്താന അറിയപ്പെടുന്നത്. 1984 ബാച്ച് ഗുജറാത്ത് കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥാനാണ് അസ്താന. 2016ൽ അനിൽ സിൻഹ വിരമിച്ച ഒഴിവിൽ സിബിഐയുടെ ഇടക്കാല ഡയറക്ടറായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. 1994ൽ ആണ് അസ്താന സിബിഐയിൽ എത്തുന്നത്. ഗോദ്ര കലാപ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു അസ്താന. ഗുജറാത്ത് പൊലീസിൽ നീണ്ട കാലത്തെ സേവനവും ഇദ്ദേഹം അനുഷ്ഠിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP