Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെഫാക് സോക്കർ ലീഗ് : സി.എഫ്.സിസാൽമിയ, ബ്ലാസ്റ്റേർസ് എഫ്.സി,മാക് കുവൈത്ത്, കേരള ചാലഞ്ചേസ്, ടി.എസ്.എഫ്.സി ടീമുകൾക്ക് ജയം

കെഫാക് സോക്കർ ലീഗ് : സി.എഫ്.സിസാൽമിയ, ബ്ലാസ്റ്റേർസ് എഫ്.സി,മാക് കുവൈത്ത്, കേരള ചാലഞ്ചേസ്, ടി.എസ്.എഫ്.സി ടീമുകൾക്ക് ജയം

സ്വന്തം ലേഖകൻ

മിശ്രിഫ് : യൂണിമണി കെഫാക് സോക്കർ ലീഗിലെ മത്സരങ്ങളിൽ സി.എഫ്.സി സാൽമിയ,മാക് കുവൈത്ത്,കേരള ചാലഞ്ചേസ്, ബ്ലാസ്റ്റേർസ് എഫ്.സി,ടി.എസ്.എഫ്.സി ടീമുകൾക്ക് വിജയം.ആദ്യ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ബോസ്‌കോ ചാമ്പ്യൻസ് എഫ്.സിയെ സി.എഫ്.സി സാൽമിയ പരാജയപ്പെടുത്തി . സി.എഫ്.സിക്ക് വേണ്ടി ജമാൽ സ്‌കോർ ചെയ്തു. ഗോളുകൾ കൊണ്ട് വല നിറഞ്ഞ രണ്ടാംമത്സരത്തിൽ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് മാക് കുവൈത്ത് സിയാസ്‌കോ എഫ്. സിയെ തകർത്തെറിഞ്ഞു.

മാക് കുവൈത്തിന് വേണ്ടി ഇബ്രാഹിം കുട്ടി നാല് ഗോളും കൃഷ്ണ ചന്ദ്രനും അനീഷും ഓരോ ഗോളുകൾ നേടി.തുടർന്ന് നടന്ന മത്സരത്തിൽ കേരള ചാലഞ്ചേർസ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് യംഗ് ഷൂട്ടേർസ് അബ്ബാസ്സിയയെ കീഴടക്കി.വിജയികൾക്ക് വേണ്ടി ഷഹീർ ഇരട്ട ഗോളും, ബിജു ഒരു ഗോളും സ്‌കോർ ചെയ്തു. ലീഗിൽ നടന്ന മറ്റൊരു മത്സരത്തിൽ ബ്ലാസ്റ്റേർസ് എഫ്.സി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അൽ ശബാബ് എഫ്.സിയെ തോൽപ്പിച്ചു. ബ്ലാസ്റ്റേർസിന് വേണ്ടി ഷമീറും ജസീലും ഓരോ ഗോളുകൾ നേടി. കരുത്തന്മാർ തമ്മിൽ ഏറ്റു മുട്ടിയ അവസാന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ടി.എസ്.എഫ്.സി കേരള സ്റ്റാറിനെ കീഴടക്കി.ആൽബിയും സാബുവും ടി.എസ്.എഫ്.സിക്ക് വേണ്ടി ഓരോ ഗോളുകൾ നേടി.

എല്ലാ വെള്ളിയാഴ്ചകളിലും മിഷറഫ് പബ്ലിക് അഥോറിറ്റി ഫോർ യൂത്ത് ആൻഡ് സ്പോർട്സ് സ്റ്റേഡിയത്തിൽ വൈകിട്ട് 4:00 മുതൽ രാത്രി 9:00 മണിവരെയാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത് . കുവൈത്തിലെ മുഴുവൻ ഫുട്ബാൾ പ്രേമികൾക്കും കുടുംബസമേതം മത്സരങ്ങൾ ആസ്വദിക്കുവാനുള്ള സൗകര്യം ഒരുക്കിയതായി കേഫാക് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 99708812,55916413 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP