Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒളിച്ചോട്ടം ആരും അറിയാതിരിക്കാൻ വിമാന ടിക്കറ്റ് എടുത്തത് കേരളത്തിലെ ഒരുഏജൻസിയിൽ നിന്ന്; ഏജൻസിയിൽ ഇപ്പോൾ വിളിക്കുമ്പോൾ ഫോൺ സ്വിച്ച് ഓഫ്; കടന്നത് അബുദാബിയിലേക്കെന്ന് വ്യക്തമായതോടെ അങ്ങോട്ട് പറക്കാൻ ഒരുങ്ങി അമ്മയും സഹോദരനും; ഫേസ്‌ബുക്കും വാട്‌സാപ്പും അടക്കം ഡിലീറ്റ് ചെയ്തുള്ള ഒളിച്ചോട്ടം നിർബന്ധിത മതപരിവർത്തത്തിനെന്ന വാദത്തിൽ ഉറച്ച് പിതാവ്; ഡൽഹിയിലെ മലയാളി പെൺകുട്ടിയെ രാജ്യം കടത്തിയ കേസ് എൻഐഎ ഏറ്റെടുത്തേക്കും

ഒളിച്ചോട്ടം ആരും അറിയാതിരിക്കാൻ വിമാന ടിക്കറ്റ് എടുത്തത് കേരളത്തിലെ ഒരുഏജൻസിയിൽ നിന്ന്; ഏജൻസിയിൽ ഇപ്പോൾ വിളിക്കുമ്പോൾ ഫോൺ സ്വിച്ച് ഓഫ്; കടന്നത് അബുദാബിയിലേക്കെന്ന് വ്യക്തമായതോടെ അങ്ങോട്ട് പറക്കാൻ ഒരുങ്ങി അമ്മയും സഹോദരനും; ഫേസ്‌ബുക്കും വാട്‌സാപ്പും അടക്കം ഡിലീറ്റ് ചെയ്തുള്ള ഒളിച്ചോട്ടം നിർബന്ധിത മതപരിവർത്തത്തിനെന്ന വാദത്തിൽ ഉറച്ച് പിതാവ്; ഡൽഹിയിലെ മലയാളി പെൺകുട്ടിയെ രാജ്യം കടത്തിയ കേസ് എൻഐഎ ഏറ്റെടുത്തേക്കും

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: രാവിലെ വീട്ടിൽ നിന്നിറങ്ങിയ മകൾ ആരുമറിയാതെ പെട്ടെന്ന് രാജ്യം തന്നെ വിട്ടതിന്റെ നടുക്കത്തിലാണ് ഡൽഹിയിലെ കുടുംബം. ക്രിസ്ത്യൻ പെൺകുട്ടി ഇസ്ലാംമതത്തിൽ പെട്ട യുവാവുമായി അബുദാബിയിലേക്ക് കടന്നതിനെ തുടർന്ന് കുടുബം ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ്. ദേശീയ ന്യൂനപക്ഷ കമ്മീഷനും വിഷയത്തിൽ ഇടപെട്ടു. ഡൽഹി പൊലീസും കേന്ദ്ര ഏജൻസികളും അന്വേഷണം തുടങ്ങികഴിഞ്ഞു. കോളേജിലേക്ക് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടിക്ക് രാജ്യം വിടാൻ വിമാന ടിക്കറ്റ് എത്തിച്ച് കൊടുത്തത് കേരളത്തിൽ നിന്നാണെന്നാണ് ഏറ്റവും ഒടുവിൽ കിട്ടുന്ന വിവരം. സമയം പോക്കാൻ പെൺകുട്ടി മെട്രോയിൽ കയറി കറങ്ങി. ഒപ്പം ആരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല. ചിലരെയൊക്കെ കണ്ടിരുന്നു. ഏതായാലും വിമാനം കയറും മുമ്പ് പെൺകുട്ടി അമ്മയെ വിളിച്ചു. തിരിച്ചുവിളിച്ചപ്പോൾ അനക്കമില്ല. മൊബൈലും ഓഫ് ചെയ്ത് സിംകാർഡും മാറ്റിയെന്ന് പിന്നീട് വ്യക്തമായി. രാജ്യം വിടും മുമ്പ് എങ്ങോട്ടാണ് പോകുന്നതെന്ന് ചെറിയ സൂചന പോലും കിട്ടാതിരിക്കാൻ പെൺകുട്ടി കാട്ടിയ ശ്രദ്ധ വീട്ടുകാരെയും അമ്പരപ്പിച്ചു. എന്നാൽ, ഇതിന് പിന്നിൽ വ്യക്തമായ ആസൂത്രണമുണ്ടെന്നാണ് പൊലീസ് കണക്കുകൂട്ടുന്നത്. വിമാന ടിക്കറ്റ് എടുത്തിരിക്കുന്നത് കേരളത്തിലെ ഒരു ഏജൻസിയിൽ നിന്നാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. . ഇയാളുടെ മൊബൈൽ ഫോൺ സംഭവത്തിനു ശേഷം സ്വിച്ച് ഓഫ് ആണെന്ന് പറയുന്നു.

ഏറെ നാളായി ഡൽഹിയിലുള്ള പെൺകുട്ടിക്കും കാമുകൻ മുഹമ്മദ് സിദ്ദിഖിനും പെട്ടെന്ന് കേരളത്തിൽ നിന്ന് വിമാന ടിക്കറ്റ സംഘടിപ്പിച്ച് കൊടുത്തതിന് പിന്നിൽ വലിയൊരു സംഘമുണ്ടെന്നും സംശയം ഉയരുന്നു. ഡൽഹി ചാണക്യപുരിയിലുള്ള ജീസസ് ആൻഡ് മേരി കോളജിലെ അവസാന വർഷ ഡിഗ്രി വിദ്യാർത്ഥിനിയുടെ ടെക്‌സ്റ്റ് ബുക്കിൽ നിന്ന് ഇസ്ലാമിനെ കുറിച്ച് അറിയേണ്ട ഒമ്പത് കാര്യങ്ങൾ എന്ന കുറിപ്പ് കണ്ടെത്തി. അറബിയിൽ എഴുതപ്പെട്ട കാര്യങ്ങൾ ഇംഗ്ലീഷ് അക്ഷരങ്ങളിലാണ് പെൺകുട്ടി എഴുതിയിരിക്കുന്നത്. പ്രണയിച്ചുള്ള ഒളിച്ചോട്ടമാണെന്ന സംശയം ന്യായമായും ഉയരുന്നുണ്ട്. എന്നാൽ, ന്യൂനപക്ഷ കമ്മീഷൻ ഇത് നിർബന്ധിത മതപരിവർത്തനമോ, ലൗജിഹാദോ ആയി വിശേഷിപ്പതോടെ അന്വേഷണം മുറുകി. പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കിട്ടായാൽ മാത്രമേ ഇക്കാര്യത്തിൽ ഒരുനിഗമനത്തിൽ എത്താൻ കഴിയൂ.

വാട്‌സാപ്പ് ഫേസ്‌ബുക്ക് അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്ത ശേഷം ഒളിച്ചോട്ടം

സമയം പോക്കാൻ പെൺകുട്ടി മെട്രോയിൽ കയറി കറങ്ങി. ഒപ്പം ആരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല. ചിലരെയൊക്കെ കണ്ടിരുന്നു. ഏതായാലും വിമാനം കയറും മുമ്പ് പെൺകുട്ടി അമ്മയെ വിളിച്ചു. തിരിച്ചുവിളിച്ചപ്പോൾ അനക്കമില്ല. മൊബൈലും ഓഫ് ചെയ്ത് സിംകാർഡും മാറ്റിയെന്ന് പിന്നീട് വ്യക്തമായി. രാജ്യം വിടും മുമ്പ് എങ്ങോട്ടാണ് പോകുന്നതെന്ന് ചെറിയ സൂചന പോലും കിട്ടാതിരിക്കാൻ പെൺകുട്ടി കാട്ടിയ ശ്രദ്ധ വീട്ടുകാരെയും അമ്പരപ്പിച്ചു. എന്നാൽ, ഇതിന് പിന്നിൽ വ്യക്തമായ ആസൂത്രണമുണ്ടെന്നാണ് പൊലീസ് കണക്കുകൂട്ടുന്നത്. മൊബൈൽ ഫോൺ തിരിച്ചറിയാനുള്ള നമ്പർ അച്ചടിച്ച കവറും നശിപ്പിച്ചതായാണ് സൂചന.സംഭവത്തിന് രണ്ടുനാൾ മുമ്പേ വാട്സാപ്പ് അക്കൗണ്ട് ഡിലീറ്റ് ചെയ്തു. ഇ-മെയിലും ഇല്ലാതാക്കി. ഫേസ്‌ബുക്കും ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും എടുത്തുകളഞ്ഞിട്ടും സുഹൃത്തുക്കൾ പോലും അറിഞ്ഞില്ലെന്ന കാര്യം വിചിത്രമാണ്. യുഎഇയിലേക്കു വിസയും വിമാന ടിക്കറ്റും ആരുസംഘടിപ്പിച്ചുവെന്നും വീട്ടുകാർക്ക് അറിയില്ല. കുട്ടിക്ക് പാസ്പോർട്ട് ഉള്ള വിവരം അറിയാം. അതേസമയം കൊണ്ടുപോകേണ്ട രേഖകളെല്ലാം എടുക്കാൻ മറന്നതുമില്ല.

സ്‌കൂളിലെയും കോളജിലെയും സർട്ടിഫിക്കറ്റുകൾ, സ്വർണാഭരണങ്ങൾ, സ്വന്തം ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 6,000 രൂപ, അത്യാവശ്യം വേണ്ട വസ്ത്രങ്ങൾ എന്നിവ ബാഗിലെടുത്തു. കോളേജിൽ പാവങ്ങൾക്ക് കൊടുക്കാനാണ് ഡ്രസ് എന്നാണ് വീട്ടുകാരെ ധരിപ്പിച്ചത്. മകളെ സംശയിക്കാത്ത മാതാപിതാക്കൾ അത് വിശ്വസിക്കുകയും ചെയ്തു. ലാജ്പത് നഗറിലെ ദയാനന്ത് കോളനിയിലുള്ള സർട്ടിഫൈഡ് മാനേജ്‌മെന്റ് അക്കൗണ്ടന്റ് (സിഎംഎ) കോച്ചിങ് ക്ലാസിലേക്കു പതിവുപോലെ പോകുന്നുവെന്നാണ് അമ്മയോടു പറഞ്ഞത്. മൊബൈലിൽ ബാറ്ററി ചാർജ് കുറവാണെന്നും പറഞ്ഞു. രാത്രി 10.30 വരെ കാത്തിരുന്നിട്ടും കുട്ടി വിളിച്ചതുമില്ല, വീട്ടിൽ എത്തിയതുമില്ല. മകളുടെ മൊബൈലിലേക്കു വിളിക്കാൻ പലതവണ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഫോൺ നോട്ട് റീച്ചബിൾ എന്നതായിരുന്നു സന്ദേശം.പരിഭ്രാന്തരായ മാതാപിതാക്കൾ ലാജ്പത് നഗറിലെ കോച്ചിങ് സെന്ററിലെത്തി. അന്ന് സിഎംഎ ക്ലാസ് ഉണ്ടായിരുന്നില്ലെന്ന് അപ്പോഴാണ് അറിയുന്നത്. ഉടൻ മാതാപിതാക്കളും പെൺകുട്ടിയുടെ സഹോദരനും ബന്ധുക്കളും അയൽവാസികളും സുഹൃത്തുക്കളും ഡൽഹിയിലെ മലയാളി സംഘടനാ നേതാക്കളുമെല്ലാം പലതരത്തിൽ അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും കിട്ടിയില്ല. പെൺകുട്ടിയുടെ ഒരു ബുക്കിൽ നിന്ന് ഇസ്ലാം മത പ്രാർത്ഥനകളും മറ്റും കിട്ടിയതായും സൂചനയുണ്ട്. ഇസ്ലാംമത വിശ്വാസിയെ വിവാഹം കഴിച്ചാൽ എന്താണ് പ്രശ്നമെന്ന് കോളേജിൽ കൂട്ടുകാരികളോട് ചോദിച്ചിരുന്നതായും റിപ്പോർട്ടുകൾ വരുന്നു.

ഒളിച്ചോട്ടം ആസൂത്രിതമെന്ന് പിതാവ്

സാധാരണ കോളേജ് വിദ്യാർത്ഥികളുടെ പ്രണയവും ഒളിച്ചോട്ടവുമായി ഇതിനെ കാണാൻ പെൺകുട്ടിയുടെ പിതാവ് തയ്യാറല്ല. വ്യക്തമായ ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. അവസാന വർഷ ഡിഗ്രി വിദ്യാർത്ഥിനിയായ പെൺകുട്ടിയെ ഡിഗ്രി പൂർത്തിയാക്കാൻ അനുവദിക്കാതെ രാജ്യം കടത്തിയത് എന്തുകൊണ്ടെന്ന ചോദ്യമാണ് പിതാവ് ഉന്നയിക്കുന്നത്. ഇരുപതാം പിറന്നാൾ അടുത്തിരിക്കെ പെൺകുട്ടിയെ കടത്തിയതും കുടുംബത്തെ വേദനിപ്പിക്കുന്നു.

അപ്പനും അമ്മയും ഏക സഹോദരനുമൊപ്പം പിറന്നാൾ ആഘോഷിക്കാനുള്ള അവസരം പോലും പെൺകുട്ടിക്കു നിഷേധിച്ചതിനും മതിയായ കാരണമില്ല. യുഎഇയിലേക്കുള്ള വീസ എടുത്തുകൊടുത്ത് അതീവ രഹസ്യമായി കഴിഞ്ഞ 18ന് വൈകുന്നേരം വിമാനത്തിൽ അബുദാബിയിലേക്കു കടത്തിയതിന്റെ 17-ാം ദിവസമായിരുന്നു കുട്ടിയുടെ 20-ാം പിറന്നാൾ. യഥാർഥ പ്രണയമാണെങ്കിൽ എന്തിന് ഇസ്ലാംമത പ്രാർത്ഥനകൾ ചൊല്ലാൻ സമ്മർദ്ദം ചെലുത്തിയെന്ന് ചോദ്യവും ഉയരുന്നു. പെൺകുട്ടിയുമായി വീട്ടുകാർ ഫോണിൽ സംസാരിച്ചുവെന്ന് അറിയുന്നു. ഇതിനെ തുടർന്ന് അമ്മയും സഹോദരനും പെൺകുട്ടിയെ കാണാൻ അബുദാബിക്ക് പോകുന്നതായും സൂചനയുണ്ട്.

കോളേജിലേക്കെന്ന് പറഞ്ഞ് ഇറങ്ങി; പിന്നെ കാണാനില്ല

ഡൽഹിയിൽ മലയാളിയായ 21 കാരിയെയാണ് കാണാതായത്. തലസ്ഥാനനഗരിയിൽ സ്ഥിരതാമസമാക്കിയ ക്രൈസ്തവ ദമ്പതികളുടെ രണ്ടുമക്കളിൽ ഒരാളെയാണ് കാണാതായത്. പെൺകുട്ടി ഡൽഹി ജീസസ് ആൻഡ് മേരി കോളജിലെ അവസാന വർഷ ഡിഗ്രി വിദ്യാർത്ഥിനിയാണ്. കോളജിലേക്ക് പോയ പെൺകുട്ടി രാത്രിയായിട്ടും മടങ്ങിയെത്തിയില്ല. ഇതോടെ വീട്ടുകാർ പരിഭ്രാന്തരായി. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.

ഭീകരബന്ധം അന്വേഷിക്കാൻ എൻഐഎ

സംസ്ഥാനത്തെ സാമുദായിക സൗഹാർദം തകർക്കുന്ന തരത്തിലുള്ള ഇത്തരം സംഭവങ്ങൾ ഗൗരവത്തോടെ കാണേണ്ടതാണെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിരീക്ഷിച്ചു. ഭൂരിഭാഗം സംഭവങ്ങളിലും ഇരകൾ മസ്തിഷ്‌ക പ്രക്ഷാളനത്തിന് വിധേയമായിട്ടുണ്ട്. ഇവരെ ഭീകരപ്രവർത്തനത്തിനും ഉപയോഗിക്കുന്നു. ഭീഷണി കാരണമാണ് പലപ്പോഴും രക്ഷിതാക്കൾ പരാതിയുമായി രംഗത്തുവരാത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത് ഗൗരവത്തോടെ കാണുകയും അന്വേഷണത്തിന് എൻഐഎയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും ജോർജ്ജ് കുര്യൻ പറഞ്ഞു. സാഹചര്യങ്ങൾ പരിശോധിക്കുമ്പോൾ ഭയത്തിന് അടിസ്ഥാനമുണ്ട്. കേരളത്തിൽനിന്നും ആദ്യം ഐഎസിൽ ചേർന്ന 21 പേരിൽ അഞ്ച് പേർ മതംമാറ്റത്തിന് ഇരകളായ ക്രിസ്ത്യാനികളാണ്. കേസ് ഔദ്യോഗികമായി കേസന്വേഷണം എൻഐഎക്കു കൈമാറുന്ന കാര്യത്തിൽ വൈകാതെ കേന്ദ്രം തീരുമാനിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP