Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊലീസ് തലപ്പത്ത് വീണ്ടും മാറ്റം: ടോമിൻ തച്ചങ്കരി പുതിയ ക്രൈംബ്രാഞ്ച് മേധാവി; ആംഡ് പൊലീസ് ബറ്റാലിയന്റെ അധിക ചുമതലയും; മുഹമ്മദ് ഹനീഷിന് പകരം അൽക്കേഷ് കുമാർ ശർമ്മ കൊച്ചി മെട്രോ എംഡി; എസ്‌പിമാരായ ചൈത്ര തെരേസ ജോണിനും ദിവ്യ ഗോപിനാഥിനും സ്ഥാനമാറ്റം; ഐഎഎസ് തലത്തിൽ ദേവികുളം സബ്കളക്ടർ രേണു രാജിനും സ്ഥാനമാറ്റം; രേണുവിന്റെ മാറ്റം അനധികൃത കയ്യേറ്റങ്ങൾക്കെതിരെ നടപടികൾ ശക്തമാക്കുന്നതിനിടെ

പൊലീസ് തലപ്പത്ത് വീണ്ടും മാറ്റം: ടോമിൻ തച്ചങ്കരി പുതിയ ക്രൈംബ്രാഞ്ച് മേധാവി; ആംഡ് പൊലീസ് ബറ്റാലിയന്റെ അധിക ചുമതലയും; മുഹമ്മദ് ഹനീഷിന് പകരം അൽക്കേഷ് കുമാർ ശർമ്മ കൊച്ചി മെട്രോ എംഡി; എസ്‌പിമാരായ ചൈത്ര തെരേസ ജോണിനും ദിവ്യ ഗോപിനാഥിനും സ്ഥാനമാറ്റം; ഐഎഎസ് തലത്തിൽ ദേവികുളം സബ്കളക്ടർ രേണു രാജിനും സ്ഥാനമാറ്റം; രേണുവിന്റെ മാറ്റം അനധികൃത കയ്യേറ്റങ്ങൾക്കെതിരെ നടപടികൾ ശക്തമാക്കുന്നതിനിടെ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: പൊലീസ് തലപ്പത്ത് വീണ്ടും മാറ്റം. എഡിജിപി ടോമിൻ ജെ തച്ചങ്കരിയെ ക്രൈംബ്രാഞ്ച് മേധാവിയായി നിയമിച്ചു. ആംഡ് പൊലീസ് ബറ്റാലിയന്റെ അധിക ചുമതലയും തച്ചങ്കരിക്കായിരിക്കും. എസ്‌പിമാരായ ചൈത്ര തെരേസ ജോണിനും ദിവ്യ ഗോപിനാഥിനും സ്ഥാനമാറ്റമുണ്ട്. എസ്‌പി ചൈത്ര തെരേസയെ റിസർവ് ബറ്റാലിയൻ കമാണ്ടന്റായി നിയമിച്ചു. എസ്‌പി ഡോ. ദിവ്യ ഗോപിനാഥിന് വനിതാ ബറ്റാലിയന്റെ ചുമതല നൽകി.

ഐഎഎസ് തലത്തിലും മാറ്റമുണ്ട്. അനധികൃത കയ്യേറ്റങ്ങൾക്കെതിരെ നടപടിയെടുക്കുന്നതുകൊണ്ട് ദേവികുളം സബ്കളക്ടർ കസേര ഉദ്യോഗസ്ഥർക്ക് എന്നും തലവേനയാണ്. കയ്യേറ്റക്കാരെ സംരക്ഷിക്കാൻ സമ്മർദ്ദേമറുമ്പോൾ സർക്കാരിനും ഉദ്യോഗസ്ഥർ തലവേദനയാകും. മൂന്നാറിലെ പുഴയോരം കൈയേറിയതോടെ ശക്തമായ നടപടികളാണ് ദേവികുളം സബ്കളക്ടർ രേണുരാജ് സ്വീകരിച്ചത്. പ്രളയത്തിൽ വെള്ളം കേറിയ പുഴയോരത്ത് പഞ്ചായത്ത് എൻഒസിയില്ലാതെ മൂന്നുനില കെട്ടിടം നിർമ്മിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സ്റ്റോപ്പ് മെമോ നൽകുകയായിരുന്നു. ഇതോടെ ഇവരെ സ്ഥലം മാറ്റുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഇത് ശരിവച്ച് കൊണ്ട് രേണു രാജിനെയും ഇപ്പോൾ ദേവികുളം സബ്കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റി. പൊതുഭരണ വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിയായാണ് രേണു രാജിന്റെ നിയമനം.

കൊച്ചി മെട്രോ മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്നും മുഹമ്മദ് ഹനീഷിനെ മാറ്റി. തൊഴിൽ നൈപുണ്യംവകുപ്പ് സെക്രട്ടറിയായാണ് പുതിയ നിയമനം. നികുതി (എക്‌സൈസ്) വകുപ്പ് സെക്രട്ടറി, ചേരമാൻ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ എന്നീ ചുമതലകൾ കൂടി നൽകി.നികുതി എക്‌സൈസ് സെക്രട്ടറിയുടെ അധിക ചുമതലയുമുണ്ട്. കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ് മടങ്ങിയെത്തി അൽക്കേഷ് കുമാർ ശർമ്മ കൊച്ചി മെട്രോ എംഡിയായി നിയമിച്ചു. കൊച്ചി -ബംഗല്ലൂരി വ്യവസായ ഇടനാഴിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതലയും അദ്ദേഹം വഹിക്കും.

ഒറ്റപ്പാലം സബ് കലക്ടർ ജെറോമിക് ജോർജിനെ പൊതുഭരണ വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിക്കും. ലീഗൽ മെട്രോളജി കൺട്രോളർ ഡോ. പി.സുരേഷ് ബാബുവിനെ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര (ഔദ്യോഗിക ഭാഷ) വകുപ്പ് ജോയിന്റ് സെക്രട്ടറിയാക്കി. അവധി കഴിഞ്ഞു തിരികെ പ്രവേശിച്ച നവജോത് ഖോസയെ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ മാനേജിങ് ഡയറക്ടറായി നിയമിക്കും.

അവധി കഴിഞ്ഞു തിരികെ പ്രവേശിച്ച ജോഷി മൃൺമയി ശശാങ്കിനെ ജലനിധി എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിക്കും. ഭൂജല വകുപ്പ് ഡയറക്ടറുടെയും ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെയും നാഷനൽ ഹൈഡ്രോളജി, ഡ്രിപ്പ് പ്രൊജക്ടുകളുടെയും ഡപ്യൂട്ടി സെക്രട്ടറിയുടെ ചുമതല കൂടി അദ്ദേഹം വഹിക്കും. കെ.ടി.വർഗീസ് പണിക്കരെ ലീഗൽ മെട്രോളജി കൺട്രോളറായി നിയമിക്കും.

തിരുവനന്തപുരം സബ് കലക്ടർ കെ.ഇമ്പാശേഖറിനെ കേരള ഗുഡ്‌സ് ആൻഡ് സർവീസസ് ടാക്‌സ് വകുപ്പ് ജോയിന്റ് കമ്മിഷണറായി മാറ്റി നിയമിക്കും. ആലപ്പുഴ സബ് കലക്ടർ വി.ആർ.കെ. തേജാ മൈലവാരപ്പൂവിനെ വിനോദ സഞ്ചാര വകുപ്പ് അഡിഷനൽ ഡയറക്ടറായി മാറ്റി നിയമിക്കും. കെടിഡിസി മാനേജിങ് ഡയറക്ടറുടെ അധിക ചുമതല കൂടി ഇവർ വഹിക്കും. കോഴിക്കോട് സബ് കലക്ടർ വി.വിഘ്‌നേശ്വരിയെ കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി മാറ്റി നിയമിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP