Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ദക്ഷിണകൊറിയയിൽ സോൾ മലയാളീസ് കൂട്ടായ്മയുടെ ഓണാഘോഷ പരിപാടികൾ അവിസ്മരണീയമായി

ദക്ഷിണകൊറിയയിൽ സോൾ മലയാളീസ് കൂട്ടായ്മയുടെ ഓണാഘോഷ പരിപാടികൾ അവിസ്മരണീയമായി

ഹരിഷ് ആനന്ദ്‌

സോൾ: പ്രഭാതത്തിന്റെ നാടെന്നു വിളിപ്പേരുള്ള ദക്ഷിണകൊറിയയിൽ സോൾ മലയാളീസ് എന്ന ഫേസ്‌ബുക്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മലയാളികൾ ഒത്തുകൂടി. സെപ്റ്റംബർ 22 ന് സുവോൺ നഗരത്തിൽ നടന്ന ഓണാഘോഷ പരിപാടിയിൽ ഏകദേശം 65 ഓളം കുടുംബങ്ങൾ പങ്കെടുക്കുകയുണ്ടായി.

ഓണത്തപ്പനെ വരവേൽക്കാൻ അതിരാവിലെ തന്നെ എല്ലാവരും ചേർന്ന് പൂക്കളം തയ്യാറാക്കി. അതിനു പിന്നാലെ അമ്മമാർ ചേർന്ന് അവതരിപ്പിച്ച കേരളത്തിന്റെ സ്വന്തം കലാരൂപമായ തിരുവാതിരയുടെയും ഓണപ്പാട്ടുകളുടെയും ഓളം കൊണ്ട് അത് വരെ നിശ്ശബ്ദരായിരുന്നവർ പോലും ആവേശത്തിലാഴ്ന്നു എന്നു പറയാം.

മഹാബലി തമ്പുരാൻ ആദ്യമായി കൊറിയൻ മണ്ണിൽ മലയാളികളെ സന്ദർശിച്ചു. വേഷവിധാനം കൊണ്ടും നർമ്മ സംഭാഷണങ്ങൾ കൊണ്ടും ഏല്ലാ പ്രജകളെയും അദ്ദേഹം ആശ്ചര്യപ്പെടുത്തി. കള്ളവും ചതിയുമില്ലാതെ, മാനവരെല്ലാം ഒന്നായി വാഴാൻ അദ്ദേഹം എല്ലാവരോടുമായി അഭ്യർത്ഥിച്ചു. പുതുതായി വന്ന നവകുടുംബങ്ങളേ പരിചയപ്പെട്ടതിനു ശേഷം വിഭവ സമൃദ്ധമായ ഓണ സദ്യയിലേക്ക് കടന്നു.

കൊടും ശൈത്യം ഉള്ള കൊറിയയിൽ ഓണ സദ്യയ്ക്കുള്ള പല സാമഗ്രികളും ഇല്ലാതിരുന്നിട്ട് കൂടി കെങ്കേമമായ ഒരു സദ്യയൊരുക്കാൻ പറ്റി. മലയാളികക്കൊപ്പം വിദേശികളും വാഴയിലയിൽ ഓണസദ്യ ഉണ്ടു. അവിയലും സാമ്പാറും രസവും രണ്ടു കൂട്ടം പായസവും എല്ലാം കൂടിയ കിടിലൻ സദ്യ. ഓണസദ്യയ്ക്ക് ശേഷം വിവിധകലാപരിപാടികളും ഓണക്കളികളും അരങ്ങേറി. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവർക്കും പ്രത്യേകം ഓണക്കളികൾ ഒരുക്കിയിരുന്നു. നാടൻപാട്ടുകളും ചെറു നാടകവും എല്ലാവരും നന്നേ ആസ്വദിച്ചു.

കലാപരിപാടികൾ വിജയിച്ചവർക് സമ്മാനങ്ങൾ വിതരണം ചെയ്തശേഷം ആർപ്പുവിളികളുമായി ഫോട്ടോസെഷൻ. കൊട്ടിക്കലാശത്തിൽ പ്രായഭേദമന്യേ എല്ലാരും ഓണ പൂവിളിയുമായി നൃത്തമാടി.

ഗൃഹാതുരത്വം വിളിച്ചോതിയ ഈ ഒത്തുകൂടൽ വഴി പുതു സൗഹൃദങ്ങൾ സ്ഥാപിക്കാനും ഒത്തൊരുമ എന്ന സന്ദേശം പകരാനും ഇടയായി. സദ്യക്കു വിളമ്പിയ ശർക്കര പായസത്തേക്കാളും മധുരമുള്ള ഓർമ്മകളുമായി മലയാളികൾ പിരിഞ്ഞു, അടുത്ത ചിങ്ങ മാസത്തിൽ വീണ്ടും ഒത്തു ചേരാം എന്ന പ്രതീക്ഷയോടെ..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP