Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വരും ദിവസങ്ങളിൽ രാജ്യത്തെ ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പട്ടേക്കും; എക്‌സ് റേ, ആൾട്രാ സൗണ്ട്, സൈക്കോളജിക് വിഭാഗങ്ങളിലെ ജീവനക്കാർ സമരത്തിന്

വരും ദിവസങ്ങളിൽ രാജ്യത്തെ ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പട്ടേക്കും; എക്‌സ് റേ, ആൾട്രാ സൗണ്ട്, സൈക്കോളജിക് വിഭാഗങ്ങളിലെ ജീവനക്കാർ സമരത്തിന്

സ്വന്തം ലേഖകൻ

രാജ്യത്തെ ആശുപത്രികളുടെ പ്രവർത്തനം വരും ദിവസങ്ങളിൽ തടസ്സപ്പെടുമെന്ന് ഉറപ്പാക്കുന്ന തരത്തിൽ വിവിധ മേഖലകളിലെ ജീവനക്കാർ സമരത്തിന് ഒരുങ്ങുകയാണ്. എക്‌സ് റേ വിഭാഗത്തിലെ റേഡിയോ ഗ്രാഫര്മാർ, അൾട്രാ സൗണ്ട് വിഭാഗത്തിലെ സോണോഗ്രാഫർ, സൈക്കോളജി വിഭാഗത്തിലെ ഡോക്ടർമർ എന്നിവരാണ് വരും ദിവസങ്ങളിൽ ശമ്പളവർദ്ദനവ് ആവശ്യപ്പെട്ട് തൊഴിൽ നിന്ന് വിട്ട് നില്ക്കുക.

റേഡിയോഗ്രാഫർമാർ 30 ന് രാവിലെ 7 മണി മുതൽ 24 മണിക്കൂർ നേരവും ഒക്ടോബർ 2 ബുധനാഴ്ചയും അതേ സമയത്തേക്ക് പണിമുടക്കും.900 മുഴുവൻ സമയ തുല്യ തൊഴിലാളികളുള്ള ഈ മേഖലയിലെ ജിവനക്കാർ ക്ടോബറിൽ നാല് ദിവസത്തിന് ശേഷം പണിമുടക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ഓക്ലാൻഡിലെ സോണോഗ്രാഫർമാർ, ബുധനാഴ്ച മുതൽ ഒക്ടോബർ 3 മുതൽ 5 വരെ രണ്ട് ദിവസത്തേക്ക് പണിമുടക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഒക്ടോബർ മുഴുവനും ഒരു ദിവസം രണ്ട് മണിക്കൂർ സൈക്യാട്രിക് ഡോക്ടർമാരും നിലവിൽ തുടർന്ന് വരുന്ന സമരം തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനൊപ്പം ലാബ് ജീവനക്കാരും ഒക്ടോബർ 11 വെള്ളിയാഴ്ച് രാവിലെ 8 മണി മുതൽ 24 മണിക്കൂർ ജോലിയിൽ നിന്ന് വിട്ട് നില്ക്കുമന്നെ് അറിയിച്ചതോടെ ആശുപത്രിയുടെ പ്രവർത്തനം തടസ്സപ്പെടുമെന്ന കാര്യം ഉറപ്പായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP