Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമേരിക്കയുമായി പിണങ്ങി ഒരടി മുന്നേറ്റ് പോകാൻ ഇന്ത്യയ്ക്ക് കഴിയില്ലെന്ന് മനസ്സിലാക്കിയത് ഡോ. മന്മോഹൻ സിങ് ആണ്; സ്വന്തം രാജ്യം മുടിഞ്ഞാലും കുഴപ്പമില്ല ചൈന നന്നായാൽ മതി എന്ന മനോവൈകൃതമായി നടക്കുന്നവർ അദ്ദേഹത്തെ ചാരനാക്കി; സാമാജ്വത്വം, ബൂർഷ്വാ മുതലാളിത്തം തുടങ്ങിയ പദങ്ങളിൽ അഭിരമിച്ച് കാലം കഴിച്ചിരുന്നെങ്കിൽ ഇന്ത്യ മറ്റൊരു വെനിസ്വേലയാനേ; മന്മോഹൻ സിങ് വിതച്ച നയതന്ത്ര വിത്തിന്റെ വിളവാണ് ഇന്ന് നരേന്ദ്ര മോദി കൊയ്യുന്നത്; സജീവ് ആല എഴുതുന്നു

അമേരിക്കയുമായി പിണങ്ങി ഒരടി മുന്നേറ്റ് പോകാൻ ഇന്ത്യയ്ക്ക് കഴിയില്ലെന്ന് മനസ്സിലാക്കിയത് ഡോ. മന്മോഹൻ സിങ് ആണ്; സ്വന്തം രാജ്യം മുടിഞ്ഞാലും കുഴപ്പമില്ല ചൈന നന്നായാൽ മതി എന്ന മനോവൈകൃതമായി നടക്കുന്നവർ അദ്ദേഹത്തെ ചാരനാക്കി; സാമാജ്വത്വം, ബൂർഷ്വാ മുതലാളിത്തം തുടങ്ങിയ പദങ്ങളിൽ അഭിരമിച്ച് കാലം കഴിച്ചിരുന്നെങ്കിൽ ഇന്ത്യ മറ്റൊരു വെനിസ്വേലയാനേ; മന്മോഹൻ സിങ് വിതച്ച നയതന്ത്ര വിത്തിന്റെ വിളവാണ് ഇന്ന് നരേന്ദ്ര മോദി കൊയ്യുന്നത്; സജീവ് ആല എഴുതുന്നു

സജീവ് ആല

ഹൗഡിമോദി... ഹൗഡിമോദി.. പെരുമ്പറമുഴക്കം ഉച്ചസ്ഥായിയിലെത്തുമ്പോൾ, പ്രകമ്പനങ്ങൾ ടിവി സ്‌ക്രീനിന് പുറത്തേക്ക് അലയടിക്കുമ്പോൾ മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗിനെ ഓർത്തുപോയി.ഒരു തപോമുനിയുടെ ശാന്തതയോടെ അതിലേറെ സൗമ്യതയോടെ ഭാരതത്തിന്റെ ഭാവി സുഭദ്രമാക്കാനായി പരിശ്രമിച്ച ദീർഘദർശിയായ ഡോ. സിങ്.ചില മനുഷ്യർ അങ്ങനെയാണ് അവർ വിത്തുകൾ വിതയ്ക്കുക മാത്രം ചെയ്യുന്നു.വിളവെടുപ്പ് ആര് നടത്തിയാലും നാട് നന്നാകണം സമൃദ്ധമാകണം അതുമാത്രമാണ് അവരുടെ ലക്ഷ്യം.

മന്മോഹൻ സിങ് വിതച്ച നയതന്ത്ര വിത്തിന്റെ വിളവ് ഇന്ന് നരേന്ദ്രമോദി കൊയ്യുന്നു. അതാണ് കഴിഞ്ഞ ദിവസം ഹൂസ്റ്റണിൽ കണ്ടത്.വാജ്പേയി ഭരണകാലത്ത് നടത്തിയ പൊക്രാൻ-2 അണുപരീക്ഷണത്തിന് ശേഷം അമേരിക്കയുമായുള്ള ഇന്ത്യയുടെ നയതന്ത്രബന്ധം ആകെയുലഞ്ഞ് തകർന്നു തരിപ്പണമായിരുന്നു.ബുദ്ധൻ വീണ്ടും ചിരിക്കുന്നു എന്ന പേരിൽ അതീവരഹസ്യമായി നടത്തിയ ന്യൂക്ലിയർ എക്സ്പെരിമെന്റ് വാർത്തയറിഞ്ഞ് പ്രസിഡന്റ് ക്ളിന്റൺ ആകെ ക്ഷുഭിതനായി.

ഇന്ത്യൻ ഡിപ്ളോമാന്റുകളോട് അക്ഷരാർത്ഥത്തിൽ അദ്ദേഹം പൊട്ടിത്തെറിച്ചുവെന്നാണ് കേട്ടിട്ടുള്ളത്.സയൻസ് & ടെക്നോളജിയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും അമേരിക്ക ഇന്ത്യയ്ക്കെതിരെ ഉപരോധം പ്രഖ്യാപിച്ചു. അതിന്റെ പ്രത്യാഘാതം വളരെ ഭീകരമായിരുന്നു.
ഏകധ്രുവലോകത്തിൽ അമേരിക്കയുമായി പിണങ്ങി ഒരടി മുന്നേറ്റ് പോകാൻ ഇന്ത്യയ്ക്ക് കഴിയില്ലെന്ന് തലയ്ക്കുള്ളിൽ നിറയെ ബുദ്ധിയും വിവരവും വിവേകവുമുള്ള ഡോ. മന്മോഹൻ സിങ് മനസ്സിലാക്കിയിരുന്നു.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അമേരിക്കയുടെ സഖ്യകക്ഷികളായി മാറിയ എല്ലാ രാജ്യങ്ങളും വലിയ മുന്നേറ്റമാണ് നടത്തിയത്.പശ്ചിമ ജർമ്മനി,ജപ്പാൻ,ദക്ഷിണ കൊറിയ, ചിലി,തായ്വാൻ എന്തിന് ചൈന പോലും വികസനക്കുതിപ്പ് നടത്തിയത് അമേരിക്കയുമായി ഐക്യമായതിന് ശേഷമാണ്.അമേരിക്ക ഗോ ബാക്ക് മുദ്രാവാക്യം മുഴക്കി നടന്ന രാജ്യങ്ങളെല്ലാം പൊളിഞ്ഞു പാളീസായി. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഹൂഗോ ഷാവേസിന്റെ വെനിസ്വേല.

ഭാരതം പുരോഗതിയിലേക്ക് കുതിക്കണമെങ്കിൽ അമേരിക്കയുടെ ഏറ്റവും പ്രിയപ്പെട്ട രാജ്യങ്ങളിൽ ഒന്നായി മാറണമെന്ന് സാമ്പത്തിക വിദഗ്ധൻ കൂടിയായ ഡോ. സിങ് ദീർഘദർശനം ചെയ്തു.ഇന്തോ- അമേരിക്ക ഭായി ഭായി ബന്ധം സൃഷ്ടിക്കാനുള്ള മന്മോഹൻ സിംഗിന്റെ പരിശ്രമത്തിന്റെ മധുരഫലമായിരുന്നു ആണവക്കരാർ.

ന്യുക്ളിയർ ഡീൽ ഒപ്പുവെയ്ക്കാൻ പ്രസിഡന്റ് ജോർജ് ബുഷ് ഇന്ത്യയിലെത്തി. അതോടെ ഇന്ത്യ അമേരിക്കയുടെ ഉറ്റ രാഷ്ട്രമായി മാറി കാലാഹരണപ്പട്ട കടലെടുത്ത പ്രത്യയശാസ്ത്രോപാസകർ ഡോ. സിംഗിനെ അമേരിക്കൻ ചാരനെന്ന് വിളിച്ച് അധിക്ഷേപിച്ചു.സ്വന്തം രാജ്യം നശിച്ച് മുടിഞ്ഞാലും കുഴപ്പമില്ല ചൈന നന്നായാൽ മതി എന്ന മനോവൈകൃതമായി നടക്കുന്നവർ ആണവക്കരാറിന്റെ പേരിൽ മന്മോഹൻ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു.ഇന്ത്യൻ ഇടതുപക്ഷത്തിന്റെ തകർച്ചയുടെ തുടക്കം അവിടെ നിന്നായിരുന്നു.

മന്മോഹൻ സിങ് അധികാരത്തിൽ നിന്ന് പുറത്തുപോയിനരേന്ദ്ര മോദി ഭരണത്തിലേറി. പ്രസിഡന്റ് ഒബാമ സൗഹൃദവും സ്നേഹവും പങ്കുവയ്ക്കാനായി ഇന്ത്യയിലെത്തി. ഇന്തോ- അമേരിക്കൻ ചങ്ങാത്തം ചക്രവാളത്തോളം ഉയർന്നു. വളർന്നു.എല്ലാ രാജ്യങ്ങളും അന്താരാഷ്ട്ര ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നത് അവരുടെ താല്പര്യങ്ങൾ മുൻനിർത്തിയാണ്.
അതിൽ ഒരു തെറ്റുമില്ല.

അമേരിക്കയ്ക്ക് ഇന്ത്യയെ ആവശ്യമുണ്ട് അതിലേറെ ഇന്ത്യയ്ക്ക് അമേരിക്കയെ ആവശ്യമുണ്ട്.പരസ്പരാശ്രിതമാകുമ്പോഴാണ് ബന്ധങ്ങൾക്ക് കൂടുതൽ കെട്ടുറപ്പുണ്ടാകുന്നത്.സോഷ്യലിസ്റ്റ് ഉട്ടോപ്യയിൽ വശംവദനായി, നെഹ്റു, സോവിയറ്റ് യൂണിയനോട് കൂടുതൽ ചേർന്ന് നിന്നപ്പോൾ സ്വാഭാവികമായും അമേരിക്ക ഇന്ത്യയിൽ നിന്ന് അകന്നു.അവർ പാക്കിസ്ഥാനെ കൂടെക്കൂട്ടി പാലൂട്ടി താലോലിച്ചു.

വിശ്വപൗരനായിരുന്ന ചാച്ചാജിക്ക് സംഭവിച്ച സ്ട്രാറ്റജിക് അബദ്ധമായിരുന്നു അതിരുവിട്ട ആ സോവിയറ്റ് പ്രേമം.ജനാധിപത്യ ഇന്ത്യയുടെ സുഹൃത്താവേണ്ടത് മറ്റൊരു ജനാധിപത്യ രാജ്യമായ അമേരിക്കയാണ്.അറിവിന്റെ ജ്ഞാനത്തിന്റെ സയൻസിന്റെ ടെക്ക്നോളജിയുടെ സംരഭകത്വത്തിന്റെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ മോഡേണിസത്തിന്റെ ലോക ആസ്ഥാനം അമേരിക്കയാണ്.

Knowledge is Power

സാമാജ്വത്വം, ബൂർഷ്വാ മുതലാളിത്തം തുടങ്ങിയ നിറംകെട്ട പദങ്ങളിൽ അഭിരമിച്ച് കാലം കഴിച്ചിരുന്നെങ്കിൽ ഇന്ത്യ മറ്റൊരു വെനിസ്വേലയായി മാറുമായിരുന്നു.പ്രധാനമന്ത്രി കസേര പോയാലും സാരമില്ല അങ്കിൾ സാമിനെ ഇന്ത്യയുടെ സൗഹൃദവലയത്തിലാക്കണം എന്ന നിശ്ചയദാർഢ്യവും വാശിയും കാണിച്ച ഡോ. മന്മോഹൻ സിങ്.

ഹൗഡിമോദിയുടെ പേറ്റന്റ് സൗമ്യ സർദാർജിക്ക് മാത്രം അവകാശപ്പെട്ടതാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP