Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എസ്ബിഎസ് ട്രാൻസിറ്റും എസ്എംആർടി ട്രെയിനുകളിലും നിരക്ക് വർദ്ധനവ് ഉറപ്പായി; യാത്ര നിരക്ക് വർദ്ധനവിനുള്ള അപേക്ഷ നല്കിയതോടെ അടുത്ത വർഷം ട്രെയിൻ യാത്രക്കാർക്ക് നിരക്ക് വർദ്ധനവ് ഉറപ്പായി

എസ്ബിഎസ് ട്രാൻസിറ്റും എസ്എംആർടി ട്രെയിനുകളിലും നിരക്ക് വർദ്ധനവ് ഉറപ്പായി; യാത്ര നിരക്ക് വർദ്ധനവിനുള്ള അപേക്ഷ നല്കിയതോടെ അടുത്ത വർഷം ട്രെയിൻ യാത്രക്കാർക്ക് നിരക്ക് വർദ്ധനവ് ഉറപ്പായി

സ്വന്തം ലേഖകൻ

ബ്ലിക് ട്രാൻസ്‌പോർട്ട് കൗസിലിന്റെ (പിടിസി) പൊതുഗതാഗത നിരക്ക് വർദ്ധനവ് പ്രഖ്യാപിച്ചതിനെത്തുടർന്ന്, റെയിൽ ഓപ്പറേറ്റർമാരായ എസ്ബിഎസ് ട്രാൻസിറ്റ്, എസ്എംആർടി ട്രെയിനുകൾ എന്നിവ നിരക്ക് വർദ്ധന അവലോകനത്തിനായി അപേക്ഷ സമർപ്പിച്ചു. ഇതോടെ അടുത്ത വർഷം ട്രെയിൻ യാത്രക്കാർക്ക് നിരക്ക് വർദ്ധനവ് ഉണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്.

അടുത്ത വർഷം പൊതുഗതാഗത നിരക്ക് ഏഴ് ശതമാനം വരെ വർദ്ധിക്കുമെന്ന് സെപ്റ്റംബർ 3 ന് പിടിസി പ്രഖ്യാപിച്ചിരുന്നു. നിരക്ക് 10 സെന്റ് വരെ വർദ്ധിക്കാനമെന്നും റിപ്പോർട്ട് വന്നിരുന്നു. പൊതുഗതാഗത ഓപ്പറേറ്റർമാർ തങ്ങളുടെ നിരക്ക് അപേക്ഷകൾ അനുവദനീയമായ പരമാവധി ക്വാണ്ടത്തിൽ കവിയാതെ സെപ്റ്റംബർ 23 നകം പിടിസിക്ക് സമർപ്പിക്കണമെന്ന് കൗൺസിൽ അറിയിച്ചതിനെ തുടർന്ന് റെയിൽവേ ഓപ്പറേറ്റർമാർ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.

എന്നാൽ നിരക്ക് പരിഷ്‌കരണത്തിനായി അനുവദനീയമായ പരമാവധി ഏഴ് ശതമാനം വർദ്ധനവിന് അപേക്ഷിച്ചിട്ടുണ്ടോ എന്ന് ട്രെയിൻ ഓപ്പറേറ്റർമാർ വ്യക്തമാക്കിയിട്ടില്ല. റെയിൽ സേവനത്തിന്റെ സുസ്ഥിരതയ്ക്കും മികച്ച സേവനത്തിനായും കമ്പനിി ഏഴ് ശതമാനം നിരക്ക് വർദ്ധനവിനെ പിന്തുണയ്ക്കുന്നുവെന്ന് എസ്എംആർടി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ മുൻവർഷങ്ങളിലെ അപേക്ഷിച്ച് നിരക്ക് വർദ്ധനവ് കൂടുതലാകുമെന്ന സൂചനയും ഉണ്ട്.നിരക്ക് വർദ്ധന സംബന്ധിച്ച അന്തിമ തീരുമാനങ്ങൾ 2019 അവസാന പാദത്തോടെ പ്രഖ്യാപിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP