Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിനീത് ശ്രീനിവാസൻ ഷോ നവംബർ 1ന് ഡബ്ലിനിൽ; ഇന്ത്യൻ ഫാമിലി ക്ലബ് ഒരുക്കുന്ന ഈ സംഗീതമേളക്ക് പ്രവേശനം ഉറപ്പാക്കാം

വിനീത് ശ്രീനിവാസൻ ഷോ നവംബർ 1ന് ഡബ്ലിനിൽ; ഇന്ത്യൻ ഫാമിലി ക്ലബ് ഒരുക്കുന്ന ഈ സംഗീതമേളക്ക് പ്രവേശനം ഉറപ്പാക്കാം

അനശ്വരം മാമ്പിള്ളി

പ്രശസ്ത ഗായകനും, നടനും, തിരക്കഥാകൃത്തും,സിനിമാ സംവിധായകനുമായ വിനീത് ശ്രീനിവാസനൻ & ടീം ലൈവ് മ്യൂസിക് ഷോയുമായി അയർലണ്ടിൽ ആദ്യമായി എത്തുന്നു. ഇന്ത്യൻ ഫാമിലി ക്ലബ് ഒരുക്കുന്ന ഈ സംഗീതമേള നവംബർ 1 വെള്ളിയാഴ്ച വൈകിട്ട് 6.30 ന് ഡബ്ലിൻ ഫിർഹോസ്സ് സൈന്റോളൊജി ഓഡിറ്റോറിയത്തിൽ ഒരുക്കിയിരിക്കുന്നു.

എന്റെ ഹൽബിലെ..,മാണിക്യ മലരായി..., എന്റമ്മേടെ ജിമിക്കി കമ്മൽ..., അനുരാഗത്തിൻ വേളയിൽ ...,തുടങ്ങി അനേകം ശ്രവ്യമധുരമായ സൂപ്പർഹിറ്റ് ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച വിനീതിനോടൊപ്പം പ്രശസ്ത സംഗീതജ്ഞരായ അനൂപ് , സാംസൺ, സുദേന്ദുരാജ് , അനിൽ ഗോവിന്ദ്, രാഘവേന്ദ്ര എന്നിവരുൾപ്പെടുന്ന ഓർക്കേസ്ട്രയും അണിനിരക്കുന്നു. രേഷ്മയാണ് ഗായിക.സെലിബ്രിറ്റി സൗണ്ട് എൻജിനിയർ സമ്മി ശബ്ദനിയന്ത്രണം നിർവഹിക്കും.

മലർവാടി ആർട്സ് ക്ലബ്ബ് ,തിര ,തട്ടത്തിൻ മറയത്ത് ,ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്നീ സിനിമകൾ സംവിധാനം ചെയ്ത വിനീത് ശ്രീനിവാസൻ ഈ വർഷത്തെ മെഗാഹിറ്റ് സിനിമ തണ്ണീർ മത്തൻ ദിനങ്ങളിൽ ശ്രദ്ദേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അയർലണ്ടിൽ ഡബ്ലിനിൽ ഒരു ഷോ മാത്രമുള്ള ഈ സംഗീതഗരാവ് എല്ലാ കൗണ്ടികളിലെയും മലയാളി സംഗീതാസ്വാദകർക്ക് പങ്കെടുക്കുവാൻ ഒരു സുവർണ്ണാവസരം തന്നെയാണ്.

അയർലണ്ടിലെ സംഗീതപ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന വിനീത് ശ്രീനിവാസൻ ലൈവ് കൺസെർട് അസ്വദിക്കാനുള്ള പ്രവേശന പാസുകൾ www.wholelot.ie യിൽ ലഭ്യമാണ്. ഈ സംഗീത നിശയിൽ പങ്കെടുക്കുന്ന എല്ലാ കലാകാരന്മാരുടെയും വിസ ഉൾപ്പടെയുള്ള യാത്രാനുബന്ധ കാര്യങ്ങൾ എല്ലാം പൂത്തിയായിട്ടുണ്ട് .കലാ സാംസ്‌കാരിക മേഖലയിൽ പത്താം വാർഷികം ആഘോഷിക്കുന്ന ഇന്ത്യൻ ഫാമിലി ക്ലബ് സമർപ്പിക്കുന്ന വിനീത് ശ്രീനിവാസൻ ഷോയുടെ വിശദ വിവരങ്ങൾക്കായി +353876514440 +353879317931 എന്നീ മൊബൈൽ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP