Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോദി ഇന്ത്യയുടെ പിതാവെന്ന് ട്രംപ്; ഇന്ത്യൻ പ്രധാനമന്ത്രി റോക്ക് സ്റ്റാറിനെപ്പോലെ; ഇന്ത്യ അമേരിക്ക വ്യാപാര കരാർ ഉടൻ; കശ്മീർ പ്രശ്നം ഇരുരാജ്യങ്ങളും ചേർന്ന് പരിഹരിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ്; ഹൗഡി മോദിയിൽ പങ്കെടുത്തതിന് ട്രംപിനോട് നന്ദി പറഞ്ഞ് മോദി; ഐക്യരാഷട്ര സഭാ ആസ്ഥാനത്ത് മോദി- ട്രംപ് കൂടിക്കാഴ്ചയിൽ മൊട്ടിടുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള വർധിച്ച സഹകരണം; അമേരിക്കയിലെ ഇന്ത്യക്കാരെയും മാധ്യമങ്ങളെയും മാത്രമല്ല പ്രസിഡന്റിന്റെയും മനം കവർന്ന് താരമായി മോദി

മോദി ഇന്ത്യയുടെ പിതാവെന്ന് ട്രംപ്; ഇന്ത്യൻ പ്രധാനമന്ത്രി റോക്ക് സ്റ്റാറിനെപ്പോലെ; ഇന്ത്യ അമേരിക്ക വ്യാപാര കരാർ ഉടൻ; കശ്മീർ പ്രശ്നം ഇരുരാജ്യങ്ങളും ചേർന്ന് പരിഹരിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ്; ഹൗഡി മോദിയിൽ പങ്കെടുത്തതിന് ട്രംപിനോട് നന്ദി പറഞ്ഞ് മോദി; ഐക്യരാഷട്ര സഭാ ആസ്ഥാനത്ത് മോദി- ട്രംപ് കൂടിക്കാഴ്ചയിൽ മൊട്ടിടുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള വർധിച്ച സഹകരണം; അമേരിക്കയിലെ ഇന്ത്യക്കാരെയും മാധ്യമങ്ങളെയും മാത്രമല്ല പ്രസിഡന്റിന്റെയും മനം കവർന്ന് താരമായി മോദി

മറുനാടൻ ഡെസ്‌ക്ക്

വാഷിങ്ടൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്‌ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഐക്യരാഷട്ര സഭാ ആസ്ഥാനത്ത് നടന്ന ഇരുരാജ്യത്തിലെയും തലവന്മ്മാരുടെ കൂടിക്കാഴ്ചയിലാണ് ട്രമ്പ് മനസ്സുതുറന്നത്. മോദി ഇന്ത്യയുടെ പിതാവെന്ന് പറഞ്ഞ ട്രംപ അദ്ദേഹം റോക്ക് സ്റ്റാറിനെപ്പോലെയാണെന്നും അഭിനന്ദിച്ചു. ഹൗഡി മോദി പരിപാടിയിലടക്കം ഒരു റോക്ക് സ്റ്റാറിന് കിട്ടിയതുപോലുള്ള സ്വീകരണം ട്രമ്പിനെ സ്വാധീനിച്ചുവെന്ന് വ്യക്തം. അമേരിക്കയിലെ ഇന്ത്യക്കാരെയും മാധ്യമങ്ങളെയും മാത്രമല്ല പ്രസിഡന്റിന്റെയും മനം കവർന്ന് മോദി താരമായി മാറിയിരിക്കയാണ്. ഇതോടെ ഇരു രാജ്യങ്ങളും തമ്മിൽ മുമ്പെങ്ങുമില്ലാത്ത സൗഹൃദത്തിനുകൂടിയാണ് തുടക്കമിടുന്നത്. ഹൗഡിമോദിയിൽ പങ്കെടുത്തതിന് ട്രംപിനോട് മോദി പ്രത്യേകം നന്ദി പറയുകയും ചെയ്തു.

മുമ്പൊക്കെ പാക്കിസ്ഥാൻ അനുകൂല നിലപാടാണ് പലപ്പോഴും അമേരിക്ക കൈക്കൊണ്ടിരുന്നത്. എന്നാൽ ട്രംപ് ഇന്ത്യക്കൊപ്പം നിൽക്കുന്നതോടെ അത് ഭീകരവാദത്തിനും മറ്റും എതിരായ ശക്തമായ ആയുധമാക്കി മാറ്റാമെന്നാണ് ഇന്ത്യ കരുതുന്നത്. പ്രത്യേകിച്ചും ചൈന പാക്കിസ്ഥാനുമായി അടുത്തു നിൽക്കുന്ന സന്ദർഭത്തിൽ. മാത്രമല്ല വാണിജ്യ- വ്യവസായ രംഗത്തും ഇത് രാജ്യത്തിന് ഗുണം ചെയ്യുമെന്നും സാമ്പത്തിക വിദഗ്ദ്ധർ കരുതുന്നു.

ഇന്ത്യ- അമേരിക്ക വ്യാപാര കരാർ ഉടൻ ഉണ്ടാകുമെന്ന് കശ്മീർ പ്രശ്നം ഇരുരാജ്യങ്ങളും ചേർന്ന് പരിഹരിക്കുമെന്നും ട്രംപ് വ്യക്താമക്കി. കശ്മീർ പ്രശ്നത്തിൽ മധ്യസ്ഥതയ്ക്കു തയ്യാറെന്നും യുഎസ് പ്രസിഡന്റ് ആവർത്തിച്ചു. ഇതു നാലാം തവണയാണ് വിഷയത്തിൽ യുഎസ് പ്രസിഡന്റ് മധ്യസ്ഥത വാഗ്ദാനം ചെയ്യുന്നത്.കശ്മീർ വിഷയത്തിൽ പിന്തുണ തേടി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കഴിഞ്ഞ ദിവസം ട്രംപിനെ സന്ദർശിച്ചിരുന്നു. ഇന്ത്യയ്ക്കും പാക്കിസ്ഥാനും സമ്മതമെങ്കിൽ പ്രശ്നത്തിൽ ഇടപെടാൻ തയാറാണെന്നു ട്രംപ് അറിയിക്കുകയും ചെയ്തു.

കശ്മീരിലേത് ആഭ്യന്തര വിഷയമാണെന്നും അതുകൊണ്ടു തന്നെ മറ്റു രാജ്യങ്ങൾ ഇടപടേണ്ടതില്ലെന്നുമാണ് ഇന്ത്യ ഇതുവരെ സ്വീകരിച്ച നിലപാട്. ജൂലൈയിൽ ഇമ്രാൻ ഖാന്റെ യുഎസ് സന്ദർശനത്തിനിടെയാണ് ഇരു രാജ്യങ്ങൾക്കും സമ്മതമാണെങ്കിൽ കശ്മീർ വിഷയത്തിൽ മധ്യസ്ഥതയ്ക്കു തയാറാണെന്നു ട്രംപ് ആദ്യം അറിയിച്ചത്. എന്നാൽ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ ഇതു നിരസിച്ചു.

കഴിഞ്ഞ മാസം ജി7 ഉച്ചക്കോടിക്കിടെ മാധ്യമങ്ങളെ കണ്ടപ്പോഴും യുഎസ് പ്രസിഡന്റ് കശ്മീർ വിഷയത്തിൽ സഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ പ്രശ്നങ്ങൾ പാക്കിസ്ഥാനുമായുള്ള ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കുമെന്നും ഒരു മൂന്നാം രാജ്യത്തിന്റെ ഇടപെടൽ ആവശ്യമില്ലെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി. കഴിഞ്ഞ ദിവസം ഇമ്രാൻ ഖാനോടും മധ്യസ്ഥത വഹിക്കാമെന്ന് ട്രംപ് അറിയിച്ചു. താൻ മികച്ച മധ്യസ്ഥനാണെന്ന് അവകാശപ്പെട്ട ട്രംപ് ഇരു രാജ്യങ്ങളും സമ്മതിക്കുമെങ്കിൽ സഹായിക്കുമെന്നാണ് പറഞ്ഞത്. പ്രശ്നം പരിഹരിക്കാൻ ഇന്ത്യയും പാക്കിസ്ഥാനും ഒരുമിച്ചു ശ്രമം നടത്തണമെന്നും ഇമ്രാനോടു ട്രംപ് ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP