Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പ്രവാസ ജീവിതം നിറുത്തി നാട്ടിലേക്കു പോകുന്ന സഹപ്രവർത്തകന് എം എ എം ഓ കോളേജ് അലുംനി യാത്രയയപ്പു നൽകി

പ്രവാസ ജീവിതം നിറുത്തി നാട്ടിലേക്കു പോകുന്ന സഹപ്രവർത്തകന് എം എ എം ഓ കോളേജ് അലുംനി യാത്രയയപ്പു നൽകി

സ്വന്തം ലേഖകൻ

ദോഹ: ഉപരിപഠനാർത്ഥം പ്രവാസ ജീവിതം നിറുത്തി നാട്ടിലേക്കു പോകുന്ന അരീക്കോട് സ്വദേശിയും മുക്കം എം എ എം ഓ കോളേജ് അലുംനി ട്രഷററുമായ ഷബീർ അലിക്ക് മാമ്മോക് അലുംനി എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പു നൽകി. ജോലിയിൽ നിന്ന് കൊണ്ടുള്ള ഉപരിപഠനത്തിനുള്ള സാധ്യതകളും പരമാവധി ഉപയോഗപ്പെടുത്തണമെന്നും, മാറുന്ന തൊഴിൽ സാഹചര്യത്തിൽ നാം എപ്പോഴും അപ്‌ഡേറ്റഡ് ആയിരിക്കണമെന്നും അലുംനി പ്രസിഡന്റ് അബ്ബാസ് മുക്കം പറഞ്ഞു. .

അലുംമ്നി അംഗങ്ങൾക്കായി ജോലി ഒഴിവുകൾ വ്യവസ്ഥാപിതമായി അറിയിക്കുക , കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് വിനോദ യാത്ര നടത്തുക , ഫുട്ബാൾ , ക്രിക്കറ്റ് ടീമുകൾ രൂപീകരിക്കുക , അംഗങ്ങളുടെ ആരോഗ്യ പരിപാലനത്തിന് ശ്രദ്ധയൂന്നാൻ ഒഴിവു ദിനങ്ങളിൽ പാർക്കുകളിൽ ഒരുമിച്ചു കൂടി വ്യായാമങ്ങളിൽ ഏർപ്പെടുക തുടങ്ങിയ ഭാവി പരിപാടികൾക്ക് ഇർഷാദ്, നിഷാദ് , സജാസ്, അഫ് സൽ മാവൂർ , മെഹ്ഫിൽ, മുനീബ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സബ് കമ്മിറ്റിക്കു രൂപം നൽകാൻ തീരുമാനിച്ചു.

ചടങ്ങിൽ നാസിഫ് മൊയ്ദു, ഷാഫി ചെറൂപ്പ , ഷംസു കൊടുവള്ളി, അമീൻ കൊടിയത്തൂർ , കെൻസ ഗ്രൂപ്പ് എം ഡി ഇല്യാസ് തുടങ്ങിയവർ സംസാരിച്ചു, അലുംനി ജനറൽ സെക്രട്ടറി ഫായിസ് ചേന്നമംഗലൂർ അധ്യക്ഷത വഹിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP