Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ക്യൂരിയോസിറ്റി '19 നവംബർ 30 നു ലൂക്കനിൽ;ശാസ്ത്ര അഭിരുചി വളർത്തുവാൻ വിദ്യാർത്ഥികൾക്ക് സുവർണാവസരം

ക്യൂരിയോസിറ്റി '19 നവംബർ 30 നു ലൂക്കനിൽ;ശാസ്ത്ര അഭിരുചി വളർത്തുവാൻ വിദ്യാർത്ഥികൾക്ക് സുവർണാവസരം

സ്വന്തം ലേഖകൻ

ശാസ്ത്രീയ മനോവൃത്തി, സ്വതന്ത്ര ചിന്ത , മാനവികത എന്നി ലക്ഷ്യങ്ങളോടെ അയർലണ്ടിൽ പ്രവർത്തിച്ചു വരുന്ന സംഘടനയായ 'എസ്സെൻസ് അയർലണ്ട്' സ്‌കൂൾ വിദ്യാർത്ഥികൾക്കായി ഏകദിന ശാസ്ത്ര ശില്പശാല സംഘടിപ്പിക്കുന്നു. ക്യൂരിയോസിറ്റി '19 എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടി കഴിഞ്ഞ വർഷവും ക്യൂരിയോസിറ്റി '18 എന്ന പേരിൽ നടത്തപ്പെട്ടിരുന്നു .കഴിഞ്ഞ വർഷത്തെ കുട്ടികളുടെ വലിയ പങ്കാളിത്തം കണക്കിലെടുത്തു ഈ വർഷം കൂടുതൽ വിപുലമായ രീതിയിലാണ് പരിപാടി നടത്തുവാൻ ഒരുങ്ങുന്നത് .

നവംബർ 30 ആം തീയതി ശനിയാഴ്ച ലൂക്കനിലെ പാൽമെർസ്ടൗണിലുള്ള സെയിന്റ് ലോർക്കൻസ് സ്‌കൂൾ ഹാളിലാണ് രാവിലെ 9 മണി മുതൽ വൈകീട്ട് 5മണി വരെ നീണ്ടു നിൽക്കുന്ന ഈ പരിപാടി അവതരിപ്പിക്കുന്നത്.

പ്രൈമറി(1st class to 6th class) തലത്തിലും, സെക്കണ്ടറി ( 1st year to 6th year ) തലത്തിലുമുള്ള കുട്ടികൾക്കായുള്ള സയൻസ് ക്വിസ്, സയൻസ് പ്രൊജക്റ്റ് മത്സരം, സയൻസ് പോസ്റ്റർ മത്സരം ,എന്നിവ കൂടാതെ വിവിധ സയൻസ് വിഷയങ്ങളിൽ വിദഗ്ദ്ധരായവർ കുട്ടികൾക്ക് ക്ളാസ്സുകൾ എടുക്കും.ഡോ . സുരേഷ് സി .പിള്ള(Scientist - Sligo institute of technology), ഡോ :രജത് വർമ്മ(Process engineer - Intel Ireland),ഡോ . അമിത് ജയ്സ്വാൾ (Lecturer -T.U.D), ഡോ . സിതാര പവിത്രൻ(Dept of Photonics, D.C.U) ഡോ . ഷൈജു പരമേശ്വർ(Research Fellow, Trinity) എന്നിവരാണ് ക്യൂരിയോസിറ്റി'19നു നേതൃത്വം കൊടുക്കുന്നത് .

സമയക്രമം ചുവടെ കൊടുക്കുന്നു
9:00 am - Registration
9.30 am - Science Quiz (Primary & Secondary)
1:30 pm - Science project presentation (Primary & Secondary)
3:30 pm - Expert talks
4:30 pm - Conclusion and prize distribution

സയൻസ് പ്രോജെക്ടിനായി താഴെ കൊടുത്തിരിക്കുന്ന 4 വിഷയങ്ങളിൽ നിന്ന് ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാം

Primary
1. Digestive system
2. Computer and internet
3. Electricity
4. Waste Management

Secondary
1. Plastic pollution
2. Space mission and scope
3. Alternative osurce of energy
4. Water pollution

പോസ്റ്റർ മത്സരത്തിനുള്ള പോസ്റ്ററുകൾ കുറഞ്ഞത് A2 സൈസിലുള്ള പേപ്പർ ഉപയോഗിച്ച് കുട്ടികൾ മുൻകൂട്ടി തയാറാക്കി കൊണ്ടുവരണം. പോസ്റ്ററുകൾ അന്നേ ദിവസം പ്രദർശിപ്പിക്കുകയും വിലയിരുത്തുകയും ചെയ്യും.

പോസ്റ്റർ ഡിസൈനുള്ള വിഷയങ്ങൾ
Primary
1.Food Safety
2. Endangered Animals

Secondary
1. Forest conservation
2. Climate change

സയൻസ് ക്വിസിന് രണ്ടു പേര് വീതമുള്ള ടീം ആയിരിക്കണം പങ്കെടുക്കേണ്ടത് .പ്രോജെക്ട്, മത്സരത്തിനും പോസ്റ്റർ മത്സരത്തിനും ഒരാൾക്ക് ഒറ്റയ്‌ക്കോ അഥവാ രണ്ടു പേരടങ്ങിയ ഒരു ടീമായോ മത്സരിക്കാം. ക്യൂരിയോസിറ്റി'19-ൽ പങ്കെടുക്കുന്ന ഓരോ വിദ്യാർത്ഥിക്കും 10 യൂറോ രെജിസ്‌ട്രേഷൻ ഫീസ് ഉണ്ടായിരിക്കും.

സയൻസ് ആസ്പദമായ ചോദ്യങ്ങൾ മാത്രമേ ക്വിസ്സിൽ ഉണ്ടാവുകയുള്ളൂ.
പ്രൊജക്ടിനായി സെലക്ട് ചെയ്യുന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി മോഡലുകൾ, ചാർട്ടുകൾ, പോസ്റ്ററുകൾ, വർക്കിങ് മോഡൽസ് etc. കുട്ടികളുടെ ഭാവനയ്ക്കനുസരിച്ച് കൊണ്ടു വരാവുന്നതാണ്. അഞ്ചു മിനിറ്റ് സമയത്തിനുള്ളിൽ അതു ജഡ്ജസിനോട് വിശദീകരിക്കണം.

ഫുഡ് സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ് . വിജയികൾക്ക് സമ്മാനവും, മെഡലുകളും വിതരണം ചെയ്യും . പങ്കെടുക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നവംബർ 15 നു മുൻപായി രജിസ്റ്റർ ചെയ്യണം

www.essense.ie

കൂടുതൽ വിവരങ്ങൾക്ക് ,
Sebi Sebastian 087 2263 917

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP