Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗൾഫിലുള്ള ഭർത്താവിന് വാട്‌സാപ്പിൽ കിട്ടിയത് സ്വന്തം ഭാര്യയുടെ നഗ്ന ചിത്രങ്ങൾ; ചിത്രങ്ങൾ പകർത്തിയത് കിടപ്പ് മുറിയിലെ സ്മാർട്ട് ടിവിയെന്നറിഞ്ഞതോടെ ഞെട്ടിയത് യുവതിയും ഭർത്താവും പൊലീസുകാരും; കോഴിക്കോട്ടെ വീട്ടമ്മയുടെ ചിത്രം വിദേശത്ത് എത്തിയത് ഇങ്ങനെ

ഗൾഫിലുള്ള ഭർത്താവിന് വാട്‌സാപ്പിൽ കിട്ടിയത് സ്വന്തം ഭാര്യയുടെ നഗ്ന ചിത്രങ്ങൾ; ചിത്രങ്ങൾ പകർത്തിയത് കിടപ്പ് മുറിയിലെ സ്മാർട്ട് ടിവിയെന്നറിഞ്ഞതോടെ ഞെട്ടിയത് യുവതിയും ഭർത്താവും പൊലീസുകാരും; കോഴിക്കോട്ടെ വീട്ടമ്മയുടെ ചിത്രം വിദേശത്ത് എത്തിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഭാര്യയുടെ നഗ്ന ദൃശ്യങ്ങൾ വിദേശത്തുള്ള ഭർത്താവിന് വാട്‌സാപ്പിൽ ലഭിച്ചതിന് പിന്നിലെ വില്ലനെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും. വീടിനുള്ളിലെ സ്മാർട്ട് ടിവിയാണ് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയത്. കോഴിക്കോട് നഗരത്തിലെ യുവതിയുടെ നഗ്നദൃശ്യങ്ങളാണ് വിദേശത്തുള്ള ഭർത്താവിന് വാട്‌സാപ്പ് സന്ദേശമായി ലഭിച്ചത്. സൈബർ പൊലീസിന് പരാതി നൽകിയതോടെ വിദേശത്തിരുന്ന് ചിത്രങ്ങൾ പ്രചരിപ്പിച്ചവരെ കണ്ടെത്തിയെങ്കിലും വീടിനുള്ളിൽ ഒളി ക്യാമറ വെച്ചവരെ കണ്ടെത്താനാകാതെ പൊലീസ് കുഴങ്ങുകയായിരുന്നു. പുറത്ത് നിന്ന് ഒരാൾ പോലും തന്റെ കിടപ്പുമുറിയിലേക്ക് എത്തിയിട്ടില്ല എന്ന് യുവതി ഉറപ്പിച്ച് പറഞ്ഞതോടെ പൊലീസും കുഴങ്ങി. ഇതോടെ റൂമിനുള്ളിൽ വിശദമായ പരിശോധന നടത്താൻ അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു.

വീഡിയോ ദൃശ്യം പരിശോധിച്ച് മുറിയിൽ ഏത് ഭാഗത്താണ് ഒളി ക്യാമറ സ്ഥാപിച്ചിരുന്നത് എന്ന് മനസ്സിലാക്കി. ക്യാമറ ഇരിക്കുന്ന ഭാഗവും ക്യാമറയുടെ ആംഗിളും പൊലീസ് പരിശോധിച്ചപ്പോഴാണ് യഥാർത്ഥ കുറ്റവാളിയെ കണ്ടത്തിയത്. ആളെക്കണ്ട് വീട്ടുകാർ മാത്രമല്ല, പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ വരെ ഞെട്ടി. കിടപ്പുമുറിയിലെ ചുമരിൽ സ്ഥാപിച്ച ടിവിയാണ് വീട്ടമ്മ വസ്ത്രം മാറുന്ന ദൃശ്യം ചിത്രീകരിച്ചത്.

ഭർത്താവ് വിദേശത്തുനിന്ന് അവധിക്കു വന്നപ്പോൾ മുറിയിലെ എൽ.ഇ.ഡി ടിവി മാറ്റി ആൻഡ്രോയ്ഡ് സ്മാർട്ട് ടിവി സ്ഥാപിച്ചിരുന്നു. ഇതിൽ ലോഗിൻ ചെയ്ത് സ്‌കൈപ് വഴി യുവതി വീഡിയോ കോൾ ചെയ്തിട്ടുമുണ്ട്. എന്നാൽ, ടിവി സ്‌ക്രീൻ ഏഫാക്കിയ യുവതി ക്യാമറ ഓഫാക്കാൻ വിട്ടുപോകുകയായിരുന്നു. ഇത് വീട്ടമ്മയോ വീട്ടുകാരോ ശ്രദ്ധിച്ചിരുന്നില്ല. വീട്ടമ്മയുടെ ഭർത്താവ് വിദേശത്ത് ഉപയോഗിക്കുന്ന കംപ്യൂട്ടർ ഹാക്ക് ചെയ്തവർക്കാണ് ടിവി റെക്കോർഡ് ചെയ്ത നഗ്‌നദൃശ്യങ്ങൾ ലഭിച്ചത്.

സ്മാർട്ട് ഫോണുകളും ഡാറ്റാ സേവനങ്ങളും കുറഞ്ഞനിരക്കിൽ ലഭ്യമായിത്തുടങ്ങിയതോടെ ഇവയുടെ ദുരുപയോഗവും നാൾക്കുനാൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സൈബർ കുറ്റകൃത്യങ്ങളിലും വർദ്ധനയുണ്ടായിട്ടുണ്ടെന്ന് കേരള പൊലീസിന്റെ സൈബർ വിഭാഗം മുന്നറിയിപ്പ് തരുന്നു. നഗ്‌ന വീഡിയോയും ചിത്രങ്ങളും പ്രചരിപ്പിക്കൽ, ബ്ലാക്ക് മെയിലിങ് മുതൽ ബാങ്ക് തട്ടിപ്പ് വരെയുള്ള സൈബർകുറ്റകൃത്യങ്ങൾ വ്യാപകമാകുന്നതായാണ് പൊലീസ് പറയുന്നത്.

നിലവിൽ ഓൺലൈൻ സംവിധാനമുള്ള പല ഉപകരണങ്ങളും ഓഫ് ചെയ്തുകഴിഞ്ഞാൽ പ്ലഗ് ഊരിയ ശേഷം ബാറ്ററിയുണ്ടെങ്കിൽ അതും അഴിച്ചുമാറ്റിയിടേണ്ട അവസ്ഥയാണെന്ന് സൈബർ വിദഗ്ദ്ധർ പറയുന്നു. കംപ്യൂട്ടറും ടിവിയുമൊക്കെ കർട്ടൻ ഇട്ടു മൂടേണ്ട കാലം ഉടൻ വരുമെന്ന ഭീതിയിലാണ് പൊലീസുകാർ. ഫോണിലെ ഇന്റർനെറ്റ് കണക്ഷൻ ഓഫ് ചെയ്താലും ഒരാൾ ഏതൊക്കെ സ്ഥലത്തുപോയി, എവിടെ നിന്ന് ഭക്ഷണം കഴിച്ചു തുടങ്ങിയ വിവരങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കപ്പെടുന്നുണ്ട്. ഇത്തരം അഭിരുചികൾ തിരിച്ചറിഞ്ഞ് സമൂഹമാധ്യമങ്ങൾ വഴി പരസ്യങ്ങൾ ഫോണിലേക്ക് തേടിയെത്തുമെന്നും സൈബർ വിദഗ്ദ്ധർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP