Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മമ്മൂട്ടി ഫാൻസ് അബുദാബി യൂണിറ്റ് ഒരുക്കിയ സൗജന്യ മെഡി ക്കൽ ക്യാമ്പ് ശ്രദ്ധേയമായി

മമ്മൂട്ടി ഫാൻസ് അബുദാബി യൂണിറ്റ് ഒരുക്കിയ സൗജന്യ മെഡി ക്കൽ ക്യാമ്പ് ശ്രദ്ധേയമായി

സ്വന്തം ലേഖകൻ

അബുദബി : യു. എ. ഇ. ചാപ്റ്റർ മമ്മൂട്ടി ഫാൻസ് ഇന്റർ നാഷണൽ അബുദാബി യൂണിറ്റ് എൽ. എൽ. എച്ച്. ഹോസ്പിറ്റ ലു മായി സഹകരിച്ചു നടത്തിയ സൗജന്യ മെഡി ക്കൽ ക്യാമ്പ് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയ മായി. അബുദാബിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി ഇരുനൂറോളം പേർ സൗജന്യ ചികിൽസാ സഹായം തേടി.

പ്രമേഹം, രക്ത സമ്മർദ്ദം, ഹൃദ്രോഗം, കൊളസ്‌ട്രോൾ തുടങ്ങിയ രോഗങ്ങൾ കണ്ടെത്തുവാനുള്ള പരിശോധനകൾ നടത്തുകയും ചെയ്തു. വി. പി. എസ്. ഗ്രൂപ്പിലെ ഹൃദ്രോഗ വിദഗ്ദൻ ഡോ. ജോസഫ് കുര്യൻ, ഡോ. തോമസ് സെബാസ്റ്റ്യൻ, ഡോ. ഷബീർ അബു, ഡോ. ഹുമൈറ, ഡോ. അസ്മ ഫരീദ് എന്നിവർ പരിശോധനകൾ ക്കു നേതൃത്വം നൽകി.

'പ്രവാസികളിൽ വർദ്ധിച്ചു വരുന്ന ഹൃദയാഘാതത്തിൽ നിന്നും എങ്ങിനെ മുക്തി നേടാം' എന്ന വിഷയത്തിൽ ഡോ. ജോസഫ് കുര്യൻ നടത്തിയ ബോധവൽക്കരണ ക്ലാസ്സ് ഏറെ ഉപകാരപ്രദമായി രുന്നു. മമ്മൂട്ടി ഫാൻസ് ഇന്റർ നാഷണൽ യു. എ. ഇ. ചാപ്റ്റർ മുഖ്യ രക്ഷാധി കാരി സഫീദ് കുമ്മനം, അബുദാബി യൂണിറ്റ് പ്രസിഡണ്ട് ഷിഹാബ് ഒറ്റപ്പാലം, സെക്രട്ടറി ഉനൈസ്, രക്ഷാധികാരി ഷിഹാബ് തൃശൂർ, മീഡിയ വിഭാഗം ഫിറോസ് ഷാ തുടങ്ങിയവർ നേതൃത്വം നൽകി. എൽ. എൽ. എച്ച്. ഹോസ്പിറ്റലിന് വേണ്ടിയുള്ള ഉപഹാരം കോഡിനേറ്റർ സലീം നാട്ടിക യുടെ സാന്നിദ്ധ്യ ത്തിൽ ഡോ. ജോസഫ് ഏറ്റു വാങ്ങി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP