Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലയാളികൾ നെഞ്ചേറ്റിയ റിയാലിറ്റി ഷോ ഇനി മുതൽ പുതിയ ഭാവത്തിൽ രൂപത്തിൽ; നിങ്ങൾക്കുമാകാം കോടീശ്വരൻ ഇനി പ്രേക്ഷകർക്കു മുന്നിലേക്ക് എത്തുന്നത് മഴവിൽ മനോരമയിലൂടെ; അവതാരകനായി മലയാളികളുടെ സ്വന്തം സുരേഷ് ഗോപി തന്നെ തുടരും; ഓഡീഷനിൽ പങ്കെടുക്കുന്നതിനുള്ള ആദ്യചോദ്യവും റജിസ്‌ട്രേഷൻ നടപടികൾക്കും ഇന്നും തുടക്കം; അറിവിന്റെ മഹായുദ്ധത്തിൽ പങ്കെടുക്കാൻ കാത്ത് പതിനായിരങ്ങൾ

മലയാളികൾ നെഞ്ചേറ്റിയ റിയാലിറ്റി ഷോ ഇനി മുതൽ പുതിയ ഭാവത്തിൽ രൂപത്തിൽ; നിങ്ങൾക്കുമാകാം കോടീശ്വരൻ ഇനി പ്രേക്ഷകർക്കു മുന്നിലേക്ക് എത്തുന്നത് മഴവിൽ മനോരമയിലൂടെ; അവതാരകനായി മലയാളികളുടെ സ്വന്തം സുരേഷ് ഗോപി തന്നെ തുടരും; ഓഡീഷനിൽ പങ്കെടുക്കുന്നതിനുള്ള ആദ്യചോദ്യവും റജിസ്‌ട്രേഷൻ നടപടികൾക്കും ഇന്നും തുടക്കം; അറിവിന്റെ മഹായുദ്ധത്തിൽ പങ്കെടുക്കാൻ കാത്ത് പതിനായിരങ്ങൾ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി; ലോകമെങ്ങും പല ഭാഷകളിലെ അവതരണത്തിലൂടെ ടെലിവിഷൻ പ്രേക്ഷകരുടെ ആവേശമായി മാറിയ ക്വിസ് റിയാലിറ്റി ഷോ 'നിങ്ങൾക്കുമാകാം കോടീശ്വരൻ' ഏറ്റവും പുതിയ മത്സര സീസൺ മഴവിൽ മനോരമയിൽ സംപ്രേഷണമാരംഭിക്കുന്നു. ത്സരത്തിന്റെ ഓഡിഷനിൽ പങ്കെടുക്കുന്നതിനുള്ള ആദ്യചോദ്യം അവതരിപ്പിക്കുന്നതിനൊപ്പം റജിസ്‌ട്രേഷൻ നടപടികൾക്കും ഇന്നു രാത്രി 9നു തുടക്കമാകും.

ചലച്ചിത്രതാരവും രാജ്യസഭാംഗവുമായ സുരേഷ് ഗോപിയുടെ അവതരണമികവാണ് ഷോയുടെ മുഖ്യ ആകർഷണം.നേരത്തെ ഏഷ്യാനെറ്റിലായിരുന്നു ഈ പരിപാടി സംപ്രേഷണം ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ മഴവിൽ മനോരമയിലാണ് പരിപാടി. പരിപാടിയുടെ പ്രമോ വീഡിയോ സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

അറിവിന്റെ മഴവിൽക്കൊടിയേന്തിയ ഉത്സമമാമാമാങ്കത്തിന് തുടക്കം കുറിക്കുകയാണെന്ന് വ്യക്തമാക്കിയാണ് സുരേഷ് ഗോപി എത്തിയിട്ടുള്ളത്. സെലിബ്രിറ്റികളും പരിപാടിയിൽ പങ്കെടുക്കാനായി എത്താറുണ്ട്. മഴവിൽ മനോരമയുടെ ഫേസ്‌ബുക്ക് പേജിലാണ് പരിപാടിയുടെ പ്രമോ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.തുടർച്ചയായ 7 ദിവസങ്ങളിലായി 7 ചോദ്യങ്ങൾ ചാനലിലൂടെ അവതരിപ്പിച്ചുകൊണ്ട് 7 അവസരങ്ങളാണ് ഓഡിഷന്റെ പ്രാരംഭഘട്ടത്തിൽ പ്രേക്ഷകർക്കു നൽകുന്നത്. ഉത്തരങ്ങൾ എസ്എംഎസ് വഴിയും മനോരമമാക്‌സ് ആപ്പിലൂടെയും രേഖപ്പെടുത്താം. കൂടുതൽ വിവരങ്ങൾ ആദ്യചോദ്യത്തിനൊപ്പം ചാനൽ സംപ്രേഷണം ചെയ്യും.

ടെലിവിഷനിലൂടെ മത്സരപരിപാടികൾ കാണുന്ന പ്രേക്ഷകർക്ക് മനോരമമാക്‌സ് ആപ്പിലൂടെ പരിപാടിയുടെ ഭാഗമാകാനും സമ്മാനങ്ങൾ നേടാനുമുള്ള അവസരവും പിന്നണിയിലൊരുങ്ങുന്നു. മത്സരപരിപാടിയുടെ എപ്പിസോഡുകൾ സംപ്രേഷണം ചെയ്യുന്ന സമയത്തു പ്രേക്ഷകർക്ക് ഉത്തരങ്ങൾ രേഖപ്പെടുത്തി സമ്മാനങ്ങൾ നേടാനുള്ള അവസരം ഇത്തരത്തിൽ ആദ്യമാണ്.

ഓഡിഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കായി ചാനൽ ഓരോ ദിവസവും അവതരിപ്പിക്കുന്ന ചോദ്യങ്ങൾ തൊട്ടടുത്ത ദിവസം മലയാള മനോരമ ദിനപത്രത്തിലും പ്രസിദ്ധീകരിക്കും. മലയാളി പ്രേക്ഷകരുടെ ഏറ്റവും വലിയ കുടുംബസദസ്സിനാണ് 'നിങ്ങൾക്കുമാകാം കോടീശ്വരൻ' ആഘോഷത്തിന്റെ വേദിയൊരുക്കുന്നത്.അഭിനേതാവായി തീപ്പൊരി ഡയലോഗുകൾ പറയാനും ആക്ഷനിലൂടെ വിസ്മയിപ്പിക്കാനും മാത്രമല്ല നല്ലൊരു അവതാരകൻ കൂടിയാണ് താനെന്ന് സുരേഷ് ഗോപി ഇതിനകം തന്നെ തെളിയിച്ച കാര്യമാണ്.

അദ്ദേഹം അവതരിപ്പിച്ചിരുന്ന പരിപാടിയായ നിങ്ങൾക്കുമാകാം കോടീശ്വരന് ശക്തമായ പിന്തുണയായിരുന്നു ലഭിച്ചത്. ഇടക്കാലത്ത് സിനിമയിൽ നിന്നും മാറി നിന്നിരുന്ന അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നതിനിടയിലായിരുന്നു ഈ പരിപാടി എത്തിയത്. വാക്ചാതുര്യവും സ്വതസിദ്ധമായ അവതരണവുമൊക്കെയായി നിറഞ്ഞ കൈയടിയാണ് അദ്ദേഹം നേടിയെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP